Malyalam govt jobs   »   Government is not extending PSC rank...

Government is not extending PSC rank list; Candidates protest by cutting hair| PSC റാങ്ക് ലിസ്റ്റ് നീട്ടാതെ സർക്കാർ; മുടി മുറിച്ച് പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികൾ

Government is not extending PSC rank list:-കേരള പബ്ലിക് സര്‍വീസ് കമ്മിഷൻ (Kerala PSC) പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സ്(Women Police Rank Holders) സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച്പ്രതിഷേധിച്ചു. റാങ്ക്പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി സമരം നടത്തിവരികയായിരുന്നു.

ഇതേ ആവശ്യമുന്നയിച്ച് സർക്കാരിന് നിരവധി നിവേദനങ്ങളും നൽകി യിരുന്നു. 2085 പേരുള്ള റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ 533 പേർക്കുമാത്രമേ നിയമനം ലഭിച്ചുള്ളൂവെന്ന് ഉദ്യോഗാർഥികൾ ആരോപി ക്കുന്നു.

ഉദ്യോഗാര്‍ഥികളെ ശത്രുക്കളായല്ല മക്കളായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പ്രളയം തുടങ്ങി കോവിഡ് വരെ 493 പട്ടികകള്‍ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ലെന്നും, അസാധാരണ സാഹചര്യം വന്നാല്‍ പട്ടിക ഒന്നരവര്‍ഷം വരെ നീട്ടാമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേരള പബ്ലിക് സര്‍വീസ് കമ്മിഷൻ (പിഎസ്‌സി) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുവർഷം കഴിഞ്ഞാൽ നീട്ടില്ല. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാൻ വൈകില്ലെന്നും പിഎസ്‌സി പരീക്ഷയും അഭിമുഖവും കോവിഡ് വ്യാപനം കുറഞ്ഞാൽ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി പിഎസ്‌സിയെ അപമാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. പിഎസ്‌സിയെ ‘പാര്‍ട്ടി സര്‍വീസ് കമ്മിഷ’നാക്കരുതെന്നും കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പിഎസ്‌സിയെ താഴ്ത്തരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിഎസ്‌സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാങ്ക് പട്ടികളുടെ കാലാവധി നീട്ടി നൽകാത്തതിനാൽ നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത ഇല്ലാതെയാകുമെന്നും പ്രതിപക്ഷം പറഞ്ഞു. റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആൾമാറാട്ടം നടത്തിയും അപമാനിച്ചത് പ്രതിപക്ഷമല്ല. പ്രളയം തുടങ്ങി കോവിഡ് വരെ 493 പട്ടികകൾ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ല. അസാധാരണ സാഹചര്യം വന്നാൽ റാങ്ക് പട്ടിക ഒന്നര വർഷം വരെ നീട്ടാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഉദ്യോഗാർഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

 

FAQ ചോദ്യങ്ങളും ഉത്തരങ്ങളും

Q1: വനിതാ പൊലീസിലേക്കുള്ള മൊത്ത റാങ്ക് ലിസ്റ്റ് എത്ര?
Ans:- മൊത്തം റാങ്ക് ലിസ്റ്റ് 2085

Q2:  റാങ്ക് ലിസ്റ്റിൽ നിന്നും ഇത് വരെ എത്ര പേർക്ക് നിയമനം ലഭിച്ചു?
Ans:- 533 പേർക്കു

Q3:  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ റാങ്ക് ലിസ്റ്റ് നീട്ടുന്നതിനെക്കുറിച്ച് നിയമ സഭയിൽ എന്ത് പറഞ്ഞു?

Ans:- കേരള പബ്ലിക് സര്‍വീസ് കമ്മിഷൻ (പിഎസ്‌സി) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു.

Q4: പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ എങ്ങനെ പ്രതിഷേധിച്ചു?

Ans:- പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ പൊലീസ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ മുടി മുറിച്ച്പ്രതിഷേധിച്ചു.

Q5: ഉദ്യോഗാര്‍ഥികളെ ശത്രുക്കളായല്ല മക്കളായി കാണണമെന്ന് പറഞ്ഞതാര്?

Ans:- പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Q6:- റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത് ആര്?

Ans:- ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC(8% OFF + Double Validity Offer)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Government is not extending PSC rank list; Candidates protest by cutting hair| PSC റാങ്ക് ലിസ്റ്റ് നീട്ടാതെ സർക്കാർ; മുടി മുറിച്ച് പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികൾ_3.1

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!