Table of Contents
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | സോഷ്യൽ ജസ്റ്റിസ് / വുമൺ ആൻഡ് ചൈൽഡ് ടെവേലോപ്മെന്റ്റ് |
തസ്തികയുടെ പേര് | മേട്രൺ ഗ്രേഡ് 1 |
കാറ്റഗറി നമ്പർ | 722/2022 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | M/T/K |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 15 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023
കേരള PSC മേട്രൺ ഗ്രേഡ് 1 തസ്തികയുടെ പ്രിലിംസ് പരീക്ഷാ പാറ്റേൺ ചുവടെ ചേർക്കുന്നു.
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് പരീക്ഷാ പാറ്റേൺ 2023 | ||
മൊഡ്യൂൾ | വിഷയം | മാർക്ക് |
മൊഡ്യൂൾ I | GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA | 60 മാർക്ക് |
മൊഡ്യൂൾ II | GENERAL SCIENCE | 20 മാർക്ക് |
മൊഡ്യൂൾ III | SIMPLE ARITHMETIC AND MENTAL ABILITY | 20 മാർക്ക് |
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് PDF
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് PDF ഡൗൺലോഡ്
കേരള PSC മേട്രൺ ഗ്രേഡ് 1 പ്രിലിംസ് സിലബസ് 2023
കേരള PSC മേട്രൺ ഗ്രേഡ് 1 തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
മൊഡ്യൂൾ I: GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA
- ശാസ്ത്ര സാങ്കേതിക മേഖല, കലാസാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യം മേഖല, കായികമേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന- അടിസ്ഥാന വിവരങ്ങൾ
- കേരളം- ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും, കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്
- ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ
മൊഡ്യൂൾ II: GENERAL SCIENCE
Natural Science (10 മാർക്ക്)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
- വനങ്ങൾ, വനവിഭവങ്ങൾ, സാമൂഹിക വനവത്ക്കരണം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
Physical Science (10 മാർക്ക്)
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്‌സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊർജ്ജവും
- ഊർജ്ജവും അതിന്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
മൊഡ്യൂൾ III: SIMPLE ARITHMETIC AND MENTAL ABILITY (20 മാർക്ക്)
(i) ലഘുഗണിതം (10 മാർക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു ഉസാഘ
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
(ii) മനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 മാർക്ക്)
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- ശ്രേണികൾ
- സമാന ബന്ധങ്ങൾ
- തരംതിരിക്കൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തൽ
- വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- സ്ഥാന നിർണ്ണയം