Malyalam govt jobs   »   Notification   »   IIM കോഴിക്കോട് റിക്രൂട്ട്മെന്റ്

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ഔദ്യോഗിക വെബ്സൈറ്റിൽ IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം IIM കോഴിക്കോട് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

IIM കോഴിക്കോട് വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IIM കോഴിക്കോട് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IIM കോഴിക്കോട് വിജ്ഞാപനം 2023 
ഓർഗനൈസേഷൻ IIM കോഴിക്കോട്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അഡ്മിൻ അസോസിയേറ്റ്
 IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 23 ജൂൺ 2023
 IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട അവസാന തീയതി 13 ജൂലൈ 2023 (5 pm)
ശമ്പളം  Rs.24,300/-
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
ജോലി സ്ഥലം കോഴിക്കോട്
ഔദ്യോഗിക വെബ്സൈറ്റ് iimk.ac.in

Fill out the Form and Get all The Latest Job Alerts – Click here

IIM കോഴിക്കോട് വിജ്ഞാപനം PDF

IIM കോഴിക്കോട് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IIM കോഴിക്കോട് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IIM കോഴിക്കോട് വിജ്ഞാപനം PDF ഡൗൺലോഡ്

IIM കോഴിക്കോട് 2023 ശമ്പളം

IIM കോഴിക്കോട് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിൻ അസോസിയേറ്റ്  തസ്തികയുടെ ശമ്പളം ചുവടെ നൽകിയിരിക്കുന്നു.

IIM കോഴിക്കോട് 2023 ശമ്പളം
തസ്തികയുടെ പേര് ശമ്പളം
അഡ്മിൻ അസോസിയേറ്റ് Rs.24,300/-

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് അപ്ലൈ ഓൺലൈൻ 2023

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 ഓൺലൈൻ അപേക്ഷ ജൂൺ 23 നു ആരംഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 13 (5:00 pm) ആണ്.

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

IIM കോഴിക്കോട് 2023 റിക്രൂട്ട്മെന്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IIM കോഴിക്കോട് 2023 റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു.

IIM കോഴിക്കോട് 2023 റിക്രൂട്ട്മെന്റ് പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
അഡ്മിൻ അസോസിയേറ്റ് പരമാവധി പ്രായപരിധി 45 വയസ്സ്.

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത

IIM കോഴിക്കോട് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അഡ്മിൻ അസോസിയേറ്റ് തസ്തികയിലേക്ക് വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകിയിരിക്കുന്നു.

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അഡ്മിൻ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് സപ്പോർട്ട് ഏരിയകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രസക്തമായ പരിചയമുള്ള ബിരുദാനന്തര ബിരുദം.

അഥവാ

അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് സപ്പോർട്ട് ഏരിയകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രസക്തമായ പരിചയമുള്ള ബിരുദം.

കൂടാതെ, ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം
i) MS-ഓഫീസും ഇന്റർനെറ്റ് ഉപയോഗവും
ii) ഇംഗ്ലീഷിൽ നല്ല ആശയവിനിമയ കഴിവുകൾ (എഴുത്തും വാക്കാലുള്ളതും)
iii) ഇൻഫർമേഷൻ ടെക്നോളജിയിലെ അടിസ്ഥാന അറിവ്.

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “അന്നൗൺസ്‌മെന്റ്സ്” എന്നതിൽ “Careers” ക്ലിക്ക് ചെയ്യുക.
  • അതിൽ തൊഴിൽ അവസരങ്ങൾക്ക് കീഴിൽ അഡ്മിൻ അസോസിയേറ്റ് സെലക്ട് ചെയ്യുക.
  • ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IIM കോഴിക്കോട് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 23നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്.

NHM കേരള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

NHM കേരള റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.