Malyalam govt jobs   »   Notification   »   ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ്

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 OUT, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023: ഫെഡറൽ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റായ @www.federalbank.co.in ൽ ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂൺ 26 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

ഫെഡറൽ ബാങ്ക് ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫെഡറൽ ബാങ്ക് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫെഡറൽ ബാങ്ക് വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഫെഡറൽ ബാങ്ക്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ
വിജ്ഞാപനം റിലീസ് തീയതി 26 ജൂൺ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 26 ജൂൺ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 15 ജൂലൈ 2023
ഓൺലൈൻ ആപ്റ്റിട്യൂഡ് അസ്സെസ്സ്മെന്റ് തീയതി 30 ജൂലൈ 2023
ശമ്പളം Rs.39,000/-
സെലക്ഷൻ പ്രോസസ്സ് ഓൺലൈൻ ആപ്റ്റിട്യൂഡ് അസ്സെസ്സ്മെന്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.federalbank.co.in

Fill out the Form and Get all The Latest Job Alerts – Click here

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF

ഫെഡറൽ ബാങ്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

ഫെഡറൽ ബാങ്ക് ക്ലർക്ക് ശമ്പളം

ക്ലർക്ക് തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023
തസ്തികയുടെ പേര് ശമ്പളം
നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ Rs.17900-1000/3 -20900-1230/3 – 24590-1490/4 – 30550-1730/7 – 42660-3270/1 – 45930-1990/1 – 47920

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 അപ്ലൈ ഓൺലൈൻ

ഫെഡറൽ ബാങ്ക്  വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 15 ആണ്.

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

ഫെഡറൽ ബാങ്ക് ക്ലർക്ക് പ്രായപരിധി

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ഫെഡറൽ ബാങ്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ഫെഡറൽ ബാങ്ക് ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2023
കാറ്റഗറി പ്രായപരിധി
GEN 24 വയസ്സ്
SC/ST 29 വയസ്സ്

ഫെഡറൽ ബാങ്ക് ക്ലർക്ക് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ഫെഡറൽ ബാങ്ക് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ഫെഡറൽ ബാങ്ക് ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം

ഫെഡറൽ ബാങ്ക് അപേക്ഷ ഫീസ്

ക്ലർക്ക് തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

ഫെഡറൽ ബാങ്ക് ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
GEN Rs.600/-
SC/ST Rs.120/-

ഫെഡറൽ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഔദ്യോഗിക വെബ്സൈറ്റ് @www.federalbank.co.in സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക
  • “റിക്രൂട്ട്മെന്റ് ഓഫ് നോൺ ഓഫീസർ (ക്ലറിക്കൽ) കേഡർ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

ഫെഡറൽ ബാങ്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ഫെഡറൽ ബാങ്ക് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 26 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.

ക്ലർക്ക് തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫെഡറൽ ബാങ്ക് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ഫെഡറൽ ബാങ്ക് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.