Malyalam govt jobs   »   Malayalam GK   »   ഹോളിക ദഹൻ കഥ

ഹോളിക ദഹൻ കഥ മലയാളത്തിൽ, പ്രധാന വസ്തുത, ചരിത്രം

ഹോളിക ദഹൻ കഥ

ഹോളിക ദഹൻ കഥ: വസന്തകാലത്തെ എതിരേൽക്കാൻ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവം തന്നെയാണ് ഹോളി. ഈ വർഷം ഹോളി മാർച്ച് 25 നാണ് ആഘോഷിക്കുന്നത്. നേപ്പാളിൽ നിന്നാണ് ഹോളി ഉത്തരേന്ത്യയിലേക്ക് വലിയ ആഘോഷമായി മാറിയത്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു വരുന്നു.  ഫെബ്രുവരിയിലോ മാർച്ചിലോ വരുന്ന ഹിന്ദു മാസമായ ഫാൽഗുണയിലെ പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഹോളിക ദഹൻ. 2024 മാർച്ച് 24 ആണ് ഈ വർഷത്തെ ഹോളിക ദഹൻ ആഘോഷം. ഛോട്ടി ഹോളി എന്നറിയപ്പെടുന്ന ഹോളിക ദഹൻ ഹോളി ഉത്സവത്തിന്റെ തലേന്ന് ആഘോഷിക്കുന്നു. ഈ ലേഖനത്തിലൂടെ ഹോളിക ദഹന കഥയെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി ലഭിക്കും.

ഹോളിക ദഹൻ കഥ: അവലോകനം

ഹോളിക ദഹൻ കഥ
Category Study Materials & Malayalam GK
Holika Dahan 2024 celebrated at 24th March 2024
Holi 2024 Celebrated at 25th March 2024
Holika Dahan is also known as Chotti Holi
Topic Name Holika Dahan Story in Malayalam

ഹോളിക ദഹൻ കഥ മലയാളത്തിൽ 2024

ഹോളിക ദഹൻ കഥ മലയാളത്തിൽ 2024: ഈ വർഷം ഹോളി ദഹൻ ആഘോഷിക്കുന്നത് മാർച്ച് 24 ന് ആണ്. ഭംഗിയുള്ള വിവിധതരം വർണ്ണ പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ ഹോളിയ്ക്ക് വളരെ അധികം മാറ്റ് കൂട്ടുന്നു. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോള്‍ കോളേജുകളിലും ഹോളി ആഘോഷങ്ങൾ നടന്നു വരുന്നു.

ഹോളിക ദഹൻ കഥ മലയാളത്തിൽ, പ്രധാന വസ്തുത, ചരിത്രം_3.1

 

2024 ലെ ഹോളി ദഹൻ അല്ലെങ്കിൽ ഛോട്ടി ഹോളി മാർച്ച് 24 നും, വസന്തങ്ങളുടെയും നിറങ്ങളുടെയും ഉത്സവമായ ഹോളി മാർച്ച് 25 നും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ചെറുപ്പം വലുപ്പം എന്നില്ലാതെ ഒരേപോലെ സന്തോഷത്തോടെ ആഘോഷിക്കും.

ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട്‌ കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും. എന്നിരുന്നാലും “തിന്മയുടെ മേൽ നന്മയുടെ വിജയം.” എന്നതാണ് ഐതീഹ്യ ലക്‌ഷ്യം.

