Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്, ഡൗൺലോഡ് PDF

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് 2023

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് വിദ്യാഭ്യാസം
തസ്തികയുടെ പേര് ഫിസിക്കൽ എഡ്യൂക്കേഷൻ (മലയാളം മീഡിയം)
കാറ്റഗറി നമ്പർ 750/2021, 711/2022
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 22 ഏപ്രിൽ 2023 മുതൽ 11th മെയ് 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ / OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം, ഇംഗ്ലീഷ്
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പരീക്ഷ പാറ്റേൺ

ഫിസിക്കൽ എഡ്യൂക്കേഷൻ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പരീക്ഷ പാറ്റേൺ
ഭാഗം വിഷയം മാർക്ക്
ഭാഗം I പൊതുവിജ്ഞാനവും ആനുകാലിക വിഷയങ്ങളും 10 മാർക്ക്
ഭാഗം II കേരളത്തിലെ നവോത്ഥാനവും സ്വാതന്ത്ര്യസമരവും 10 മാർക്ക്
ഭാഗം III ഫിസിക്കൽ എഡ്യൂക്കേഷൻ 80 മാർക്ക്

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് PDF ഡൗൺലോഡ്

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് PDF ഡൗൺലോഡ്

കേരള PSC ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ്

ഭാഗം I: പൊതുവിജ്ഞാനവും ആനുകാലിക വിഷയങ്ങളും

ഭാഗം II: കേരളത്തിലെ നവോത്ഥാനവും സ്വാതന്ത്ര്യസമരവും

ഭാഗം III: ഫിസിക്കൽ എഡ്യൂക്കേഷൻ

മൊഡ്യൂൾ I: ഇന്ത്യയുടെ കായിക വിദ്യാഭ്യാസം, കായിക വികസനം, ഗായിക അധ്യാപനം എന്നിവയുടെ ചരിത്രം
വികസിത സമൂഹത്തിൽ കായിക വിദ്യാഭ്യാസത്തിന്റെ നിർവ്വചനം, ആവശ്യകത, പ്രാധാന്യം -ഇന്ത്യ റോമിലെ സ്പാർട്ടയും, ഏതൻസും, ജർമ്മനി, സ്വീഡൻ, ഡെൻമാർക്ക്, ഗ്രേറ്റ് ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കായിക വിദ്യാഭ്യാസത്തിന് നൽകിയിട്ടുള്ള സംഭാവനകൾ

പ്രധാന കായിക മത്സരങ്ങളുടെ പ്രചാരണവും അവയുടെ ഘടനാരൂപവും
ഒളിമ്പിക് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ദേശീയ അന്തർദേശീയ സംഘടനകൾ

കായിക വിദ്യാഭ്യാസത്തിന്റെയും വിവിധ ഗെയിംസുകളുടെയും പ്രോത്സാഹനത്തിനും, വിപുലീകരണത്തിനും വേണ്ടി നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ
നാഷണൽ ഡിസിപ്ലിൻ സ്കീം, നാഷണൽ ഫിറ്റ്നസ് കോർ, നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവ്, എൻ എസ് എൻ എ എസ്, ഓൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സ്, സ്റ്റേറ്റ് കൗൺസിൽ ഓഫ് സ്പോർട്സ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

കായിക അധ്യാപനം
കായിക അധ്യാപക പരിശീലന സ്ഥാപനങ്ങളും വിവിധ പാഠ്യപദ്ധതികളും, പൊതുവിദ്യാഭ്യാസ അധ്യാപനവും പാഠ്യപദ്ധതികളും, സ്കൂളുകളിൽ അധ്യാപകരുടെ പ്രവർത്തനങ്ങളും ചുമതലകളും

കുട്ടികളുടെ വളർച്ചാഘട്ടങ്ങളും, വിവിധ വളർച്ചാഘട്ടങ്ങളിലെ കായിക മനശാസ്ത്രവും
പ്രൈമറി വിദ്യാഭ്യാസ കാലത്തും, സെക്കൻഡറി വിദ്യാഭ്യാസ കാലത്തും കുട്ടികളുടെ വളർച്ചാഘട്ടത്തിന്റെ സവിശേഷതകൾ. ഓരോ വളർച്ച ഘട്ടത്തിലും ശരീര ഘടനാപരമായും, ശരീരശാസ്ത്രപരമായും, കായികവും, വൈകാരികവും, ബൗദ്ധികവും, മനശാസ്ത്രപരവും ആയിട്ടുള്ള സവിശേഷതകൾ. മാനസികമായും, ശാരീരികമായും വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പാഠ്യ വിഷയങ്ങളും കായിക വിദ്യാഭ്യാസ പദ്ധതികളും.

മൊഡ്യൂൾ II: കായിക മനശാസ്ത്രം
മനശാസ്ത്രത്തിന്റെയും കായിക മനശാസ്ത്രത്തിന്റെയും നിർവ്വചനം കായിക വിനോദങ്ങളിൽ ശിശു മനശാസ്ത്രത്തിന്റെ സ്വഭാവവും പങ്കും
കായിക നേട്ടങ്ങളിൽ മനസ്ഥിതി, കഴിവ്, വ്യക്തി വ്യത്യാസം, എന്നിവക്കുള്ള പ്രാധാന്യം
കായിക പഠന വൈദഗ്ധ്യത്തിന് വേണ്ട അടിസ്ഥാന ഗുണങ്ങൾ -സന്നദ്ധത, സമ്മതം, ദൃഢനിശ്ചയം, താല്പര്യം, ഉത്സാഹം, സാഹസികത.
കായിക വിദ്യാഭ്യാസത്തിൽ സംഘത്തിനുള്ള പ്രാധാന്യം, സംഘവും സംഘ നേതൃത്വവും, സംഘ ധർമ്മവും, നേതൃധർമ്മവും, നേതൃത്വരീതികളും നേതൃത്വപരിശീലനവും.
കായിക പഠനത്തിലും മത്സരങ്ങളിലും പ്രേരണ, പ്രോത്സാഹനം എന്നിവയ്ക്കുള്ള പങ്ക്. കായിക മത്സരങ്ങളിലെ വിജയത്തിലും തോൽവിയിലും പ്രേരകശക്തിമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ.

മൊഡ്യൂൾ III: ശരീരഘടന ശാസ്ത്രവും കായിക മത്സരങ്ങളിലും കായിക വിനോദങ്ങളിലും ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പരിക്കുകളും അവയുടെ പ്രാഥമിക ശുശ്രൂഷയും

ശരീരഘടനാ ശാസ്ത്രം
കായിക വിദ്യാഭ്യാസത്തിൽ ശരീരഘടനാ ശാസ്ത്രത്തിന്റെ ആവശ്യവും പ്രാധാന്യവും. ശരീര കോശത്തിൽ എന്റെയും സംയുക്ത കോശത്തിനും നിർവ്വചനം. വിവിധ സംയുക്ത കോശങ്ങളും അവയുടെ ധർമ്മവും.
രക്തപര്യയന വ്യവസ്ഥ, ശ്വസന വ്യവസ്ഥ, ദഹന വ്യവസ്ഥ, വിസർജ്ജ്യ വ്യവസ്ഥ, പ്രത്യുല്പാദന വ്യവസ്ഥ, അന്തസ്രാവി വ്യവസ്ഥ, നാഡീവ്യവസ്ഥ, അസ്ഥി വ്യവസ്ഥ, പേശീ വ്യവസ്ഥ എന്നിവയെ കുറിച്ചുള്ള അറിവ്.
അസ്ഥിവ്യൂഹം
അസ്ഥി അസ്ഥിയുടെ ഘടന, വിവിധ തരം അസ്ഥികളും അവയുടെ ധർമ്മവും.
സന്ധി
നിർവ്വചനം, ഘടന, വിവിധതരം സന്ധികൾ, അവയുടെ ധർമ്മം. സന്ധികളുടെ വിവിധതരത്തിലുള്ള ചലനങ്ങളും അവയുടെ സങ്കേത ഭാഷയും സന്ധികളും അവയുടെ അക്ഷധ്രുവതലങ്ങളും
പേശിവ്യൂഹം
പേശികളുടെ ഘടനയും സ്വഭാവവും
പേശികളുടെ ഘടനാപരമായ വേർതിരിവും അവയുടെ പ്രാമുഖ്യവും
പേശികളുടെ പ്രവർത്തനവും അവയുടെ ധർമ്മവും
പ്രഥമ ശുശ്രൂഷ
പ്രഥമ ശുശ്രൂഷ നൽകുമ്പോൾ അനുവർത്തിക്കേണ്ട പ്രധാന തത്വങ്ങൾ. ഹൃദയസ്തംഭനം, ശ്വാസംമുട്ടൽ, കൃത്രിമ ശ്വസനം, മുറിവ്, ചതവ്, ഒടിവ്, ചുറ്റികെട്ടൽ, തീപിടുത്ത അപകടങ്ങൾ, ഉളുക്ക് എന്നിവയെക്കുറിച്ചുള്ള അറിവ്.
കായിക വിനോദങ്ങളിലും, കായിക മത്സരങ്ങളിലും ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന മുറിവുകളും, ചതവുകളും, ഉളുക്കുകളും പരിചരിക്കുന്ന വിധം. ഹീറ്റ്, കോൾഡ്, അൾട്രാവൈലറ്റ് റെയ്സ് മുതലായവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട തത്വങ്ങൾ.

