Malyalam govt jobs   »   EMRS റിക്രൂട്ട്മെന്റ്   »   EMRS TGT 2023 യോഗ്യത മാനദണ്ഡം

EMRS TGT 2023 യോഗ്യത മാനദണ്ഡം പരിശോധിക്കുക

EMRS TGT 2023 യോഗ്യത മാനദണ്ഡം

EMRS TGT 2023 യോഗ്യത മാനദണ്ഡം: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് EMRS TGT 2023 യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18 ആണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

EMRS TGT യോഗ്യത മാനദണ്ഡം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ  EMRS TGT 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS TGT 2023
ഓർഗനൈസേഷൻ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ്
കാറ്റഗറി സർക്കാർ ജോലി
EMRS അപേക്ഷിക്കാനുള്ള അവസാന തീയതി 18 ഓഗസ്റ്റ് 2023
ഒഴിവുകൾ 6329
ശമ്പളം Rs.29200- Rs.44900/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് emrs.tribal.gov.in

Fill out the Form and Get all The Latest Job Alerts – Click here

EMRS TGT യോഗ്യത മാനദണ്ഡങ്ങൾ 2023

EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

EMRS TGT പ്രായപരിധി

ഉദ്യോഗാർത്ഥികൾ TGT തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
TGT 35 വയസ്സ്

EMRS TGT പ്രായപരിധിയിൽ അനുവദനീയമായ ഇളവ്

കാറ്റഗറി അനുവദനീയമായ ഇളവ്
SC/ ST 05 വയസ്സ്
OBC (NCL) 03 വയസ്സ്
കേന്ദ്ര ഗവൺമെന്റിൽ 3 വർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗാർത്ഥികൾക്ക് 05 വയസ്സ്
01.01.1980 മുതൽ 31.12.1989 വരെ ജമ്മു കശ്മീരിലെ UTയിൽ സാധാരണ താമസമാക്കിയ വ്യക്തികൾ 05 വയസ്സ്
ഫീമേൽ (TGT പോസ്റ്റ്) 10 വയസ്സ്
വൈകല്യമുള്ള വ്യക്തികൾ (സ്ത്രീകൾ ഉൾപ്പെടെ)
(i) SC/ST
(ii) OBC
(iii) ജനറൽ
(1) 15 വയസ്സ്
(2) 13 വയസ്സ്
(3) 10 വയസ്സ്
EMRS ജീവനക്കാർ 55 വയസ്സ്

EMRS TGT വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ TGT തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
TGT (ഇംഗ്ലീഷ്/ ഹിന്ദി/ തേർഡ് ലാംഗ്വേജ്/ മാത്തമാറ്റിക്സ്/ സയൻസ്/ സോഷ്യൽ സയൻസ്) എ) ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദം.
ബി) സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പാസായിരിക്കണം
സി) B.Ed. ഡിഗ്രി
TGT (മ്യൂസിക്) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മ്യൂസിക്കിൽ ബിരുദം
TGT (ആര്ട്ട്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സ്/ക്രാഫ്റ്റ്‌സിൽ ബിരുദം.
അഥവാ
റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ഫൈൻ ആർട്‌സിൽ ബി.എഡ്. ബിരുദം
TGT (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ) അംഗീകൃത സ്ഥാപനത്തിൽ/സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം
TGT (ലൈബ്രേറിയൻ) അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദം
അഥവാ
ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദവും ഒരു വർഷത്തെ ലൈബ്രറി സയൻസിൽ ഡിപ്ലോമയും.
ഹോസ്റ്റൽ വാർഡൻ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദം.

Sharing is caring!

FAQs

EMRS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

EMRS വിജ്ഞാപനം ജൂലൈ 19 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

EMRS TGT യോഗ്യത മാനദണ്ഡം എവിടെ നിന്ന് പരിശോധിക്കാൻ കഴിയും?

EMRS TGT യോഗ്യത മാനദണ്ഡം ലേഖനത്തിൽ നൽകിയിരിക്കുന്നു.