Malyalam govt jobs   »   Kerala PSC   »   ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ട പരീക്ഷ വിശകലനം

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ വിശകലനം 2024, സ്റ്റേജ് 2, 25 മെയ് 2024

Table of Contents

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ വിശകലനം രണ്ടാം ഘട്ടം

കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ വിശകലനം രണ്ടാം ഘട്ടം : കേരള പബ്ലിക് സർവീസ് കമ്മീഷൻ 2024 മെയ് 25-ന് ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ട പരീക്ഷ വിജയകരമായി നടത്തി. ചോദ്യപേപ്പറിന്റെ മൊത്തത്തിലുള്ള ബുദ്ധിമുട്ട് നില അല്പം പ്രയാസകരമായിരുന്നു. ഇന്ന് ഈ ലേഖനത്തിൽ Adda247 മലയാളം നിങ്ങൾക്കായി KPSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ട പരീക്ഷ 2024 ചോദ്യ പേപ്പറിന്റെ വിശകലനം കൊണ്ടുവരുന്നു. ഇതിൽ മൊത്തത്തിലുള്ള നല്ല ശ്രമങ്ങൾ, ബുദ്ധിമുട്ട് നില, ഓരോ വിഷയത്തിന്റെയും വിശദമായ വിശകലനം എന്നിവ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. KPSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024 നോക്കാം.

കേരള PSC ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024

കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024: ഈ ലേഖനത്തിലൂടെ കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം പരിശോധിക്കാവുന്നതാണ്. ഒന്നാം ഘട്ടം പരീക്ഷയുടെ ചോദ്യപേപ്പറിനെ അപേക്ഷിച്ചു സ്റ്റേറ്റ്മെന്റ് ലെവൽ ചോദ്യങ്ങൾ രണ്ടാം ഘട്ടം പരീക്ഷയുടെ ചോദ്യപേപ്പറിൽ കൂടുതലായി ചോദിച്ചു കണ്ടു. ബേസിക് ചോദ്യങ്ങൾ ഒന്നാം ഘട്ട പരീക്ഷയിൽ ചോദിച്ചതിനേക്കാൾ കുറവായിരുന്നു രണ്ടാം ഘട്ടത്തിൽ.

മേഖല ചോദ്യങ്ങളുടെ എണ്ണം
പൊതുവിജ്ഞാനം 50
ഇംഗ്ലീഷ്  20
മലയാളം 10
മാത്‍സ് 20
ആകെ 100

ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷ വിശകലനം ഡിഫിക്കൽറ്റി ലെവൽ

ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷ വിശകലനം ഡിഫിക്കൽറ്റി ലെവൽ: 3 ഘട്ടം ആയി നടത്തുന്ന ഈ ഡിഗ്രി ലെവൽ  രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷ പൊതുവെ മിതമായ രീതിയിൽ ആയിരുന്നു എന്നാണ് ഉദ്യോഗാർത്ഥികൾക്ക്‌ ഇടയിൽ ഉള്ള അഭിപ്രായം. പല മേഖലകളായിട്ട് സിലബസിലുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നു.  മാത്‍സ് ചോദ്യങ്ങളിൽ ചിലതു നല്ല നിലവാരത്തിൽ ഉള്ളതായിരുന്നു. ഇത്തവണത്തെ മലയാളം ചോദ്യങ്ങൾ പ്രയാസമുള്ളവ ആയിരുന്നില്ല.

മേഖല  ചോദ്യങ്ങളുടെ എണ്ണം ഡിഫിക്കൽറ്റി ലെവൽ
പൊതുവിജ്ഞാനം 50 Medium – Tough
ഇംഗ്ലീഷ്  20 Easy -Medium
മലയാളം 10 Easy- Medium
മാത്‍സ് 20 Medium
ആകെ 100 Medium

കേരള PSC ഗ്രാജ്വേറ്റ് ലെവൽ പ്രിലിമിനറി പരീക്ഷ പാറ്റേൺ 2024

കേരള PSC ഗ്രാജ്വേറ്റ് ലെവൽ പ്രിലിമിനറി പരീക്ഷ പാറ്റേൺ 2024
ചോദ്യപേപ്പർ മീഡിയം ഇംഗ്ലീഷ് & മലയാളം/തമിഴ്/കന്നഡ
പരീക്ഷ രീതി ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ
പരീക്ഷാ വിഷയങ്ങൾ ആനുകാലിക കാര്യങ്ങൾ, ഇന്ത്യൻ ജിയോളജി, ഭരണഘടന, നവോത്ഥാനം, കേരള ഭൂമിശാസ്ത്രം, കായികം, ഇന്ത്യയുടെ ചരിത്രം, ശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഗണിതം
ചോദ്യങ്ങളുടെ എണ്ണം 100
ആകെ മാർക്ക് 100
പരീക്ഷാ സമയ പരിധി 75 മിനിറ്റ് (1 മണിക്കൂർ 15 മിനിറ്റ്)
പോസിറ്റീവ് മാർക്ക് ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക്
നെഗറ്റീവ് മാർക്ക് തെറ്റായ ഉത്തരങ്ങൾക്ക് 1/3 മാർക്ക് കുറയും

ഡിഗ്രി ലെവൽ പ്രിലിംസ് രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024 വിഷയം തിരിച്ച്

ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷ 11 മെയ് 2024 നു ആരംഭിച്ചു, 3 ഘട്ടങ്ങളായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. 11 മെയ് 2024, 25 മെയ് 2024, 15 ജൂൺ 2024 എന്നി തിയതികളിലാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പരീക്ഷ ഇന്ന് (25 മെയ് 2024)  നടന്നു. ഇന്ന് നടന്ന പരീക്ഷ ഉദ്യോഗാർത്ഥികൾക്ക്‌ അല്പം പ്രയാസമുള്ള തരത്തിൽ ആയിരുന്നു. ഗണിത മേഖലയിൽ പൊതുവെ മിതമായ രീതിയിലുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചിരിക്കുന്നത്. ഈ പരീക്ഷക്ക്‌ വേണ്ടി തയ്യാറെടുത്തവർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.

