Malyalam govt jobs   »   Study Materials   »   Guruvayur Satyagraha

Guruvayur Satyagraha, ഗുരുവായൂർ സത്യാഗ്രഹം|KPSC & HCA Study Material

Guruvayur Satyagraha (ഗുരുവായൂർ സത്യാഗ്രഹം)|KPSC & HCA Study Material: കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണ് ഈ സമരം, Guruvayur Sathyagraha. വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം ആയിരുന്നു പാസ്സാക്കിയിരുന്നത്. ഗുരുവായൂർ സത്യാഗ്രഹത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Guruvayur Satyagraha (ഗുരുവായൂർ സത്യാഗ്രഹം): Overview

Guruvayur Satyagraha took place 1st November 1931–32
Leader of Guruvayur Satyagraha K. Kelappan
Characteristics of Guruvayur Satyagraha non-violent protest
Volunteer Captain of Guruvayur Satyagraha A K Gopalan
Resolution of Guruvayur Satyagraha Temple entry and abolition of untouchability
Guruvayur temple was thrown open to Harijans 1946
Leader of the volunteer march during satyagraha T Suhbramanian Tirumunbu
Volunteer March From Where to Where from Payyannur to Guruvayur

Read More: Vallathol Narayana Menon, വള്ളത്തോൾ നാരായണമേനോൻ 

Guruvayur Satyagraha (ഗുരുവായൂർ സത്യാഗ്രഹം): History

Guruvayur Satyagraha
Guruvayur Satyagraha

1931-32 – ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.

കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണ് ഈ സമരം.

വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു.

ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.

അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് , എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയത്.

കേരളത്തിലെ കോളനിവാഴ്ചക്കാലത്തു്, ബ്രിട്ടീഷുകാർ ഇവിടുത്തെ ജാതിവ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു.

ഹിന്ദു-മുസ്ലീം സംഘർഷമുണ്ടാക്കി അവ സജീവമായി നിലനിർത്തുക, മേൽജാതിക്കാരെ കീഴ്ജാതിക്കാർക്കെതിരെ ഇളക്കിവിടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണു് അവർ ഭരണം നിലനിർത്താൻ വേണ്ടി സ്വീകരിച്ചത്.

ഇത് കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ ഫലപ്രദമായി നടപ്പാക്കാൻ അവർക്ക് സാധിച്ചു.

Read More: Ponkunnam Varkey (പൊന്കുന്നം വർക്കി)

Resolution of Guruvayur Satyagraha (ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രമേയം)

ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സാമൂതിരിയോട് അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ സാമൂതിരി സമരക്കാരുടെ ഈ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.

ഇതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കാൻ സമരക്കാർ തീരുമാനിച്ചത്.

ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹത്തിന് ഇന്ന് 90 വയസ്സ്.ജാ തികടന്നശുദ്ധമാക്കിയ ഭാര്‍ഗവക്ഷേത്രത്തിന്റെ ശുദ്ധികലശത്തിനുള്ള സഹനസമരമുഖമായിരുന്നു അത്.

ഭാരതകേസരി മന്നത്ത് പത്മനാഭനും കേരളഗാന്ധി കെ. കേളപ്പനും അമരക്കാര്‍.

1931 ജൂലൈ 7 ന് ബോംബെയിൽ വെച്ചു നടന്ന എ.ഐ.സി.സിയിൽ കെ. കേളപ്പൻ‍‍ ക്ഷേത്ര സത്യഗ്രഹത്തിനായി വാദിക്കുകയും ഇതിനു വേണ്ടി ഗാന്ധിജിയുടെ സമ്മതം വാങ്ങുകയും ചെയ്തിരുന്നു.

1931 ആഗസ്റ്റ് 2 ന് കോഴിക്കോടു കൂടിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ തീണ്ടലിനും മറ്റാചാരങ്ങൾക്കുമെതിരെ സമരം നടത്താൻ കെ. കേളപ്പൻ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുകയും ഗുരുവായൂരിൽ സത്യഗ്രഹം നടത്താൻ കേളപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിനെതിരെ പോരാടാനുള്ള തീരുമാനം കൂടിയായിരുന്നു അത്.

എന്നാൽ കോൺഗ്രസിലെ തന്നെ മേൽജാതി ഹിന്ദുക്കളിലൊരു വിഭാഗം ഇതു് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി.

എങ്കിലും എല്ലാ എതിർപ്പിനെയും തൃണവൽഗണിച്ച് കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ സത്യാഗ്രഹവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു.

സമരത്തിന്റെ താത്വിക വശങ്ങളോടു താൽപര്യമുണ്ടായിരുന്നില്ലെങ്കിലും, ദേശീയ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനുള്ള ഒരു മുന്നേറ്റം എന്ന രീതിയിലാണ് കൃഷ്ണപിള്ളയേപ്പോലുള്ളവർ ഈ സമരത്തിൽ പങ്കുകൊള്ളാൻ തീരുമാനിച്ചത്.

എൻഎസ്എസും എസ്എന്‍ഡിപിയോഗവും പുലയ മഹാസഭയും യോഗക്ഷേമസഭയും കൈകോര്‍ത്ത സമരം.

Read More: Vaikom Satyagraha (വൈക്കം സത്യാഗ്രഹം)

Leaders of Guruvayur Satyagraha (ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതാക്കൾ)

വി.ടി. പ ട്ടതിരിപ്പാട്, ടി. സുബ്രഹ്മണ്യന്‍ തിരുമുമ്പ്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.മാധവമേനോന്‍, പി. കൃഷ്ണപിള്ള, മൊയ്യാരത്ത് ശങ്കരന്‍,ന്‍.പി. ദാമോദര മേനോന്‍ തുടങ്ങിയവര്‍ നേതാക്കളായി.