ഹോളി ദഹൻ കഥ ചുരുക്കത്തിൽ

തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്‍‍റെ വരവായും ഹോളിയെ കാണാം. ഹിരണ്യകശിപുവിന്‍റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്‍റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. മനുഷ്യനാലും മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയും കൊല്ലപ്പെടില്ല. ഭൂമിയിലും ആകാശത്തും കൊല്ലപ്പെടില്ല, വീടിനകത്തും പുറത്തും കൊല്ലപ്പെടില്ല എന്നീ വരങ്ങള്‍ ലഭിച്ചതോടെ തികഞ്ഞ ദൈവനിന്ദകനായി മാറിയ ഹിരണ്യകശിപുവും തികഞ്ഞ വിഷ്ണു ഭക്തനായ മകന്‍ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തെ ആളിക്കത്തിക്കാനൊരുമ്പെട്ട ഹോളിക പ്രഹ്ലാദനുമൊന്നിച്ച് സൂത്രത്തില്‍ ഒരു ചിതയ്ക്ക് മുകളില്‍ ഇരിപ്പായി. അഗ്നിസ്പര്‍ശം ഏല്‍ക്കാത്ത മേലാടയായിരുന്നു ഹോളികയുടെ തുറുപ്പു ചീട്ട്. എന്നാല്‍ തീ പടര്‍ന്നതും മേലാട ഹോളികയെ വിട്ട് പ്രഹ്ലാദനെ സംരക്ഷിച്ചു. ഹോളിക കത്തി ചാമ്പലാവുകയും ചെയ്തു.

ഹോളിക ദഹൻ കഥ മലയാളത്തിൽ, പ്രധാന വസ്തുത, ചരിത്രം_4.1

ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനുമായി വാഗ്വാദത്തിലേര്‍പ്പെടുകയും അടുത്തുള്ള തൂൺ ഗദയാല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അതില്‍ നിന്നുയര്‍ന്നു വന്ന മഹാവിഷ്ണുവിന്‍റെ നരസിംഹാവതാരം തൃസന്ധ്യ നേരത്ത് വാതില്‍പ്പടിയില്‍, സ്വന്തം മടിയില്‍ വെച്ച് ഹിരണ്യ കശിപുവിനെ കൊന്നു. പിറ്റേദിവസം നഗരവാസികള്‍ ഹോളികയുടെ ചാരം നെറ്റിയില്‍ തൊട്ട് നന്മയുടെ വിജയം ആഘോഷിച്ചു. പിന്നീട് എല്ലാ വര്‍ഷവും അതേദിവസം നിറമുള്ള ഭസ്മങ്ങളും പൊടികളുമായി ഹോളി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.

ഹോളിക ദഹൻ ചരിത്രം

ഹോളിക ദഹൻ ചരിത്രം: പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

ഹോളി ദഹൻ കഥ പ്രധാന വസ്തുത

ഹോളി ദഹൻ കഥ: പ്രധാന വസ്തുത: ഹോളി ദഹൻ കഥയുമായി ബദ്ധപ്പെട്ട രസകരമായ വസ്തുതകൾ ചുവടെ ചേർത്തിരിക്കുന്നു.

  • അസുരരാജാവായ ഹിരണ്യകശ്യപിന്റെ സഹോദരിയായ ഹോളികയിൽ നിന്നാണ് ഹോളി എന്ന പേര് വന്നത്.
  • ഹിരണ്യകശ്യപ് തന്റെ മകൻ പ്രഹ്ലാദനെ വിഷ്ണുവിനെ ആരാധിക്കുന്നതിൽ നിന്ന് വിലക്കി എന്നാണ് ഐതിഹ്യം. പിതാവ് നിഷേധിച്ചിട്ടും പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചു.
  • ഹോളികയെ കത്തിക്കുന്നത് ഹോളിക ദഹൻ ആയി ഹോളിയുടെ തലേ ദിവസം ആഘോഷിക്കുന്നു.
  • ഹോളി ആഘോഷത്തിന്റെ ഐതീഹ്യം ഹിരണ്യകശ്യപുവിനെ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി, അതായത് – “തിന്മയുടെ മേൽ നന്മയുടെ വിജയം.”
  • ഹോളിയുടെ ഉത്ഭവത്തിനു പിന്നിലെ മറ്റൊരു ഐതിഹ്യം, ശ്രീകൃഷ്ണൻ ഒരു ശിശുവായിരിക്കെ, പൂതനയുടെ മുലപ്പാൽ വിഷം കലർത്തി, അങ്ങനെ അവൻ തന്റെ ചർമ്മത്തിന്റെ നീല നിറം വികസിപ്പിച്ചെടുത്തു എന്നതാണ്. നല്ല തൊലിയുള്ള രാധയ്ക്കും മറ്റ് പെൺകുട്ടികൾക്കും അവനെ ഇഷ്ടപ്പെടുമോ എന്ന് കൃഷ്ണയ്ക്ക് ഉറപ്പില്ലായിരുന്നു. അങ്ങനെ അവൻ രാധയുടെ അടുത്ത് ചെന്ന് അവളുടെ മുഖത്തിന് ചില നിറങ്ങളിൽ നിറം കൊടുത്തു. കൃഷ്ണന്റെ ചർമ്മത്തിന് നീല നിറമുണ്ടായിട്ടും രാധ അവനെ സ്വീകരിച്ചു, അന്നുമുതൽ ഹോളി ഉത്സവം ആഘോഷിക്കപ്പെടുന്നു.

