Malyalam govt jobs   »   Study Materials   »   ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ

ഡോ. സർവേപ്പള്ളി രാധാകൃഷ്ണനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ

ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ

സർവേപ്പള്ളി രാധാകൃഷ്ണൻ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു. 1952 മുതൽ 1962 വരെ ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റായും 1962 മുതൽ 1967 വരെ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ, ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5-ന് അധ്യാപക ദിനം അല്ലെങ്കിൽ ശിക്ഷക് ദിവസ് ആഘോഷിക്കുന്നു.

ഡോ. സർവേപ്പള്ളി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ഞങ്ങൾ ചുവടെ ചേർക്കുന്നു:

  1. 1888 സെപ്റ്റംബർ 5 ന് മദ്രാസിലെ തിരുത്തണിയിൽ ജനനം.
  2. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി.
  3. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി (1962-67).
  4. ഉപരാഷ്ട്രപതിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
  5. തത്വചിന്തകനായ രാഷ്ട്രപതി.
  6. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
  7. ടെമ്പിൾട്ടൺ പുരസ്കാരം നേടിയ രണ്ടാമത്തെ ഇന്ത്യൻ.
  8. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നു.
  9. 1962 ഒക്ടോബർ 26ന് ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
  10. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ വ്യക്തി.
  11. ഭരണഘടന പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി (1954).
  12. ആന്ധ്ര യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവയുടെ വൈസ് ചാൻസിലർ, സോവിയറ്റ് യൂണിയനിൽ ഇന്ത്യയുടെ അംബാസിഡർ, യുനെസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
  13. 1962 മുതൽ ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു
  14. പ്രധാന രചനകൾ
  • Hindu view of life
  • An idealist view of life
  • Indian philosophy
  • The philosophy of Hinduism
  • The principal Upanishad
  • My search for truth

 

Sharing is caring!