Table of Contents
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ 2023
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ 2023 പ്രസിദ്ധീകരിച്ചു. മെയ് 04 ന് സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, നേഴ്സ് ഗ്രേഡ് II തസ്തികകളിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടത്തി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC സ്റ്റാഫ് നേഴ്സ് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
തസ്തികയുടെ പേര് | സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, നേഴ്സ് ഗ്രേഡ് II, സ്റ്റാഫ് നേഴ്സ് ഗ്രേഡ് II |
കാറ്റഗറി നമ്പർ | 322/2022, 593/2022, 623/2022, 624/2022, 721/2022 |
കേരള PSC നേഴ്സ് പരീക്ഷ തീയതി | 04 മെയ് 2023 |
കേരള PSC സ്റ്റാഫ് നേഴ്സ് പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത് | 05 മെയ് 2023 |
കേരള PSC സ്റ്റാഫ് നേഴ്സ് ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള PSC സ്റ്റാഫ് നേഴ്സ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ PDF | |||
കാറ്റഗറി നമ്പർ | തസ്തികയുടെ പേര് | ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
322/2022, 593/2022, 623/2022, 624/2022, 721/2022 | സ്റ്റാഫ് നേഴ്സ്, നേഴ്സിംഗ് അസിസ്റ്റന്റ്, നേഴ്സ് ഗ്രേഡ് II, സ്റ്റാഫ് നേഴ്സ് ഗ്രേഡ് II | ഡൗൺലോഡ് | ഡൗൺലോഡ് |
കേരള PSC സ്റ്റാഫ് നേഴ്സ് ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം
- കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- സ്റ്റാഫ് നേഴ്സ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.