ഹോളിക ദഹൻ കഥ മലയാളത്തിൽ, പ്രധാന വസ്തുത, ചരിത്രം_5.1

  • ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ വരുന്ന ഫാൽഗുന മാസത്തിലെ പൗർണ്ണമിക്ക് ശേഷമാണ് ഹോളി സാധാരണയായി ആഘോഷിക്കുന്നത്.
  • ഉത്സവത്തിന്റെ കൃത്യമായ തീയതി നിർണ്ണയിക്കുന്നത് ഹിന്ദു കലണ്ടറാണ്, അതിന്റെ വരവ് ഗ്രിഗോറിയൻ കലണ്ടറിൽ വ്യത്യാസപ്പെടുന്നു.
  • കൃഷ്ണൻ ജനിച്ച ഇന്ത്യയിലെ ബ്രാഗ് മേഖലയിൽ കുറഞ്ഞത് 16 ദിവസമെങ്കിലും ഹോളി ഉത്സവം ആഘോഷിക്കുന്നു.
  • ഇന്ത്യയെ കൂടാതെ മൗറീഷ്യസ്, ഫിജി, ഗയാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഹോളി ആഘോഷിക്കുന്നു.
  • ആദ്യ ദിവസം ഹോളിക ദഹൻ അല്ലെങ്കിൽ ഛോട്ടി ഹോളി എന്നും രണ്ടാമത്തേത് രംഗ്വാലി ഹോളി, ധുലേതി, ധുലണ്ടി അല്ലെങ്കിൽ ധുലിവന്ദൻ എന്നും അറിയപ്പെടുന്നു.
  • പ്രധാനമായും വിനോദത്തിന്റെ ഉത്സവമാണ് ഹോളി. ഉത്സവ ദിവസങ്ങളിൽ ആളുകൾ വിനോദ പരിപാടികളിൽ ഏർപ്പെടാൻ ധാരാളം സമയം ചെലവഴിക്കുന്നു.
  • കുട്ടികൾ ഹോളിക്ക് ഒരാഴ്ചയോ 10 ദിവസമോ മുമ്പ് വാട്ടർ ബലൂണും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കാൻ തുടങ്ങും. നിറമുള്ള വെള്ളവും വാട്ടർ പിസ്റ്റളുകളും നിറച്ച ബലൂണുകൾ ഉപയോഗിച്ച് അവർ ഒളിച്ചും കടന്നുപോകുന്നവരെ ലക്ഷ്യമിടുന്നു.
  • കുട്ടികൾക്ക് സന്തോഷത്തിന്റെയും നിറങ്ങളുടെയും ഉത്സവമാണ് ഹോളി. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഒത്തുചേർന്ന് ഐക്യത്തോടെയും ആവേശത്തോടെയും ഉത്സവം ആഘോഷിക്കുന്നു.
Study Material Articles
Vedic Period, Types of Vadas  Industrial Revolution
List of Lakes in India Indian Dams and Reservoir
OSCAR Awards 2024 Keralites on the Indian Postage Stamp 
East Flowing Rivers in Kerala Himalayan Rivers

Sharing is caring!

FAQs

എപ്പോഴാണ് ഹോളി ആഘോഷിക്കുന്നത്?

ഫാൽഗുന മാസത്തിലെ പൗർണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ചന്ദ്രമാസത്തെ ആശ്രയിച്ച് ഇത് മാറിയേക്കാം. ഇത്തവണത്തെ ഹോളി മാർച്ച് 25 നാണ്.