Table of Contents
കേരള ദേവസ്വം ബോർഡ് വാച്ചർ റിക്രൂട്ട്മെന്റ് 2023
കേരള ദേവസ്വം ബോർഡ് വാച്ചർ റിക്രൂട്ട്മെന്റ് 2023: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് വാച്ചർ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ എന്നീ തസ്തികകളിലേക്കാണ് KDRB അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ വാച്ചർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ദേവസ്വം ബോർഡ് വാച്ചർ വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 | |
നിയമന അധികാരി | കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ |
കാറ്റഗറി നമ്പർ | 03/2023, 04/2023, 05/2023 |
വിജ്ഞാപനം റിലീസ് തീയതി | 11 ഒക്ടോബർ 2023 |
അപേക്ഷിക്കാനുള്ള അവസാന തീയതി | 09 നവംബർ 2023 |
അപേക്ഷാ രീതി | ഓൺലൈൻ |
ശമ്പളം | Rs.11500- Rs.50200/- |
ഒഴിവുകൾ | 187 |
ജോലി സ്ഥലം | കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | kdrb.kerala.gov.in |
Fill out the Form and Get all The Latest Job Alerts – Click here
കേരള ദേവസ്വം ബോർഡ് വാച്ചർ വിജ്ഞാപനം PDF
KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ വാച്ചർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് വാച്ചർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.
കേരള ദേവസ്വം ബോർഡ് വാച്ചർ വിജ്ഞാപനം PDF
കേരള ദേവസ്വം ബോർഡ് വാച്ചർ ഒഴിവുകൾ
വാച്ചർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ഒഴിവുകൾ |
പാർട്ട് ടൈം കഴകം കം വാച്ചർ | 119 |
നാദസ്വരം കം വാച്ചർ | 35 |
തകിൽ കം വാച്ചർ | 33 |
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ വാച്ചർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 09 ആണ്.
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്
കേരള ദേവസ്വം ബോർഡ് വാച്ചർ പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ വാച്ചർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ | 18-നും 36-നും ഇടയിൽ |
കേരള ദേവസ്വം ബോർഡ് വാച്ചർ വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ വാച്ചർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
പാർട്ട് ടൈം കഴകം കം വാച്ചർ | SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത |
നാദസ്വരം കം വാച്ചർ | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
തകിൽ കം വാച്ചർ | 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത 2) തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ് |
കേരള ദേവസ്വം ബോർഡ് വാച്ചർ ശമ്പളം
വാച്ചർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.
KDRB വാച്ചർ റിക്രൂട്ട്മെന്റ് 2023 | |
തസ്തികയുടെ പേര് | ശമ്പളം |
പാർട്ട് ടൈം കഴകം കം വാച്ചർ | Rs.11500 – Rs.18940/- |
നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ | Rs.23000 – Rs.50200/- |
കേരള ദേവസ്വം ബോർഡ് വാച്ചർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ
- kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഹോം പേജിൽ നൽകിയിരിക്കുന്ന “അപ്ലൈ ഓൺലൈൻ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ‘വൺ ടൈം രജിസ്ട്രേഷൻ’ ചെയ്യുക എന്നതാണ് ആദ്യപടി.
- പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
- ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.