Malyalam govt jobs   »   Kerala PSC   »   പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023

പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023, പ്രതീക്ഷിത കട്ട് ഓഫ്

പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023

പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് 2023: 2023 ജൂലൈ 15 നു പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ആദ്യഘട്ട പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്ക് എങ്ങനെ ആവും എന്നുള്ളതിൽ ആശങ്കാകുലരാണ്. പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ കട്ട് ഓഫ് മാർക്കിനെ അടിസ്ഥാനമാക്കിയാണ് CPO ഫിസിക്കൽ ടെസ്റ്റിലേക്ക് യോഗ്യത നേടാൻ കഴിയൂ. ആയതിനാൽ പോലീസ് കോൺസ്റ്റബിൾ എഴുത്തു പരീക്ഷയുടെ പ്രതീക്ഷിത കട്ട് ഓഫ് മാർക്ക് ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ കേരള പോലീസ് കോൺസ്റ്റബിൾ മുൻവർഷ കട്ട് ഓഫ് മാർക്ക് വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.

CPO കട്ട് ഓഫ് 2023 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CPO കട്ട് ഓഫ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CPO കട്ട് ഓഫ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി കട്ട് ഓഫ്
വകുപ്പ് ആംഡ് പോലീസ് ബറ്റാലിയൻ
തസ്തികയുടെ പേര് പോലീസ് കോൺസ്റ്റബിൾ
കാറ്റഗറി നമ്പർ 537/2022
കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ തീയതി 15 ജൂലൈ 2023 – ഫേസ് 1
കേരള PSC പോലീസ് കോൺസ്റ്റബിൾ റിസൾട്ട് റിലീസ് തീയതി ഉടൻ പ്രസിദ്ധീകരിക്കും
കേരള PSC പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് റിലീസ് തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

PSC പോലീസ് കോൺസ്റ്റബിൾ പ്രതീക്ഷിത കട്ട് ഓഫ് 2023

CPO 2023 പരീക്ഷാ വിശകലനത്തിന്റെയും, മുൻവർഷങ്ങളിലെ കട്ട് ഓഫ് മാർക്കിന്റെയും അടിസ്ഥാനത്തിലാണ് CPO ആദ്യഘട്ട എഴുത്തു പരീക്ഷയുടെ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് തയ്യാറാക്കിയിക്കുന്നത്. 2023 ജൂലൈ 15 നു നടന്ന പരീക്ഷയിൽ മലയാളം, ജനറൽ ഇംഗ്ലീഷ്, കണക്ക്/മെന്റൽ എബിലിറ്റി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ശരാശരി നിലവാരത്തിൽ ഉള്ളവയായിരുന്നു. എന്നാൽ പൊതുവിജ്ഞാനത്തിൽ നിന്നുള്ള ചില ചോദ്യങ്ങൾ പ്രയാസകരമായിരുന്നു. എന്നിരുന്നാലും സ്പെഷ്യൽ ടോപ്പിക്കുകളിൽ നിന്നുള്ള ചോദ്യങ്ങൾ പലതും മുൻവർഷങ്ങളിൽ കണ്ടുവന്നതും, ശേഷിക്കുന്നവ താരതമ്യേന എളുപ്പമുള്ള രീതിയിൽ ഉള്ളവയും ആയിരുന്നു. CPO 2023 ആദ്യഘട്ട പരീക്ഷയുടെ പൊതുസ്വഭാവം വെച്ച് നോക്കുമ്പോൾ കട്ട് ഓഫ് മാർക്ക് 50 – 55 നു ഇടയിൽ ആവാനാണ് കൂടുതൽ സാധ്യത.

CPO പ്രതീക്ഷിത കട്ട് ഓഫ് 2023
തസ്തികയുടെ പേര് പ്രതീക്ഷിത കട്ട് ഓഫ്
പോലീസ് കോൺസ്റ്റബിൾ, CPO 50 – 55 മാർക്ക്

CPO കട്ട്-ഓഫ് 2022

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CPO കട്ട് ഓഫ് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CPO കട്ട് ഓഫ് 2022
കാറ്റഗറി നമ്പർ തസ്തികയുടെ പേര് കട്ട് ഓഫ്
136/2022 IRB കമാൻഡോ വിംഗ് 53 മാർക്ക്
466/2021 പോലീസ് കോൺസ്റ്റബിൾ- ഇന്ത്യൻ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗ്- സംസ്ഥാനതലം 32.86 മാർക്ക്

