Malyalam govt jobs   »   Study Materials   »   നോബൽ സമ്മാന ജേതാക്കൾ

നൊബേൽ സമ്മാന ജേതാക്കൾ 2023

നൊബേൽ സമ്മാന ജേതാക്കൾ 2023

നൊബേൽ സമ്മാന ജേതാക്കൾ 2023: 1895 നവംബർ 27-ന്, ആൽഫ്രഡ് നൊബേൽ തന്റെ അവസാന വിൽപ്പത്രത്തിൽ ഒപ്പുവെച്ചു; ഭൗതികശാസ്ത്രം, രസതന്ത്രം, ശരീരശാസ്ത്രം/ വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെ സമ്മാനങ്ങളുടെ പരമ്പരയ്ക്ക് തന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പങ്ക് നൽകി. അന്നുമുതൽ ഈ പുരസ്കാരം നൊബേൽ സമ്മാനം എന്ന് വിളിക്കപ്പെടുന്നു. 1968-ൽ, Sveriges Riksbank (സ്വീഡന്റെ സെൻട്രൽ ബാങ്ക്) ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സാമ്പത്തിക ശാസ്ത്രത്തിനുള്ള Sveriges Riksbank സമ്മാനം സ്ഥാപിച്ചു.

1901 നും 2022 നും ഇടയിൽ, നൊബേൽ സമ്മാനങ്ങളും ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി സ്ഥാപ്പിച്ച Sveriges Riksbank നൊബേൽ സമ്മാനവും 989 ആളുകൾക്കും സംഘടനകൾക്കും 615 തവണ സമ്മാനിച്ചു. 2023-ലെ എല്ലാ സമ്മാനങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഈ കണക്കുകൾ അപ്‌ഡേറ്റ് ചെയ്യും. സമ്മാനദാന ചടങ്ങുകൾ വർഷം തോറും നടക്കുന്നു. ഓരോ സ്വീകർത്താവിനും ഒരു സ്വർണ്ണ മെഡൽ, ഒരു ഡിപ്ലോമ, ഒരു മോനിറ്ററി അവാർഡ് എന്നിവ ലഭിക്കുന്നു. 2023 ലെ നൊബേൽ സമ്മാന തുക സ്വീഡിഷ് ക്രോണർ (SEK) 11.0 മില്യൺ ആയി സജ്ജീകരിച്ചിരിക്കുന്നു.

2023 നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ്

നൊബേൽ സമ്മാന ജേതാക്കളെ ഒക്ടോബർ 02 നും 09 നും ഇടയിൽ പ്രഖ്യാപിക്കും. നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

2023 നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ്
കാറ്റഗറി ജേതാക്കളുടെ പേര് തീയതി അചീവ്മെന്റ്
ഫിസിയോളജി ഓർ മെഡിസിൻ കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ (Katalin Karikó and Drew Weissman) 02 ഒക്ടോബർ 2023 COVID-19 നെതിരെ ഫലപ്രദമായ mRNA വാക്സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്
ഫിസിക്സ് പിയറി അഗോസ്റ്റിനി, ഫെറൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ (Pierre Agostini, Ferenc Krausz and Anne L’Huillier) 03 ഒക്ടോബർ 2023 ദ്രവ്യത്തിലെ ഇലക്‌ട്രോൺ ഡൈനാമിക്‌സിന്റെ പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് പൾസുകൾ സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾക്കായി
കെമിസ്ട്രി മൗംഗി ജി. ബവെണ്ടി, ലൂയിസ് ഇ ബ്രൂസ്, അലക്സി ഐ. എക്കിമോവ് (Moungi G. Bawendi, Louis E. Brus and Alexei I. Ekimov) 04 ഒക്ടോബർ 2023 ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനും
സാഹിത്യം ജോൺ ഫോസ് (Jon Fosse) 05 ഒക്ടോബർ 2023 പറയാനാവാത്തവയ്ക്ക് ശബ്ദം നൽകുന്ന അദ്ദേഹത്തിന്റെ നൂതനമായ നാടകങ്ങൾക്കും ഗദ്യങ്ങൾക്കും”
സമാധാനം നർഗസ് മുഹമ്മദി (Narges Mohammadi) 06 ഒക്ടോബർ 2023 ഇറാനിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങൾക്ക്
ഇക്കണോമിക് സയൻസ് ക്ലോഡിയ ഗോൾഡിൻ (Claudia Goldin) 09 ഒക്ടോബർ 2023 സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള ധാരണ വികസിപ്പിച്ചതിന്

ഇന്ത്യൻ നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ്

ഇന്ത്യൻ നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

ഇന്ത്യൻ നൊബേൽ സമ്മാന ജേതാക്കളുടെ ലിസ്റ്റ്
ജേതാക്കളുടെ പേര് കാറ്റഗറി വർഷം
റൊണാൾഡ് റോസ് (Ronald Ross) ഫിസിയോളജി ഓർ മെഡിസിൻ 1902
റുഡ്യാർഡ് കിപ്ലിംഗ് (Rudyard Kipling) സാഹിത്യം 1907
രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore) സാഹിത്യം 1913
സി വി രാമൻ (C. V. Raman) ഫിസിക്സ് 1930
ഹർ ഗോവിന്ദ് ഖോരാന (Har Gobind Khorana) ഫിസിയോളജി ഓർ മെഡിസിൻ 1968
മദർ തെരേസ (Mother Teresa) സമാധാനം 1979
സുബ്രഹ്മണ്യൻ ചന്ദ്രശേഖർ (Subrahmanyan Chandrasekhar) ഫിസിക്സ് 1983
അമർത്യ സെൻ (Amartya Sen) ഇക്കണോമിക് സയൻസ് 1998
വെങ്കി രാമകൃഷ്ണൻ (Venki Ramakrishnan) കെമിസ്ട്രി 2009
കൈലാഷ് സത്യാർത്ഥി (Kailash Satyarthi) സമാധാനം 2014
അഭിജിത് ബാനർജി (Abhijit Banerjee) ഇക്കണോമിക് സയൻസ് 2019

Sharing is caring!

FAQs

2023-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനം നേടിയത് ആരാണ്?

2023-ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനം കാറ്റലിൻ കാരിക്കോയ്ക്കും ഡ്രൂ വെയ്‌സ്‌മാനും ലഭിച്ചു

അവസാനമായി നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?

2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയാണ് അവസാനമായി നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ.