Malyalam govt jobs   »   Study Materials   »   ഡിഗ്രി പ്രിലിംസ് 2024 ഏറ്റവും പ്രധാനപ്പെട്ട ഗണിത ചോദ്യങ്ങൾ

ഡിഗ്രി പ്രിലിംസ് 2024 ഏറ്റവും പ്രധാനപ്പെട്ട ഗണിത ചോദ്യങ്ങൾ

ഡിഗ്രി പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ  പ്രധാന ഗണിത ചോദ്യങ്ങൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് എളുപ്പമാക്കുന്നതിന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) അവതരിപ്പിക്കുകയും ചെയ്യും. ഈ ചോദ്യോത്തരങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ ദീർഘമായ വിഷയങ്ങൾ ഉൾക്കൊള്ളാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ചോദ്യങ്ങൾ വായിക്കാനും അവ ദിവസവും പഠിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഡിഗ്രി പ്രിലിംസ്‌ 2024 പ്രധാനപ്പെട്ട  ഗണിത ചോദ്യോത്തരങ്ങൾ

Q01. സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3 n  സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n  സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2 n സംഖ്യകളുടെയും ആകെ തുകയുടെയും  അനുപാതം എത്രയാണ് ?

(a) 5:1

(b) 1:5

(c) 1:10

(d) 10:1

Q02. 800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ, ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്.  ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?

(a) 20

(b) 60

(c) 80

(d) 40

Q03. ഒരു സ്മാരക ട്രസ്റ്റ് നൽകിയ 10,00 ,000  രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ  മൂന്ന് സ്ഥാനത്ത് എത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. ഈ തുക വർഷം 12 % പലിശ നേടുന്നുണ്ട്, രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം  25,000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്രയെന്ന് കണ്ടെത്തുക

(a) Rs 55,000

(b) Rs 60,000

(c) Rs 50,000

(d) Rs 65,000

Q04. ഒരു നഗരത്തിലെ 80% ആൾക്കാർക്കും ഒരു കണ്ണിൽ പാടുണ്ട്. 80% ആൾക്കാർക്ക് ഒരു ചെവിയിൽ പാടുണ്ട്. 75% ആൾക്കാർക്ക് ഒരു കൈയിലും 85% ആൾക്കാർക്ക് ഒരു കാലിലും x % ആൾക്കാർക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. x ന്റെ  ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്?

(a) 10

(b) 15

(c) 20

(d) ഇതൊന്നുമല്ല

Q05. ഒരു ഹൗസിംഗ് സൊസൈറ്റിയിലെ 2750 ആൾക്കാരിൽ ഒരാൾക്ക് ഒരു ദിവസം 100 ലിറ്റർ വെള്ളം വീതം വേണ്ടിവരും. ഒരു കുഴൽ ആകൃതിയിലുള്ള ജലസംഭരണിയുടെ ഉയരം 7  മീറ്ററും വ്യാസം 10  മീറ്ററും ആണെങ്കിൽ അതിലെ ജലം എത്ര നാളത്തേക്ക് ഉണ്ടാകും?

(a) 4 ദിവസം

(b) 3 ദിവസം

(c) 2 ദിവസം

(d) 1 ദിവസം

Q06. താഴെ തന്നിരിക്കുന്ന ശ്രേണിയിൽ 34 ശേഷം വരുന്ന  അക്കം

3,4,7,7,13,13, 21, 22, 31, 34, ?

(a) 38

(b) 40

(c) 43

(d) 45

Q07.  താഴെ തന്നിരിക്കുന്ന സമവാക്യത്തിലെ ഏത് രണ്ട് ചിഹ്നങ്ങൾ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും

4/10*1+5-2=4

(a) / ഒപ്പം –

(b) / കൂടാതെ +

(c) * കൂടാതെ +

(d) * ഒപ്പം –

Q08. സോനു തെക്കോട്ട് നടക്കാൻ തുടങ്ങി 25 മീറ്റർ നടന്നതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നതിനുശേഷം കിഴക്കോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു പിന്നെ തെക്കോട്ട് തിരിഞ്ഞ് അഞ്ചു മീറ്റർ നടന്നു ഇപ്പോൾ സോനു തുടങ്ങിയ സ്ഥലത്ത് നിന്നും എത്ര ദൂരത്തിലും ഏത് ദിശയിലും ആണ്

