കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.
കേരളാ പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്.
പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.
Use Coupon code- ME75 (75%OFF + Double validity Offer)
t.me/Adda247Kerala Telegram group
KPSC Exam Online Test Series, Kerala Police and Other State Government Exams