കേരള PSC ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ടം ചോദ്യപേപ്പർ

PSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024 പൊതുവിജ്ഞാനം

ഭൂമി ശാസ്ത്രം, ചരിത്രം എന്നീ മേഖലയിലെ ചോദ്യങ്ങൾ NCERT, SCERT എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ആയിരുന്നു. പൊതുവിജ്ഞാനത്തിൽ കുഴപ്പത്തിലാക്കുന്ന തരത്തിൽ ഉള്ള നിരവധി ചോദ്യങ്ങൾ ഇത്തവണ ചോദിച്ചിട്ടുണ്ടായിരുന്നു. സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങളും, ബേസിക് ടൈപ്പ് ചോദ്യങ്ങളും പൊതുവിജ്ഞാനത്തിൽ ഉണ്ടായിരുന്നു. ബേസിക് ചോദ്യങ്ങൾ പൊതുവെ എളുപ്പമുള്ളവയായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
ഭരണഘടന 5
സാമ്പത്തിക ശാസ്ത്രം 5
ഭൂമി ശാസ്ത്രം 6
ലോക ചരിത്രം 1
കേരള ചരിത്രം 2
ഇന്ത്യ ചരിത്രം 3
കായികം 1
കല, സംസ്കാരം, സാഹിത്യം 6
IT 4
ആനുകാലികം 6
Science & Technology 5
സിവിക്‌സ് 4
ആകെ ചോദ്യങ്ങളുടെ എണ്ണം 50

ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം 2024 മാത്തമാറ്റിക്സ്

മാത്‍സ് മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പൊതുവെ മിതമായ രീതിയിൽ ആയിരുന്നു. പൊതുവെ എല്ലാർക്കും ആൻസർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ഗണിത മേഖലയിൽ നിന്നുമുണ്ടായിരുന്നത്. എന്നാൽ സമയം ഒരുപാട് എടുത്തു ഉത്തരം കണ്ടുപിടിക്കേണ്ട തരത്തിലായിരുന്നു ചോദ്യങ്ങൾ ഉണ്ടായിരുന്നത്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
Ratio & Proportion 1
Time and Work 1
Decimal 1
Fraction 1
Time & Distance 1
Mensuration 1
Numbers 1
Exponents 1
Position determination 1
Sense of Direction 1
Series 3
Relations 1
Coding 1
Clock 1
Analogy 2
Average 1
Clerical ability 1
Total  20

കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷ വിശകലനം ഇംഗ്ലീഷ്

ഇംഗ്ലീഷിൽ പൊതുവേ എളുപ്പമുള്ള ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
Antonym 1
Pair word 1
One word 1
Idiom 1
Tense 4
Sentence correction 1
Meaning 1
Alternative word 1
Sentence completion 3
Spelling check 1
Sentence order correction 1
Synonym 1
Degrees of comparison 1
Proposition 1
Concord 1
ആകെ ചോദ്യങ്ങളുടെ എണ്ണം 20

കേരള PSC ഡിഗ്രി ലെവൽ രണ്ടാം ഘട്ടം പ്രിലിംസ് പരീക്ഷ വിശകലനം 2024 മലയാളം

മലയാളത്തിൽ മുമ്പ് ചോദിച്ചു കണ്ട രീതിയിൽ സ്റ്റേറ്റ്മെൻറ് ലെവലിലുള്ള ചോദ്യങ്ങൾ ഇത്തവണ ആവർത്തിച്ചില്ല. മലയാളത്തിൽ വലയ്ക്കുന്ന തരത്തിലുള്ള ഒന്ന് രണ്ടു ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്നാലും പഠിച്ചവർക്ക് ഫുൾ മാർക്കും സ്കോർ ചെയ്യാവുന്ന തരത്തിലായിരുന്നു.

ചോദ്യ മേഖല ചോദ്യങ്ങളുടെ എണ്ണം
പദശുദ്ധി 1
ഒറ്റപ്പദം 1
പിരിച്ചെഴുത്ത് 1
വാക്യശുദ്ധി 1
പഴഞ്ചൊല്ല് 1
ചേർത്തെഴുത്ത് 1
വിവർത്തനം 1
സ്ത്രീലിംഗം, പുല്ലിംഗം 1
പര്യായം 2
ആകെ ചോദ്യങ്ങളുടെ എണ്ണം 10

കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി ഘട്ടം 2 വീഡിയോ വിശകലനം

കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി ഘട്ടം 2 വീഡിയോ വിശകലനം: നിങ്ങൾക്കായി വിശദവും കൃത്യവുമായ പരീക്ഷ വിശകലനം തയ്യാറാക്കുന്നതിനായി ഞങ്ങളുടെ വിദഗ്ധർ ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ചുവടെയുള്ള വീഡിയോയിലൂടെ കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ട പരീക്ഷയുടെ വിശദമായ വിശകലനം 2024 പരിശോധിക്കുക.

 

Sharing is caring!