Malyalam govt jobs   »   Study Materials   »   ഗാന്ധി ജയന്തി, ചരിത്രവും പ്രാധാന്യവും

ഗാന്ധി ജയന്തി, ചരിത്രവും പ്രാധാന്യവും

ഗാന്ധി ജയന്തി 2023

മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 02 നമ്മൾ ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഈ വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധിജിയുടെ 154-ാം ജന്മവാർഷികമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ അക്രമരഹിതമായ പോരാട്ടം അതായത് അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി സമരം നയിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിജി. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു. ഗാന്ധിജി നയിച്ച ചംപാരൺ സത്യാഗ്രഹം ,ഉപ്പു സത്യാഗ്രഹം ,നിസ്സഹരണ പ്രസ്ഥാനം ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ഇന്നും ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

2023 ഗാന്ധി ജയന്തിയുടെ തീം

“ഏക് താരീഖ് ഏക് ഘണ്ടാ ഏക് സാത്ത്” (Ek Tareekh Ek Ghanta Ek Saath) ആണ് ഒക്ടോബർ 2 ഗാന്ധി ജയന്തിയുടെ തീം. 2023 ഒക്‌ടോബർ 1 ന് രാവിലെ 10 മണിക്ക് സ്വച്ഛതയ്‌ക്കായി 1 മണിക്കൂർ പൗരന്മാർ നയിക്കുന്ന ശ്രമദാനത്തിനുള്ള ദേശീയ ആഹ്വാനമാണ് ഇത്.

ചരിത്രം

മോഹൻദാസ് കരംചന്ദ് ഗാന്ധി ഒക്ടോബർ 02ന് പോർബന്ദർ ഗുജറാത്തിലാണ് ജനിച്ചത്. 1948 ജനുവരി 30-ന് ബിർള ഹൗസിൽ വച്ച് മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്‌സെ വധിച്ചു. എല്ലാ വർഷവും ജനുവരി 30 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികമായി ആചരിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം രക്തസാക്ഷി ദിനമായും ആ ദിനം ആചരിക്കുന്നു. 2007 ജൂൺ 15 ന് ഐക്യരാഷ്ട്രസഭ ഒക്ടോബർ 02 അന്താരാഷ്ട്ര അഹിംസ ദിനമായി പ്രസ്താവിച്ചു.

പ്രാധാന്യം

അഹിംസ സിദ്ധാന്തത്തെ ഉയർത്തി പിടിച്ചു ബ്രിട്ടീഷ്കാർക്കെതിരെ പോരാടിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവായിരുന്നു മഹാത്മാ ഗാന്ധി. ഒരു പൊതു ചടങ്ങിൽ വെച്ച് സുഭാഷ് ചന്ദ്ര ബോസാണ് ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് . അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്. അദ്ദേഹം സ്വാതന്ത്ര സമരത്തെ ശക്തിപ്പെടുത്തുകയും അതിനെ ബഹുജന മുന്നേറ്റമാക്കി മാറ്റുകയും ചെയ്തു.

അദ്ദേഹം നേതൃത്വം നൽകിയ പ്രസ്ഥാനങ്ങൾ ചുവടെ നൽകിയിരിക്കുന്നു

  • 1917- ചംപാരൺ സത്യാഗ്രഹം
  • 1918- ഖേദ സത്യാഗ്രഹം
  • (1920- 1922)- നിസ്സഹരണ പ്രസ്ഥാനം
  • 1930- ഉപ്പു സത്യാഗ്രഹം
  • 1942- ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

പ്രധാനപ്പെട്ട സിംബൾസ്

രക്തസാക്ഷി കോളം (The Martyr’s Column): 1948 ജനുവരി 30-ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ട സ്ഥലമാണിത്.

രാജ് ഘാട്ട്: 1948 ജനുവരി 31 ന് മഹാത്മാഗാന്ധിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലമാണിത്.

ത്രിവേണി സംഗമം: ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്നത് ഇവിടെയാണ്. ജീവിതത്തിലുടനീളം ഗാന്ധി പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ച നാനാത്വത്തിലെ ഏകത്വത്തെ ഇത് പ്രതീകപ്പെടുത്തുന്നു.

Sharing is caring!

FAQs

ഗാന്ധി ജയന്തി ഏതു ദിവസമാണ് ആചരിക്കുന്നത്?

എല്ലാ വർഷവും ഒക്ടോബർ 02 ന് ഗാന്ധി ജയന്തി ആചരിക്കുന്നു.