Malyalam govt jobs   »   Notification   »   IB SA ആൻഡ് MTS റിക്രൂട്ട്മെന്റ്

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 OUT, 677 ഒഴിവുകൾ

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റെലിജൻസ് ബ്യൂറോ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് IB അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ഒക്ടോബർ 14 ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IB SA ആൻഡ് MTS വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IB SA & MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

IB SA ആൻഡ് MTS വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB SA ആൻഡ് MTS വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB SA ആൻഡ് MTS വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇന്റെലിജൻസ് ബ്യൂറോ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്
IB SA & MTS വിജ്ഞാപനം റിലീസ് തീയതി 10 ഒക്ടോബർ 2023
IB SA & MTS അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 14 ഒക്ടോബർ 2023
IB SA & MTS അപേക്ഷിക്കാനുള്ള അവസാന തീയതി 13 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.18000- Rs.69100/-
ഒഴിവുകൾ 677
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

IB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

IB SA ആൻഡ് MTS ഒഴിവുകൾ

സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IB SA ആൻഡ് MTS വിജ്ഞാപനം 2023
തസ്തികയുടെ പേര് UR OBC (NCL) SC ST EWS ടോട്ടൽ
സെക്യൂരിറ്റി അസിസ്റ്റന്റ് 221 60 34 30 17 362
മൾട്ടി ടാസ്കിങ് സ്റ്റാഫ് 183 65 0 25 42 315

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

IB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്.

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

IB SA ആൻഡ് MTS പ്രായപരിധി

ഉദ്യോഗാർത്ഥികൾ സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IB SA ആൻഡ് MTS വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
സെക്യൂരിറ്റി അസിസ്റ്റന്റ് 27 വയസ്സ്
മൾട്ടി ടാസ്കിങ് സ്റ്റാഫ് 18- 25 വയസ്സ്

IB SA ആൻഡ് MTS വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IB SA ആൻഡ് MTS വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
സെക്യൂരിറ്റി അസിസ്റ്റന്റ് 10-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
മൾട്ടി ടാസ്കിങ് സ്റ്റാഫ്

IB SA ആൻഡ് MTS ശമ്പളം

സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

IB SA ആൻഡ് MTS വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
സെക്യൂരിറ്റി അസിസ്റ്റന്റ് Rs.21700- Rs.69100/-
മൾട്ടി ടാസ്കിങ് സ്റ്റാഫ് Rs.18000- Rs.56900/-

IB SA ആൻഡ് MTS അപേക്ഷ ഫീസ്

സെക്യൂരിറ്റി അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IB SA ആൻഡ് MTS വിജ്ഞാപനം 2023
കാറ്റഗറി അപേക്ഷ ഫീസ്
UR/ OBC/EWS Rs.500/-
SC/ ST Rs.450/-

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

IB SA ആൻഡ് MTS റിക്രൂട്ട്മെന്റ് വിജ്ഞാപനം ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 13 ആണ്.

IB SA ആൻഡ് MTS തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IB SA ആൻഡ് MTS തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IB SA ആൻഡ് MTS അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IB SA ആൻഡ് MTS അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.