Malyalam govt jobs   »   Notification   »   IB ACIO റിക്രൂട്ട്മെന്റ്

IB ACIO റിക്രൂട്ട്മെന്റ് 2023 OUT, 995 ഒഴിവുകൾ, ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

IB ACIO റിക്രൂട്ട്മെന്റ് 2023

IB ACIO റിക്രൂട്ട്മെന്റ് 2023: ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റെലിജൻസ് ബ്യൂറോ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB ACIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്കാണ് IB അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ നവംബർ 25 ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IB ACIO വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IB ACIO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB ACIO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB ACIO വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇന്റെലിജൻസ് ബ്യൂറോ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II
IB ACIO വിജ്ഞാപനം റിലീസ് തീയതി 21 നവംബർ 2023
IB ACIO അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 25 നവംബർ 2023
IB ACIO അപേക്ഷിക്കാനുള്ള അവസാന തീയതി 15 ഡിസംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം Rs.44900- Rs.1,42,400/-
ഒഴിവുകൾ 995
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB ACIO വിജ്ഞാപനം PDF

IB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IB ACIO വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IB ACIO വിജ്ഞാപനം PDF ഡൗൺലോഡ്

IB ACIO ഒഴിവുകൾ 2023

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

IB ACIO ഒഴിവുകൾ 2023
കാറ്റഗറി ഒഴിവുകൾ
UR 377
EWS 129
OBC 222
SC 134
ST 133
ടോട്ടൽ 995

IB ACIO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

IB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ലഭ്യമാകുന്ന ഉടൻ, ഈ ലിങ്ക് സജീവമാകും. ലിങ്ക് നിലവിൽ പ്രവർത്തനരഹിതമാണ്.

IB ACIO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

IB ACIO പ്രായപരിധി

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

IB ACIO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II 18-നും 27-നും ഇടയിൽ

IB ACIO വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

IB ACIO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത

IB ACIO ശമ്പളം

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

IB ACIO റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ Rs.44900- Rs.1,42,400/-

IB ACIO റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

IB ACIO റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
എല്ലാ ഉദ്യോഗാർത്ഥികളും റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജ് – Rs.450/-
പുരുഷ ഉദ്യോഗാർത്ഥികൾ (UR,OBC, EWS) RPCക്ക് പുറമെ പരീക്ഷാ ഫീസ്- Rs.100/-

IB ACIO റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

IB ACIO റിക്രൂട്ട്മെന്റ് വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

IB ACIO റിക്രൂട്ട്മെന്റ് വിജ്ഞാപനം നവംബർ 21 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

IB ACIO തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IB ACIO തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IB ACIO റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

IB ACIO റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു