Malyalam govt jobs   »   Notification   »   NIELIT റിക്രൂട്ട്മെന്റ്

NIELIT റിക്രൂട്ട്മെന്റ് 2023 OUT, 56 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ

NIELIT റിക്രൂട്ട്മെന്റ് 2023

NIELIT റിക്രൂട്ട്മെന്റ് 2023: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഔദ്യോഗിക വെബ്സൈറ്റായ @www.nielit.gov.in ൽ NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലേക്കാണ് NIELIT അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

NIELIT വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ NIELIT വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

NIELIT വിജ്ഞാപനം 2023
ഓർഗനൈസേഷൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് വിവിധ തസ്തികകൾ
NIELIT വിജ്ഞാപനം റിലീസ് തീയതി 15 ജൂലൈ 2023
NIELIT ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 15 ജൂലൈ 2023
NIELIT അപേക്ഷിക്കാനുള്ള അവസാന തീയതി 15 ഓഗസ്റ്റ് 2023
ഒഴിവുകൾ 56
ശമ്പളം Rs.18000- Rs.208700/-
ഔദ്യോഗിക വെബ്സൈറ്റ് www.nielit.gov.in

Fill out the Form and Get all The Latest Job Alerts – Click here

NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

NIELIT വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ് 

NIELIT ഒഴിവുകൾ 2023

വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

NIELIT ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
സയന്റിസ്റ്റ് ‘C’ 01
സയന്റിസ്റ്റ് ‘B’ 12
വർക്ക്ഷോപ്പ് സൂപ്രണ്ട് 02
അസിസ്റ്റന്റ് ഡയറക്ടർ 01
ഡെപ്യൂട്ടി മാനേജർ 01
പ്രൈവറ്റ് സെക്രട്ടറി 01
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് 07
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ) 02
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) 02
പേഴ്സണൽ അസിസ്റ്റന്റ് 01
സീനിയർ അസിസ്റ്റന്റ് 04
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ് ) 01
ജൂനിയർ അസിസ്റ്റന്റ് 05
ഡ്രൈവർ 01
ഇലക്ട്രീഷ്യൻ 01
ലൈബ്രറി അസിസ്റ്റന്റ് 01
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 13
ടോട്ടൽ 56

NIELIT റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

NIELIT വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 21 ആണ്.

NIELIT റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

NIELIT റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIELIT വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

NIELIT വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ, ഇലക്ട്രീഷ്യൻ, ലൈബ്രറി അസിസ്റ്റന്റ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് 27 വയസ്സ്
സയന്റിസ്റ്റ് ‘B, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ് ) 30 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ), സീനിയർ അസിസ്റ്റന്റ് 32 വയസ്സ്
സയന്റിസ്റ്റ് ‘C’, വർക്ക്ഷോപ്പ് സൂപ്രണ്ട്, ഡെപ്യൂട്ടി മാനേജർ, പ്രൈവറ്റ് സെക്രട്ടറി, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) 35 വയസ്സ്
അസിസ്റ്റന്റ് ഡയറക്ടർ 40 വയസ്സ്

NIELIT റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. NIELIT വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