മൊഡ്യൂൾ IV: കായിക വിദ്യാഭ്യാസത്തിന്റെയും കളികളുടെയും രൂപീകരണവും നടത്തിപ്പും

കായിക വിദ്യാഭ്യാസത്തിന്റെയും കളികളുടെയും രൂപീകരണത്തിനും നടത്തിപ്പിനും കല്പിച്ചിട്ടുള്ള അർത്ഥവും സ്വഭാവവും ഉദ്ദേശ്യവും കൂടാതെ അവയുടെ തത്വശാസ്ത്രവും.
കായിക വിദ്യാഭ്യാസത്തിനും കളികൾക്കും പൊതു വിദ്യാഭ്യാസത്തിലുള്ള പ്രാധാന്യം.
വിവിധ പദ്ധതികളും, കായിക വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ദേശ്യവും. കായിക വിദ്യാഭ്യാസത്തിന്റെയും മത്സരങ്ങളുടെയും ഉന്നമനത്തിനുവേണ്ടി ഇപ്പോഴുള്ള നടത്തിപ്പിലെ പോരായ്മകളും നിർദ്ദേശങ്ങളും.
സ്കൂളുകളിൽ ലിംഗ വ്യത്യാസത്തോടു കൂടിയുള്ള പ്രത്യേക കളികളും കായിക വിദ്യാഭ്യാസവും.
കായിക അധ്യാപകരുടെ യോഗ്യതയും, പരിശീലനവും അദ്ധ്യാപന ഭാരവും
കായിക സാമഗ്രികളുടെ ആവശ്യകതയും, പ്രാധാന്യവും, വാങ്ങുന്ന രീതിയും, അവയുടെ ശ്രദ്ധയും സംരക്ഷണവും. നിലവാരമുള്ള കായിക സാമഗ്രികളുടെ വിവരണം. കായിക സാമഗ്രികളുടെ സ്വഭാവത്തിൽ പെട്ടെന്നുള്ള രൂപകൽപ്പനയും അവയുടെ ഉപയോഗപ്പെടുത്താലും. കായിക സാമഗ്രികളുടെ കേടുപാട് പരിഹരിക്കുലും ഉപയോഗിക്കാൻ കഴിയാത്തവയുടെ തീർപ്പാക്കലും. നിലവാരമുള്ള കളിസ്ഥലങ്ങളുടെ നിർമ്മാണവും, അവരുടെ പ്ലാനും പരിപാലനവും. ഇന്ദു ടൂർ സൗകര്യങ്ങളും നീന്തൽ ക്കുളങ്ങളുടെ നിർമ്മാണവും അവയുടെ പരിപാലനവും. കായിക വിദ്യാഭ്യാസ ക്ലാസ്സിന്റെ നടത്തിപ്പ് രീതികളും കൈകാര്യം ചെയ്യുന്ന വിധവും.
മത്സര പരമ്പരകളും മത്സരങ്ങളും
പലതരത്തിലുള്ള മത്സര പരമ്പരകൾ, നോക്കൗട്ട് എലിമിനേഷൻ, ലീഗ് റൗണ്ട് റോബിൻ, കോമ്പിനേഷൻ, കൺസൊലേഷനും ചലഞ്ച് മത്സരങ്ങളും, സ്കൂൾതല മത്സരങ്ങളും. വിവിധ പരീക്ഷണോപാതികളുടെയും മൂല്യനിർണ്ണയത്തിന്റെയും ആവശ്യകതയും പ്രാധാന്യവും, വിവിധ പരീക്ഷണോപാതികൾ നിർണയിക്കുന്ന വിധവും രീതികളും.