(a) 20 മീറ്റർ, പടിഞ്ഞാറ്

(b) 20 മീറ്റർ, കിഴക്ക്

(c) 10 മീ. പടിഞ്ഞാറ്

(d) 10 മീറ്റർ, കിഴക്ക്

Q09. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ്

42, 142, 388, 1252, 5108

(a) 5108

(b) 1252

(c) 388

(d) 142

Q10. ഒരു ഘടികാരത്തിലെ 12, 3, 7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു ഈ ത്രികോണത്തിലെ 3 കോണുകൾ ഏതൊക്കെയാണ്

(a) 60, 50, 70

(b) 65, 45, 70

(c) 50, 85, 45

(d) 60, 45, 75

Q11. നാല് മൂന്നക്ക സംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ അതിൽ ‘8′ എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന) സ്ഥാനത്തും ആണ് ഉള്ളത്. ഇത് ‘3’ എന്ന് തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി. ഈ തെറ്റ് പരിഹരിച്ചാൽ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും?

(a) 340.55

(b) 348.75

(c) 350.5

(d) 355.75

Q12. 220 സ്ക്വയർ ഫീറ്റ് വ്യാപ്തിയുള്ള ഒരു തറയിൽ ടൈൽസ് ഇടുന്നതിനായി 2 × 2 ഫീറ്റും 4 × 2 ഫീറ്റും വിസ്തീർണ്ണമുള്ള ടൈൽസ് ലഭ്യമാണ്. ഈ ടൈൽസിന്റെ (1 എണ്ണം) വില 50 രൂപയും 80 രൂപയും ആണ്. അങ്ങനെയെങ്കിൽ ആ തറയിൽ ടൈൽ പതിപ്പിക്കാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്ര ആവും ?

(a) Rs. 2,150

(b) Rs. 2,210

(c) Rs. 2,230

(d) Rs. 2,240

Q13. രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷം ബാക്കി ജോലി രാജു മാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?

(a) 8

(b) 10

(c) 12

(d) 14

Q14. A യും B യും നിക്ഷേപ റേഷ്യോ 5:10 ൽ ഒരു ബിസിനസ്സ് തുടങ്ങി. C ഈ കൂട്ടായ്മയിൽ പിന്നീട് വരികയും 20,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. അതേ സമയം A യും B യും 2,000 വീതം നിക്ഷേപിച്ചു. ഇപ്പോൾ A, B, C യുടെ നിക്ഷേപ റേഷ്യോ 10:15:25 ആണ്. അങ്ങനെയെങ്കിൽ A ആദ്യം നിക്ഷേപിച്ചത് എത്ര ?

(a) Rs. 4,000

(b) Rs. 5,000

(c) Rs. 5,500

(d) Rs. 6,000

Q15. 100 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 20 സെക്കന്റിൽ ഒരു പാലത്തിലൂടെ കടന്നു പോകും. ആ ട്രെയിനിന്റെ സ്പീഡ് 10 m/s കൂട്ടിയാൽ ട്രെയിൻ പാലത്തിലൂടെ 10 സെക്കന്റിൽ കടന്നു പോകും. അങ്ങനെയെങ്കിൽ പാലത്തിന്റെ നീളം എത്ര ?

(a) 70

(b) 80

(c) 90

(d) 100

Q16. ‘+’ നു പകരം ‘x’ ആണെങ്കിൽ ”-‘ എന്നത് ‘+’ ആണെങ്കിൽ അതുപോലെ 5 + 3 – 8 x 2 = 19 (ഇതേ പോലെ തന്നെ) ‘x’ അർത്ഥമാക്കുന്നത് ?

(a) ÷

(b) +

(c) –

(d) ഇതു കണ്ടുപിടിക്കാനാവില്ല

Q17. താഴെ പറയുന്നവയിൽ ‘ഒറ്റ’ ആയത് തിരഞ്ഞെടുക്കുക.

(a) റേഡിയോ : സ്പീക്കർ

(b) ഫോൺ : SIM കാർഡ്

(c) CPU : പ്രോസസർ

(d) ചെടി : ചട്ടി

Q18. COW എന്നത് ERAD  എന്നും RAT എന്നത് TDXS  എന്നും HEN എന്നത് JHRI എന്നും ആണെങ്കിൽ FOX എന്തായിരിക്കും?

(a) HSBF

(b) HRBG

(c) GTCD

(d) GPZA

Q19. P, Q, R എന്നിവരുടെ സഹോദരി ആണ് ‘C’. ‘Q’ വിന്റെ അച്ഛൻ ‘D’ ആണ്. ‘P’ എന്നയാൾ ‘Y’ യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(a) ‘R’ എന്നയാൾ ‘D’ യുടെ പുത്രിയാണ്

(b)’Q’ എന്നയാൾ ‘C’ യുടെ സഹോദരി ആണ്

(c)’Q’ എന്നയാൾ ‘Y’ യുടെ പുത്രിയും ‘P’ യുടെ സഹോദരിയും ആണ്.

