Malyalam govt jobs   »   കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ്   »   കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ്

കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 OUT, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023

കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @kdrb.kerala.gov.in ൽ കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലർക്ക് തസ്തികയിലേക്കാണ് KDRB അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

KDRB ക്ലർക്ക് റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KDRB ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KDRB ക്ലർക്ക് റിക്രൂട്ട്മെന്റ് 2023
നിയമന അധികാരി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ക്ലർക്ക്, ക്ലർക്ക് കം കാഷ്യർ
കാറ്റഗറി നമ്പർ 14/2023, 15/2023, 20/2023, 23/2023
വിജ്ഞാപനം റിലീസ് തീയതി 11 ഒക്ടോബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 09 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.26500- Rs.75400/-
ഒഴിവുകൾ 10
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് kdrb.kerala.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം PDF

KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിജ്ഞാപനം PDF

KDRB ക്ലർക്ക് ഒഴിവുകൾ

ക്ലർക്ക് തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

KDRB ക്ലർക്ക് വിജ്ഞാപനം 2023
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ഒഴിവുകൾ
14/2023 ക്ലർക്ക് 01
15/2023 ക്ലർക്ക് 06
20/2023 ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ 02
23/2023 ക്ലർക്ക് 01

KDRB ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

KDRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 09 ആണ്.

KDRB ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള ദേവസ്വം ബോർഡ് ക്ലർക്ക് പ്രായപരിധി

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KDRB ക്ലർക്ക് വിജ്ഞാപനം 2023
കാറ്റഗറി നമ്പർ തസ്തികയുടെ പേര് പ്രായപരിധി
14/2023 ക്ലർക്ക് 18-നും 35-നും ഇടയിൽ
15/2023 ക്ലർക്ക് 50 വയസ്സ്
20/2023 ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ 18-നും 36-നും ഇടയിൽ
23/2023 ക്ലർക്ക് 18-നും 38-നും ഇടയിൽ

കേരള ദേവസ്വം ബോർഡ് ക്ലർക്ക് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KDRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KDRB ക്ലർക്ക് വിജ്ഞാപനം 2023
കാറ്റഗറി നമ്പർ തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
14/2023, 23/2023 ക്ലർക്ക് 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
15/2023 ക്ലർക്ക് 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം
20/2023 ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ)

കേരള ദേവസ്വം ബോർഡ് ക്ലർക്ക് ശമ്പളം

ക്ലർക്ക് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

KDRB ക്ലർക്ക് വിജ്ഞാപനം 2023
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ശമ്പളം
14/2023, 15/2023, 23/2023 ക്ലർക്ക് Rs.26500 – Rs.60700/-
20/2023 ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ Rs.35600 – Rs.75400/-

കേരള ദേവസ്വം ബോർഡ് ക്ലർക്ക് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോം പേജിൽ നൽകിയിരിക്കുന്ന “അപ്ലൈ ഓൺലൈൻ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ’ ചെയ്യുക എന്നതാണ് ആദ്യപടി.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

KDRB ക്ലർക്ക് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

KDRB ക്ലർക്ക് വിജ്ഞാപനം ഒക്ടോബർ 11 ന് പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 09 ആണ്.

ക്ലർക്ക് തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ക്ലർക്ക് തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.

KDRB ക്ലർക്ക് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

KDRB ക്ലർക്ക് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.