CPO കട്ട്-ഓഫ് 2021

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CPO കട്ട് ഓഫ് 2021 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CPO കട്ട് ഓഫ് 2021
കാറ്റഗറി നമ്പർ പോസ്റ്റിന്റെ പേര് നിയമന രീതി സംസ്ഥാനതലം / ജില്ല തിരിച്ച് കട്ട് ഓഫ്
530/2019 പോലീസ് കോൺസ്റ്റബിൾ(Armed Police Battalion) – IDUKKI (KAP V) നേരിട്ട് ഇടുക്കി 15.64
340/2020 പോലീസ് കോൺസ്റ്റബിൾ (Armed Police Battalion – IDUKKI(KAP V) SR FOR SC/ST ഇടുക്കി 11.28
251/2020 പോലീസ് കോൺസ്റ്റബിൾ (Armed Police Battalion – IDUKKI(KAP V) SR FOR SC/ST ഇടുക്കി 3.16
340/2020 പോലീസ് കോൺസ്റ്റബിൾ (Armed Police Battalion) – KASARAGOD Special Recruitment for SC/ST കാസർഗോഡ് 15.08
251/2020 പോലീസ് കോൺസ്റ്റബിൾ – MALAPPURAM (SR for ST) (APB -MSP) മലപ്പുറം 3.2782
340/2020 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് തിരുവനന്തപുരം 30.87
530/2019 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് എറണാകുളം 25
530/2019 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് മലപ്പുറം 30.53
530/2019 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് തൃശൂർ 28.65
530/2019 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് പത്തനംതിട്ട 32.98
340/2020 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) നേരിട്ട് കാസർഗോഡ് 24.0262
530/2019 പോലീസ് കോൺസ്റ്റബിൾ (APB)(POLICE) SR for SC/ST തിരുവനന്തപുരം 18
251/2020 പോലീസ് കോൺസ്റ്റബിൾ (ARMED POLICE BATTALION) – KERALA POLICE SERVICE (SPECIAL RECRUITMENT FROM ST ONLY)-ERNAKULAM SR for ST only എറണാകുളം 2.81
340/2020 പോലീസ് കോൺസ്റ്റബിൾ (Armed Police Battalion) (Special Recruitment for SC/ST) in Kerala Police service-Ernakulam District SR for ST only എറണാകുളം 17.4698
251/2020 പോലീസ് കോൺസ്റ്റബിൾ(ARMED POLICE BATTALION)(SR FOR ST ONLY)-THRISSUR SR for ST only തൃശൂർ 3.16
340/2020 പോലീസ് കോൺസ്റ്റബിൾ(ARMED POLICE BATTALION)(SR FOR ST ONLY) -KERALA POLICE SERVICE-THRISSUR SR for ST only തൃശൂർ 26.2047
407/2020 Armed Police Assistant Sub Inspector – (SR for ST only) – Police SR for ST only സംസ്ഥാനതലം 41.496
499/2020 Assistant Sub Inspector (SR for ST only) – Kerala Police Service SR for ST only സംസ്ഥാനതലം 20

 

CPO കട്ട്-ഓഫ് 2019

2018 ജൂലൈ 22-ന് നടത്തിയ കേരള പിഎസ്‌സി പോലീസ് കോൺസ്റ്റബിൾ എഴുത്തുപരീക്ഷയുടെ ഫലം 2019 ഏപ്രിലിൽ പ്രഖ്യാപിച്ചു. ഓരോ ജില്ലയ്ക്കും വെവ്വേറെ കട്ട്-ഓഫ് ഉണ്ടായിരുന്നു.

ജില്ല കട്ട്-ഓഫ്
തിരുവനന്തപുരം 38.67
പത്തനംതിട്ട 39.67
തൃശൂർ 35.67
മലപ്പുറം 34.33
എറണാകുളം 31
ഇടുക്കി 30.67
കാസർഗോഡ് 29.67

കേരള സിവിൽ പോലീസ് ഓഫീസർ കട്ട് ഓഫ് മാർക്ക് 2023: പ്രാധാന്യം

  • ഏതൊരു അപേക്ഷകനും സ്കോർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ മാർക്കാണിത്.
  • ഏതെങ്കിലും ഉദ്യോഗാർത്ഥി ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാർക്ക് നേടുന്നതിൽ പരാജയപ്പെട്ടാൽ അവരെ അയോഗ്യരായ ഉദ്യോഗാർത്ഥികളായി കണക്കാക്കുന്നു.
  • ഇത്തരത്തിലുള്ള മാർക്കുകൾ ചില തൊഴിൽ അവസരങ്ങളും യോഗ്യതാ മാനദണ്ഡമായി കണക്കാക്കുന്നു.
  • കട്ട് ഓഫ് നേടുന്ന ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി ഫിസിക്കൽ മെഷർമെന്റിനും കേരള പിഎസ്‌സി ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും യോഗ്യരായിരിക്കും.
  • ചുവടെ കൊടുത്തിരിക്കുന്ന പോലുള്ള ചില ഘടകങ്ങളെ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർ കേരള പോലീസ് കോൺസ്റ്റബിൾ കട്ട് ഓഫ് മാർക്ക് 2023 തയ്യാറാക്കും
  1. പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം
  2. ഉദ്യോഗാർത്ഥികളുടെ വിഭാഗം
  3. മുൻ വർഷത്തെ കട്ട് ഓഫ് മാർക്ക്
  4. ലഭ്യമായ ഒഴിവുകളുടെ എണ്ണം
  5. ചോദ്യപേപ്പറിന്റെ കാഠിന്യം

 

Kerala PSC Police Constable – Related Article
കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷാ തീയതി 2023 പോലീസ് കോൺസ്റ്റബിൾ മുൻവർഷത്തെ ചോദ്യപേപ്പറുകൾ
Kerala PSC CPO Syllabus 2023 പോലീസ് കോൺസ്റ്റബിൾ ആൻസർ കീ 2023

Sharing is caring!

FAQs

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2023 നടന്നത് എന്ന്?

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2023 ജൂലൈ 15 നു വിജയകരമായി നടന്നു.

കേരള PSC പോലീസ് കോൺസ്റ്റബിൾ ആദ്യഘട്ട പരീക്ഷ 2023 ന്റെ നിലവാരം എങ്ങനെ ആയിരുന്നു?

കേരള PSC പോലീസ് കോൺസ്റ്റബിൾ ആദ്യഘട്ട പരീക്ഷ 2023 ന്റെ നിലവാരം മോഡറേറ്റ് ആയിരുന്നു.

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2023 പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് എത്രയാണ്?

കേരള PSC പോലീസ് കോൺസ്റ്റബിൾ പരീക്ഷ 2023 പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്ക് 50-55 ആണ്.