Malyalam govt jobs   »   Administrative Tribunal orders Extension of last...

Administrative Tribunal orders Extension of last grade list | ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു

Extension of Last Grade list:- പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ  ഉത്തരവിട്ടു . പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി  പരിഗണിച്ചാണ് ഉത്തരവ്.

അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 റാങ്ക് പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. 3 വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി. അതനുസരിച്ച് എൽജിഎസ് പട്ടികയുടെ കാലാവധി കാലാവധി തീരുന്നത് 29ന് ആയിരുന്നു. കോവിഡ് കാലത്തു  നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് ഇതുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് 493 പട്ടികകളുടെ കാലാവധി 6 മാസം നീട്ടാൻ തീരുമാനിച്ചത്.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നുണ്ടെങ്കിൽ  കുറഞ്ഞത് 3 മാസത്തേക്കായിരിക്കണമെന്നാണു  പിഎസ്‌സി ചട്ടം. എൽജിഎസ് പട്ടികയുടെ കാര്യത്തിൽ  ഫലത്തിൽ 36 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്.

ഇതു ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്.സമാന സാഹചര്യം നേരിടുന്ന വനിതാ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ഹർജിയും ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു വൻ  പ്രതിസന്ധി സൃഷ്ടിച്ച സമരമാണ് എൽജിഎസ് പട്ടികയിലുൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ  നടത്തിയത്. 36 ദിവസം നീണ്ട സമരം കൂടുതൽ നിയമനം നൽകാനുള്ള  നടപടി സ്വീകരിക്കുമെന്ന സർക്കാർ  ഉറപ്പിന്റെ  അടിസ്ഥാനത്തിലാണ് പിൻവലിച്ചത്.

എന്നാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നരോപിച്ച് ഉദ്യോഗാർഥികൾ 5  ദിവസം മുൻപ് വീണ്ടും  സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചു. 6,984  പേർക്കു ശുപാർശ നൽകിയതിൽ 486  ഒഴിവുകളിൽ കൂടി  നിയമനം നടക്കാനുണ്ടെന്നാണു പിഎസ്‌സി  പറയുന്നത്.

പിഎസ്‌സി അപ്പീലിന്

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ   വിധിക്കെതിരെ പിഎസ്‌സി അപ്പീൽ നൽകും. ഒരു റാങ്ക്  പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക, നിയമ  തടസ്സങ്ങളുണ്ടെന്നാണു വാദം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതിന്റെയും കാലഹരണപ്പെടുന്നതിന്റെയും വ്യവസ്ഥകൾ മുൻപ് പലതവണ മേൽക്കോടതികൾ പരിശോധിച്ച് അംഗീകരിച്ചതാണെന്നും  അതിനു വിരുദ്ധമായ വിധി നിലനിൽക്കില്ലെന്നുമാണ് പിഎസ്‌സിക്കു ലഭിച്ച നിയമോപദേശം. വിധിപ്പകർപ്പ് ലഭിച്ചാൽ തുടർനടപടിയുണ്ടാകും.

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (8% OFF +Double validity Offer)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Administrative Tribunal orders extension of last grade list | ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു_3.1

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

 

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!