കെ.ഗോപാലന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍. 1931 നവംബര്‍ ഒന്നിന് ആരംഭിച്ച സത്യഗ്രഹം പത്ത് മാസം പിന്നിട്ടപ്പോള്‍ കേളപ്പനും മന്നവും നിരാഹാരം തുടങ്ങി.

ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒക്ടോബര്‍ 2ന് സമരം താത്കാലികമായി അവസാനിപ്പിച്ചു.

സത്യഗ്രഹത്തിനിടെ പി.കൃഷ്ണപിള്ള നാ ലമ്പലത്തിനകത്ത് പ്രവേശിച്ച് സോപാനത്തിലെ മണിയടിച്ചത് സംഘര്‍ഷത്തിനിടയാക്കി.

കൃഷ്ണപിള്ളക്ക് മര്‍ദ്ദനമേറ്റു. സമരാനുകൂലികളും യാഥാസ്ഥിതികരും തമ്മിലുള്ള കായികമായ ഏറ്റുമുട്ടലിന് ഇത് കാരണമാവുകയും ചെയ്തു.

ക്ഷേത്രഭാരവാഹികൾ സമരാനുകൂലികൾക്കെതിരേ നിരന്തരമായ ഉപദ്രവം സൃഷ്ടിച്ചുകൊണ്ടിരുന്നു.

ഡിസംബർ 28 ന് നേതാവ് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. പിറ്റേ ദിവസം പൊതുജനങ്ങൾ സമരമുഖം സംഘർഷമാക്കി.

സത്യഗ്രഹികളെ തടയാനായി ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊതുജനങ്ങൾ കൂട്ടമായി ചെന്നു പൊളിച്ചു കളഞ്ഞു.

ഗോപുരം വരെ ആർക്കും ചെല്ലാമെന്ന നിലവന്നപ്പോൾ അധികൃതർ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണുണ്ടായത്.

ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹം പുനരാരംഭിക്കുകയും ചെയ്തു.

ഏറ്റെടുത്ത ലക്ഷ്യം പൂർത്തീകരിക്കുവാനായി തന്റെ ജീവൻ വരെ ബലികഴിക്കുവാൻ കേളപ്പൻ തയ്യാറായി.

അദ്ദേഹം ക്ഷേത്രം എല്ലാവർക്കുമായി തുറക്കും വരെ ഉപവാസം അനുഷ്ഠിക്കുവാൻ തുടങ്ങി.

ഇതോടെ ഗുരുവായൂർ എന്ന സ്ഥലം അഖിലേന്ത്യാ ശ്രദ്ധ നേടാൻ തുടങ്ങി. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ക്ഷേത്ര ഭാരവാഹി കൂടിയായ സാമൂതിരിക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി.

കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഗുരുവായൂർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരജാഥകൾ ഗുരുവായൂരിലേക്കു പുറപ്പെടാൻ തുടങ്ങി.

സവർണ്ണ ഹിന്ദുക്കളും ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി.

കേളപ്പന്റെ ജീവൻ രക്ഷിക്കാനായി ഒപ്പു ശേഖരണവും അപേക്ഷകളും കേരളമൊട്ടാകെ നടന്നു.

സമരം ക്ഷേത്രത്തിനകത്തേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതൊരു വമ്പിച്ച പൊതു ജനപ്രക്ഷോഭമായി മാറിയേക്കാമെന്നു ഭയപ്പെട്ട് സർക്കാരും വിഷമവൃത്തത്തിലായി.

നേതാക്കൾ പ്രശ്നപരിഹാരത്തിനായി ഗാന്ധിജിക്കു കമ്പി സന്ദേശമയച്ചു. അവസാനം സമരം താൽക്കാലികമായി അവസാനിപ്പിക്കാനും, ഇതിന്റെ ഭാവി ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കാണിച്ച് ഗാന്ധിജി കേളപ്പന് സന്ദേശമയക്കുകയും, അതനുസരിച്ച് പൂർണ്ണ താൽപര്യത്തോടെയല്ലെങ്കിലും കേളപ്പൻ സമരമവസാനിപ്പിക്കുകയും ചെയ്തു.

പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയുണ്ടായി.

15568 പേർ ക്ഷേത്ര പ്രവേശനത്തിനനുകൂലമായും, 2779 പേർ പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി.

2106 പേർ നിഷ്പക്ഷത പാലിച്ചപ്പോൾ, 7302 പേർ ഈ വോട്ടെടുപ്പിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. 77 ശതമാനത്തോളം ആളുകൾ ക്ഷേത്രപ്രവേശനത്തിനെ അനുകൂലിക്കുകയുണ്ടായി.

ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.

1947 ജൂൺ 12ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു.

ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു.

1936 ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു.

കേരളത്തിലെ ഒരു ക്ഷേത്രത്തിലും അവർണർക്ക് പ്രവേശിക്കാൻ ഇന്ന് തടസ്സമില്ലെങ്കിലും അന്യമതക്കാരെ പ്രവേശിപ്പിക്കാൻ പല ക്ഷേത്രാധികാരികളും തയ്യാറായിട്ടില്ല.

 

[sso_enhancement_lead_form_manual title=”ഒക്‌ടോബർ 2021 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 240 ചോദ്യോത്തരങ്ങൾ
October Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/08191706/Monthly-CA-Quiz-October-2021-1.pdf”]

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

 

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala Padanamela
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!