Malyalam govt jobs   »   Notification   »   IBPS SO വിജ്ഞാപനം

IBPS SO വിജ്ഞാപനം 2023 OUT, 1402 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IBPS SO വിജ്ഞാപനം 2023

IBPS SO വിജ്ഞാപനം 2023: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS SO വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കാണ് IBPS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഓഗസ്റ്റ് 01 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IBPS SO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IBPS SO റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS SO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS SO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS SO വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് I.T. ഓഫീസർ, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ, രാജ്ഭാഷ അധികാരി, ലോ ഓഫീസർ, HR/ പേഴ്‌സണൽ ഓഫീസർ, മാർക്കറ്റിംഗ് ഓഫീസർ
IBPS SO ഷോർട്ട് നോട്ടീസ് തീയതി 31 ജൂലൈ 2023
IBPS SO വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 01 ഓഗസ്റ്റ് 2023
IBPS SO ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ഓഗസ്റ്റ് 2023
IBPS SO അപേക്ഷിക്കാനുള്ള അവസാന തീയതി 28 ഓഗസ്റ്റ് 2023
ഒഴിവുകൾ 1402
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS SO വിജ്ഞാപനം PDF ഡൗൺലോഡ്

IBPS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IBPS SO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IBPS SO വിജ്ഞാപനം PDF ഡൗൺലോഡ്

IBPS SO പ്രധാനപ്പെട്ട തീയതികൾ 2023

IBPS SO പ്രധാനപ്പെട്ട തീയതികൾ 2023
ഇവന്റ് തീയതികൾ
ഓൺലൈൻ അപേക്ഷ പ്രക്രിയ 01 ഓഗസ്റ്റ് 2023 മുതൽ 28 ഓഗസ്റ്റ് 2023 വരെ
പേയ്മെന്റ് ഓഫ് അപ്ലിക്കേഷൻ ഫീസ് 01 ഓഗസ്റ്റ് 2023 മുതൽ 28 ഓഗസ്റ്റ് 2023 വരെ
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- പ്രിലിംസ്‌ ഡിസംബർ 2023
ഓൺലൈൻ പ്രിലിമിനറി പരീക്ഷ 30 ഡിസംബർ 2023/ 31 ഡിസംബർ 2023
പ്രിലിമിനറി പരീക്ഷ റിസൾട്ട് ജനുവരി 2024
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- മെയിൻസ് ജനുവരി 2024
ഓൺലൈൻ മെയിൻസ് പരീക്ഷ 28 ജനുവരി 2024
മെയിൻസ് പരീക്ഷ റിസൾട്ട് ഫെബ്രുവരി 2024
ഡൗൺലോഡ് ഓഫ് കാൾ ലെറ്റേഴ്സ്- അഭിമുഖം ഫെബ്രുവരി/ മാർച്ച് 2024
അഭിമുഖത്തിന്റെ തീയതി ഫെബ്രുവരി/ മാർച്ച് 2024
പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിൽ 2024

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ 2023

IBPS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 28 ആണ്.

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ അപ്ലൈ ഓൺലൈൻ ലിങ്ക്

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ 2023

വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ 2023
തസ്തികയുടെ പേര് SC ST OBC EWS UR ടോട്ടൽ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ 75 37 135 50 203 500
HR/ പേഴ്‌സണൽ ഓഫീസർ 03 01 08 02 17 31
I.T. ഓഫീസർ 18 08 32 13 49 120
ലോ ഓഫീസർ 01 0 02 01 06 10
മാർക്കറ്റിംഗ് ഓഫീസർ 105 52 189 70 284 700
രാജ്ഭാഷ അധികാരി 06 03 11 03 18 41
ടോട്ടൽ 208 101 377 139 577 1402

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS SO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IBPS SO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനീ 20-നും 30-നും ഇടയിൽ

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS SO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IBPS SO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ അനിമൽ ഹസ്ബൻഡറി/ വെറ്ററിനറി സയൻസ്/ ഡയറി സയൻസ്/ ഫിഷറി സയൻസ്/ പിസികൾച്ചർ/ അഗ്രി മാർക്കറ്റിംഗ് ആൻഡ് കോഓപ്പറേഷൻ/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ അഗ്രോ ഫോറസ്ട്രി/ ഫോറസ്ട്രി/ അഗ്രികൾച്ചറൽ ബയോടെക്‌നോളജി/ ഫുഡ് സയൻസ്/ അഗ്രികൾച്ചർ മാനേജ്മെന്റ്/ ഫുഡ് ടെക്നോളജി/ ഡയറി ടെക്നോളജി/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ സെറികൾച്ചർ/ ഫിഷറീസ് എഞ്ചിനീയറിംഗ് എന്നിവയിൽ 4 വർഷത്തെ ബിരുദം (ബിരുദം).
HR/ പേഴ്‌സണൽ ഓഫീസർ പേഴ്‌സണൽ മാനേജ്‌മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസ് / എച്ച്ആർ / എച്ച്ആർഡി / സോഷ്യൽ വർക്ക് / ലേബർ ലോ എന്നിവയിൽ ബിരുദവും രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ രണ്ട് വർഷത്തെ ബിരുദാനന്തര ഡിപ്ലോമയും
I.T. ഓഫീസർ എ) കമ്പ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷനിൽ 4 വർഷത്തെ എൻജിനീയറിങ്/ ടെക്‌നോളജി ബിരുദം.
അഥവാ
ബി) ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ്, ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം.
അഥവാ
DOEACC ‘B’ ലെവൽ പാസായ ബിരുദധാരി
ലോ ഓഫീസർ നിയമത്തിൽ ബിരുദം (LLB) കൂടാതെ ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്ത വ്യക്തി
മാർക്കറ്റിംഗ് ഓഫീസർ ബിരുദവും രണ്ട് വർഷത്തെ MMS (മാർക്കറ്റിംഗ്)/ രണ്ട് വർഷത്തെ MBA (മാർക്കറ്റിംഗ്)/ രണ്ട് വർഷത്തെ PGDBA / PGDBM/ PGPM/ PGDM എന്നിവ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനും
രാജ്ഭാഷ അധികാരി ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയം; ഹിന്ദിയിൽ ബിരുദാനന്തര ബിരുദം

IBPS SO അപേക്ഷ ഫീസ്

IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IBPS PO റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PWD Rs.175/-
General & Others Rs.850/-

IBPS SO വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @ibps.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ ഫോർ IBPS സ്പെഷ്യലിസ്റ്റ് ഓഫീസർ CRP SPL-XIII” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IBPS SO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IBPS SO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഓഗസ്റ്റ് 01 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ഓഗസ്റ്റ് 1 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 28 ആണ്.

IBPS SO തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IBPS SO തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IBPS SO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IBPS SO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.