Malyalam govt jobs   »   Notification   »   EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ്

EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023 OUT

EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023

EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്കാണ് EMRS അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂൺ 28 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് വിജ്ഞാപനം 2023: വിജ്ഞാപനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EMRS ടീച്ചിങ്, നോൺ ടീച്ചിങ് വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് വിജ്ഞാപനം 2023
ഓർഗനൈസേഷൻ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ്
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് പ്രിൻസിപ്പൽ, PGT, അക്കൗണ്ടന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്
EMRS വിജ്ഞാപനം റിലീസ് തീയതി 28 ജൂൺ 2023
EMRS ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 28 ജൂൺ 2023
EMRS അപേക്ഷിക്കാനുള്ള അവസാന തീയതി 31 ജൂലൈ 2023
ഒഴിവുകൾ 4062
ശമ്പളം Rs.18000- Rs.209200/-
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് emrs.tribal.gov.in

Fill out the Form and Get all The Latest Job Alerts – Click here

EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

EMRS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

EMRS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

EMRS ഒഴിവുകൾ 2023

വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

EMRS ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
പ്രിൻസിപ്പൽ 303
PGT 2266
അക്കൗണ്ടന്റ് 361
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 759
ലാബ് അറ്റൻഡന്റ് 373
ടോട്ടൽ 4062

EMRS റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

EMRS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്.

EMRS പ്രിൻസിപ്പൽ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

EMRS PGT റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

EMRS നോൺ ടീച്ചിങ് സ്റ്റാഫ് റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

EMRS റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് പ്രായപരിധി
പ്രിൻസിപ്പൽ 50 വയസ്സ്
PGT 40 വയസ്സ്
അക്കൗണ്ടന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ് 30 വയസ്സ്

EMRS റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. EMRS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

EMRS വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
പ്രിൻസിപ്പൽ എ. അക്കാദമിക്:
i) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദാനന്തര ബിരുദം
ii) ബി.എഡ്. ഡിഗ്രി
ബി. പ്രവർത്തി പരിചയം:
വൈസ് പ്രിൻസിപ്പൽ/ PGT/ TGT ആയി 12 വർഷത്തെ സംയോജിത അനുഭവവും കുറഞ്ഞത് 4 വർഷം PGT ആയും അതിനു മുകളിലും ഉള്ള വ്യക്തികൾ
സി. അഭികാമ്യം:
1. പൂർണമായും റസിഡൻഷ്യൽ സ്കൂളിൽ ജോലി ചെയ്ത പരിചയം.
2. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ പ്രാവീണ്യം.
3. കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം
PGT എ) ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.
ബി) B.Ed. ഡിഗ്രി
PGT കമ്പ്യൂട്ടർ സയൻസ് അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് M.Sc. (കമ്പ്യൂട്ടർ സയൻസ്/ ഐടി)/ MCA
അഥവാ
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് M.E അല്ലെങ്കിൽ M.Tech. (കമ്പ്യൂട്ടർ സയൻസ്/ ഐടി)
അക്കൗണ്ടന്റ് അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദം.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി (ക്ലാസ് XII) സർട്ടിഫിക്കറ്റ് കൂടാതെ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കോ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കോ സ്പീഡ് ഉണ്ടായിരിക്കണം.
ലാബ് അറ്റൻഡന്റ് ലബോറട്ടറി ടെക്നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയോടെ പത്താം ക്ലാസ് പാസ്സ്
അഥവാ
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ്സ് സയൻസ് സ്ട്രീമിൽ പാസ്സ്

EMRS ടീച്ചിങ്, നോൺ ടീച്ചിങ് ശമ്പളം 2023

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
പ്രിൻസിപ്പൽ ലെവൽ 12 (Rs. 78800-209200/-)
PGT ലെവൽ 8 (Rs. 47600-151100/-)
അക്കൗണ്ടന്റ് ലെവൽ 6 (Rs. 35400-112400)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലെവൽ 2 (Rs. 19900-63200)
ലാബ് അറ്റൻഡന്റ് ലെവൽ 1 (Rs. 18000-56900)

EMRS അപേക്ഷ ഫീസ്

പോസ്റ്റ് തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

തസ്തികയുടെ പേര് അപേക്ഷ ഫീസ്
പ്രിൻസിപ്പൽ Rs.2000/-
PGT Rs.1500/-
നോൺ ടീച്ചിങ് Rs.1000/-

EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @emrs.tribal.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

EMRS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിച്ചു?

EMRS വിജ്ഞാപനം ജൂൺ 28 ന് പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

EMRS ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

EMRS അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

EMRS അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.