Malyalam govt jobs   »   IBPS ക്ലർക്ക് വിജ്ഞാപനം   »   IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം

IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം പരിശോധിക്കുക

IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം

IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.ibps.in ൽ IBPS ക്ലർക്ക് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്. IBPS ക്ലർക്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

IBPS ക്ലർക്ക് റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IBPS ക്ലർക്ക് യോഗ്യത മാനദണ്ഡം 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IBPS ക്ലർക്ക് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IBPS ക്ലർക്ക് 2023
ഓർഗനൈസേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ക്ലർക്ക്
IBPS ക്ലർക്ക് ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 01 ജൂലൈ 2023
IBPS ക്ലർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
കേരളത്തിലെ ഒഴിവുകൾ 52
ശമ്പളം Rs.19,900- Rs.47920/-
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.ibps.in

Fill out the Form and Get all The Latest Job Alerts – Click here

IBPS ക്ലർക്ക് യോഗ്യത മാനദണ്ഡങ്ങൾ 2023

IBPS ക്ലർക്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പൗരത്വം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

IBPS ക്ലർക്ക് ദേശീയത/ പൗരത്വം:

ഒരു ഉദ്യോഗാർത്ഥി ഇനിപ്പറയുന്നവ ആയിരിക്കണം:
(എ) ഇന്ത്യയിലെ ഒരു പൗരൻ, അല്ലെങ്കിൽ
(ബി) നേപ്പാളിലെ ഒരു വ്യക്തി, അല്ലെങ്കിൽ
(സി) ഭൂട്ടാന്റെ ഒരു വ്യക്തി, അല്ലെങ്കിൽ
(ഡി)1962 ജനുവരി 1-ന് മുൻപ് ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശ്യത്തോടെ വന്ന ഒരു ടിബറ്റൻ അഭയാർത്ഥി
(ഇ) പാകിസ്ഥാൻ, ബർമ്മ, ശ്രീലങ്ക, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ (മുമ്പ് ടാംഗനിക്ക, സാൻസിബാർ), സാംബിയ, മലാവി, സയർ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശ്യമുള്ള ഇന്ത്യൻ വംശജനായ ഒരാൾ.

IBPS ക്ലർക്ക് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IBPS ക്ലർക്ക് റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ക്ലർക്ക് 20-നും 28-നും ഇടയിൽ

IBPS ക്ലർക്ക് 2023 പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
SC/ ST 05 വയസ്സ്
OBC 03 വയസ്സ്
PwBD 10 വയസ്സ്
വിധവകൾ/ വിവാഹമോചിതരായ സ്ത്രീകൾ/ ജുഡീഷ്യലീ വേർപിരിഞ്ഞ സ്ത്രീകൾ, പുനർവിവാഹം ചെയ്യാത്തവർ ജനറൽ/EWS വിഭാഗക്കാർക്ക് 35 വയസ്സ് വരെയും OBC ക്ക് 38 വയസ്സ് വരെയും പട്ടികജാതി/പട്ടികവർഗക്കാർക്ക് 40 വയസ്സ് വരെയും പ്രായത്തിൽ ഇളവ്.
1984 ലെ കലാപം ബാധിച്ച വ്യക്തികൾ 05 വയസ്സ്

IBPS ക്ലർക്ക് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IBPS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IBPS ക്ലർക്ക് റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ക്ലർക്ക് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.
കമ്പ്യൂട്ടർ പരിജ്ഞാനം.
സംസ്ഥാന/ UT യുടെ ഔദ്യോഗിക ഭാഷയിൽ പ്രാവീണ്യം.

Sharing is caring!

FAQs

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 1 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.

IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം എവിടെ നിന്ന് പരിശോധിക്കാൻ കഴിയും?

IBPS ക്ലർക്ക് 2023 യോഗ്യത മാനദണ്ഡം ലേഖനത്തിൽ നൽകിയിരിക്കുന്നു.