മൊഡ്യൂൾ V:കായിക അധ്യാപനവും വിവിധ കായിക പരിശീലന രീതികളും
അദ്ധ്യാപനം
കായിക പ്രവർത്തനങ്ങളിലും കളികളിലും വേണ്ട അദ്ധ്യാപന തത്വങ്ങൾ
കായിക വിദ്യാഭ്യാസ അദ്ധ്യാപന രീതികൾ -കാൽസ്തനിക്സ്, ജിംനാസ്റ്റിക്സ്, മൈനർ ഗെയിംസ്, മേജർ ഗെയിംസ്, റിതമിക്ക്

അദ്ധ്യയനാസൂത്രണം
കായിക വിദ്യാഭ്യാസ അധ്യയനം -വ്യത്യസ്ത അദ്ധ്യായന ഭാഗങ്ങൾ -ഉപ ക്രമീകരണം, പ്രാരംഭിക ഭാഗം, പ്രധാനഭാഗം – എ ) വൈദഗ്ധ്യം ബി ) സംഘ പ്രവർത്തനം, ഉപസംഹാര ഭാഗം

കോച്ചിംഗ് അദ്ധ്യയനം
കായികാഭ്യാസങ്ങൾക്ക് മുന്നോടിയായുള്ള വ്യായാമം -പൊതുവായതും, പ്രത്യേകമായതും , പ്രാധാന്യമായതും. കളികളുടെ പ്രത്യേകമായ പ്രവർത്തനരീതിയും തന്ത്രജ്ഞതയും. ശരീരത്തെ സാധാരണനിലയിൽ എത്തിക്കുവാനുള്ള വ്യായാമം, ഉപസംഹാര ഭാഗം

കായിക പരിശീലനം
കായിക പരിശീലനത്തിലെ പ്രധാനപ്പെട്ട കർത്തവ്യങ്ങളും അവയുടെ സവിശേഷതകൾ. പ്രത്യേക കായിക പ്രാഗത്ഭ്യം. ഉയർന്ന കായിക നിലവാരത്തിലെത്താൻ പ്രത്യേകം പ്രാഗത്ഭ്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കലും അവരുടെ പരിശീലനവും.
പരിശീലന വ്യാപ്തിയും അവയുടെ തത്വങ്ങളും. കുട്ടികൾക്കായുള്ള കായിക പരിശീലനത്തിന്റെ സവിശേഷതകൾ – വിവിധ വ്യായാമങ്ങൾ, പരിശീലന വ്യാപ്തി, തീവ്ര പരിശീലനം, പരിശീലന കാലയളവ്, തുടർച്ചയായുള്ള പരിശീലന രീതികളും അവയുടെ ക്രമീകരണവും.
കായിക പരിശീലന രീതികൾ
ഫർട്ടലേക്, ഇന്റർവെൽ ട്രെയിനിങ്, സർക്യൂട്ട് ട്രെയിനിങ്, സ്റ്റേഷൻ ട്രെയിനിങ്, ടെക്നിക്കലും ടാക്റ്റികൽ ട്രെയിനിങ്ങും. മത്സര സമയങ്ങളിൽ നേരിടാവുന്ന പ്രത്യേക പ്രശ്നങ്ങൾ -ആഹാരക്രമങ്ങളും എതിരാളികളുടെ പ്രത്യേകതകളും.

മൊഡ്യൂൾ VI:കളികളുടെ മേൽനോട്ടവും ഔദ്യോഗികമായ നിയന്ത്രണ ചുമതലകളും
കളികളുടെ നിയന്ത്രണ ചുമതലകളുടെ പ്രധാന തത്വങ്ങൾ. നിയമങ്ങളുടെ അറിവും അവയുടെ വ്യാഖ്യാനവും. മത്സരങ്ങൾക്കു മുൻപും നടക്കുമ്പോഴും അതിനു ശേഷവും അനുവർത്തിക്കേണ്ട ചുമതലകളും . അധികാരവും മത്സര സമയങ്ങളിൽ കോച്ചിന്റെയും, കളിക്കാരുടെയും, കാണികളുടെയും, മേൽ നടപ്പാക്കേണ്ട ചുമതലകൾ. മത്സരങ്ങൾക്ക് യോഗ്യം ആകും വിധത്തിൽ കളി സ്ഥലങ്ങളുടെ രൂപകല്പന, മത്സരങ്ങളുടെ നിയമാനുസൃതമായ ക്രമപ്പെടുത്തൽ, മത്സരങ്ങളുടെ നടത്തിപ്പ് എന്നിവയ്ക്ക് വേണ്ട അറിവ്.

Sharing is caring!

FAQs

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.