Malyalam govt jobs   »   Exam Date   »   കേരള CSEB പരീക്ഷ തീയതി

കേരള CSEB പരീക്ഷ തീയതി 2024 വന്നു, അഡ്മിറ്റ് കാർഡ് ലഭ്യത തീയതി

കേരള CSEB പരീക്ഷ തീയതി 2024

കേരള CSEB പരീക്ഷാ തീയതി 2024: സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @www.csebkerala.org/recruitment ൽ CSEB പരീക്ഷ തീയതി 2024 പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന CSEB കേരള പരീക്ഷ തീയതി 2024 പരിശോധിക്കാവുന്നതാണ്. CSEB പരീക്ഷ മെയ് മാസത്തിൽ നടക്കും.

CSEB പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSEB പരീക്ഷാ തീയതി 2024
ഓർഗനൈസേഷൻ സഹകരണ സർവീസ് പരീക്ഷ ബോർഡ്
കാറ്റഗറി പരീക്ഷ തീയതി
തസ്തികയുടെ പേര് അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ
കാറ്റഗറി നമ്പർ 12/2023, 13/2023, 14/2023, 15/2023
പരീക്ഷ മോഡ് OMR/ ഓൺലൈൻ പരീക്ഷ
പരീക്ഷ ദൈർഘ്യം 2 മണിക്കൂർ
നിയമന രീതി നേരിട്ടുള്ള നിയമനം
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ/ ഓൺലൈൻ പരീക്ഷ, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.csebkerala.org/recruitment

Fill out the Form and Get all The Latest Job Alerts – Click here

CSEB പരീക്ഷ വിജ്ഞാപനം PDF

CSEB പരീക്ഷ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ മെയ് മാസത്തിൽ നടക്കും. കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

CSEB പരീക്ഷ വിജ്ഞാപനം PDF

CSEB കേരള പരീക്ഷ തീയതി

അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ  തസ്തികകളുടെ പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

CSEB കേരള പരീക്ഷ തീയതി 2024
തസ്തികയുടെ പേര് പരീക്ഷ മോഡ്
പരീക്ഷ തീയതി റിപ്പോർട്ടിംഗ് സമയം പരീക്ഷ  സമയം
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (14/2023) ഓൺലൈൻ പരീക്ഷ 12 മെയ് 2024 രാവിലെ 9.30 10.30 മണി മുതൽ 12.30 വരെ
സിസ്റ്റം സൂപ്പർവൈസർ (15/2023) ഓൺലൈൻ പരീക്ഷ 12 മെയ് 2024 ഉച്ചയ്ക്ക് 01.30 02.30 മണി മുതൽ 04.30 വരെ
അസിസ്റ്റന്റ് സെക്രട്ടറി (12/2023) OMR 18 മെയ് 2024 ഉച്ചയ്ക്ക് 01.30 02.00 മണി മുതൽ 04.00 വരെ
ജൂനിയർ ക്ലർക്ക്/ കാഷ്യർ (13/2023) OMR 19 മെയ് 2024 രാവിലെ 10.00 10.30 മണി മുതൽ 12.30 വരെ

CSEB കേരള ഹാൾ ടിക്കറ്റ് 2024

CSEB കേരള ഹാൾ ടിക്കറ്റ് 2024: സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ ഏപ്രിൽ 27 മുതലും , അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ മെയ് 5 മുതലും ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്നും CSEB കേരള ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ മെയ് 5 നു മുമ്പായി ഉദ്യോഗാർത്ഥികൾക്ക് തപാൽ മുഖേന അയച്ചു തരുന്നതാണ്. ഹാൾ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. CSEB കേരള ഹാൾ ടിക്കറ്റ് ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

Read More:

Important Articles
CSEB സിലബസ് 2024 CSEB കേരള മുൻവർഷ ചോദ്യപേപ്പർ

Sharing is caring!

FAQs

CSEB പരീക്ഷ എപ്പോൾ നടത്തും?

CSEB പരീക്ഷ 2024 മെയ് മാസത്തിൽ നടത്തും.

CSEB ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

CSEB ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.