NIELIT വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സയന്റിസ്റ്റ് ‘C’ എ) അംഗീകൃത യൂണിവേഴ്‌സിറ്റി/സ്‌ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ റെഗുലർ ബി.ഇ./ബി.ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ / ഇലക്‌ട്രോണിക്സ് / ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്‌ട്രോണിക്‌സിൽ M.Sc.
അഥവാ
ബി ) അംഗീകൃത യൂണിവേഴ്‌സിറ്റി/സ്‌ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ്/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് എന്നിവയിൽ എംടെക്/എംഇ അല്ലെങ്കിൽ VLSI ഡിസൈൻ, ഇൻഫർമേഷൻ സെക്യൂരിറ്റി, എംബഡഡ് സിസ്റ്റം ഡിസൈൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, AI, നെറ്റ്‌വർക്കിംഗ് തുടങ്ങിയ CS/IT/EC/ഇലക്‌ട്രോണിക്‌സിലെ ഏതെങ്കിലും സ്പെഷ്യലൈസേഷൻ.
അഥവാ
സി) കമ്പ്യൂട്ടർ എൻജിനീയറിൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ്, EEE, ഇ & I, കമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് പിഎച്ച്ഡി.
സയന്റിസ്റ്റ് ‘B’ എ) അംഗീകൃത യൂണിവേഴ്‌സിറ്റി/സ്‌ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിൽ / ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനിയർ/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ റെഗുലർ ബി.ഇ./ബി.ടെക്.
അഥവാ
ബി) അംഗീകൃത യൂണിവേഴ്‌സിറ്റി/സ്ഥാപനത്തിൽ നിന്ന് എം.എസ്.സി. (ഇലക്‌ട്രോണിക്‌സ്/അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ്)
വർക്ക്ഷോപ്പ് സൂപ്രണ്ട് എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സാങ്കേതികവിദ്യയിൽ ബിരുദം (ബി.ഇ./ബി.ടെക്.) അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ (എഎംഐഇ) അസോസിയേറ്റ് അംഗം.
പ്രവർത്തി പരിചയം:
ബി.ഇ./ബി.ടെക്കിന് 5 വർഷം
എം.ഇ./എം.ടെക്കിന് 3 വർഷം
അസിസ്റ്റന്റ് ഡയറക്ടർ a) അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് 60% മാർക്കോടെ ബിരുദവും പിജി ഡിപ്ലോമയും (പേഴ്സണൽ / എച്ച്ആർ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോ)
അഥവാ
ബി) അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് 60% മാർക്കോടെ ബിരുദാനന്തര ബിരുദവും പിജി ഡിപ്ലോമയും (പേഴ്‌സണൽ / എച്ച്ആർ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻ / ലേബർ ലോ)
അഥവാ
സി) അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് 60% മാർക്കോടെ എംബിഎ (പേഴ്‌സണൽ/എച്ച്ആർ മാനേജ്‌മെന്റ്)
ഡെപ്യൂട്ടി മാനേജർ എ) 3 വർഷത്തെ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി.
അഥവാ
ബി ) അംഗീകൃത സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ BCA.
7 വർഷത്തെ പ്രവർത്തി പരിചയം
പ്രൈവറ്റ് സെക്രട്ടറി a)അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയം
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എ) അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയർ/ഇൻഫർമേഷൻ ടെക്നോളജി/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിഇ/ ബി.ടെക്
അഥവാ
ബി) അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് എന്നിവയിൽ എം.എസ്.സി.
അഥവാ
സി) 60% മാർക്കോടെ എംസിഎ
അഥവാ
ഡി ) കമ്പ്യൂട്ടർ എസ്‌സി/ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ ഒന്നാം ക്ലാസ് ഡിപ്ലോമ
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ) അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും മെറ്റീരിയൽ മാനേജ്‌മെന്റിൽ ഡിപ്ലോമയും അല്ലെങ്കിൽ സ്റ്റോറുകൾ കൈകാര്യം ചെയ്യുന്നതിലോ റെക്കോർഡ് സൂക്ഷിക്കുന്നതിലോ 03 വർഷത്തെ പരിചയവും
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) സിവിൽ എഞ്ചിനീയറിംഗിൽ 03 വർഷത്തെ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ 05 വർഷത്തെ പ്രവർത്തി പരിചയവും.
പേഴ്സണൽ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പരിചയവും.
സീനിയർ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും ഓഫീസ് അഡ്മിനിസ്ട്രേഷൻ മേഖലയിൽ 03 വർഷത്തെ പ്രവർത്തി പരിചയവും.
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ് ) എ ) 60% മാർക്കോടെ ഒരു അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം, ഫിനാൻസിൽ ഡിപ്ലോമ.
അഥവാ
ബി) 60% മാർക്കോടെ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം;
അഥവാ
സി) 60 ശതമാനം മാർക്കോടെ എംബിഎ (ഫിനാൻസ്).
ജൂനിയർ അസിസ്റ്റന്റ് ഒരു അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദം, ഒപ്പം ഇംഗ്ലീഷിൽ 30 wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wpm ടൈപ്പിംഗ് വേഗതയും, കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം.
ഡ്രൈവർ (i) മോട്ടോർ കാറിനുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കുക;
(ii) കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മോട്ടോർ കാർ ഓടിച്ച പരിചയം;
(iii) അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസിൽ വിജയിക്കുക; ഒപ്പം
(iv) സർക്കാർ വ്യക്തമാക്കിയ ട്രേഡ് ടെസ്റ്റിൽ പാസാകണം .
ഇലക്ട്രീഷ്യൻ ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, 2 വർഷത്തെ പ്രവർത്തി പരിചയം.
ലൈബ്രറി അസിസ്റ്റന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയും
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ്സ്

NIELIT ശമ്പളം 2023

വിവിധ  തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

NIELIT ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
സയന്റിസ്റ്റ് ‘C’ ലെവൽ -11 (Rs.67700- Rs.208700)
സയന്റിസ്റ്റ് ‘B, വർക്ക്ഷോപ്പ് സൂപ്രണ്ട്, അസിസ്റ്റന്റ് ഡയറക്ടർ ലെവൽ -10 (Rs.56100- Rs.177500)
ഡെപ്യൂട്ടി മാനേജർ, പ്രൈവറ്റ് സെക്രട്ടറി ലെവൽ -07 (Rs.44900- Rs.142400)
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ലെവൽ -06 (Rs.35400- Rs.112400)
ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ, ഇലക്ട്രീഷ്യൻ, ലൈബ്രറി അസിസ്റ്റന്റ് ലെവൽ -2 (Rs.19900- Rs.63200)
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് Level-1 (Rs.18000- Rs.56900)

 

Sharing is caring!

FAQs

NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

NIELIT റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂലൈ 15 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 15 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

NIELIT തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

NIELIT തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

NIELIT അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

NIELIT അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.