(d) ‘C’ യുടെ അമ്മയാണ് ‘Y

Q20. ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുനഃസ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച സമയം (മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?

(a) 4:29

(b) 7:15

(c) 7:20

(d) 8:17

Solutions

S01. Ans (b)

  • സമാന്തരശ്രേണിയുടെ ആദ്യത്തെ 3 പദങ്ങ ളുടെ തുക 4-ാം പദത്തിന് തുല്യം എന്നാൽ ആദ്യ 2 പദങ്ങളുടെ തുകയും, തൊട്ടടുത്ത 2 പദങ്ങളുടെ തുകയും തമ്മിലെ അംശബ ന്ധമാണ് ചോദ്യം.
  • ഉദാഹരണമായി 0, 2, 4, 6 എന്ന ശ്രേണിയിലെ ആദ്യ 3 പദങ്ങളുടെ തുക 0+2+4 =6 നാലാം പദത്തിന് തുല്യം.
  • അതുപോലെ ആദ്യ രണ്ട് പദങ്ങളുടെ തുകയും അതിനടുത്ത രണ്ട് പദങ്ങളുടെ തുകയും തമ്മിലെ അംശബന്ധം = (0+2)/(4+6) =2 :10= 1:5

S02. Ans (d)

  • പത്രങ്ങളുടെ എണ്ണം ‘x’ ആയാൽ

ആകെ പത്രങ്ങൾ = 100x

100x/ 5 =800 ;

100x = 800×5  ;

x = (800 × 5) /100  = 40

S03. Ans (a)

  • പലിശ = (1000000 x1x12)/100 = 120000  ഒന്നാം സ്ഥാനത്തെ വിദ്യാർഥിക്ക് നൽക്കുന്ന സ്കോളർഷിപ്പ് തുക

= 120000 – (40000+25000)

=120000-65000

= 55000 രൂപ

S04. Ans (c)

  • X = 20

S05. Ans (c)

  • ജല സംഭരണിയുടെ വ്യാപ്തം = πr^2h

d = 10m

r = 5m

h=7m

വ്യാപ്തം = 22/7 × 5 × 5 × 7 =22×25 = 550m³

1m³ = 1000 ലിറ്റർ

ടാങ്കിന്റെ സംഭരണശേഷി  = 550 × 1000

ജലത്തിന്റെ ലഭ്യത = (550 × 1000)/(2750 × 100)

= 2 ദിവസം

S06. Ans (c)

  •  3 മുതൽ 7 (+4)

7 മുതൽ 13 (+6)

13 മുതൽ 21 (+8)

21 മുതൽ 31 (+10)

അപ്പോൾ 31 മുതൽ (+12) = 43

S07. Ans (b)

  • ÷, + എന്നിവ പരസ്പരം  മാറ്റുമ്പോൾ

= 4 + 10 × 1 ÷ 5 – 2

= 4 + 10 × 1/5 – 2

= 4 + 2 – 2

= 4

S08. Ans (b)

  • യാത്ര ആരംഭിച്ചിടത്തു നിന്നും 20m കിഴക്ക് ദിശയിലാണ്.

S09. Ans (c)

  • (42×1)+100 = 42+100=142

(142×2) +100= 284 +100= 384

(384×3)+100 = 1152+100= 1252

(1252×4)+100 = 5008+100 =5108

S10. Ans (d)

  • ഇവ ചേർന്ന് സൃഷ്ടിക്കുന്ന കോൺ 90° ആയതിനാൽ

< B = 45°

< A = 60°, < B = 45°, < C = 75°

S11. Ans(b)

  • 8 എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്ത് സ്ഥിതി ചെയ്യുമ്പോൾ സ്ഥാനവില 80, തെറ്റായി 3 എന്ന് എടു ത്താൽ സ്ഥാനവില 30, വ്യത്യാസം 80 – 30 = 50 അതുപോലെ അവസാന സ്ഥാനത്തായാൽ സ്ഥാലവില 8, അത് തെറ്റായി 3 എന്നെടുത്താൽ സ്ഥാനവില വ്യത്യാസം 8 – 3 = 5
  • ആകെ = 50 + 5 = 55
  • 55 ÷ 4 = 13.75
  • പുതിയ ശരാശരി = 335 + 13.75 = 348.75

S12. Ans(b)

  • 4×2 ടൈൽസ് ഉപയോഗിച്ചാൽ
  • 220/8 = 27.5 എണ്ണം.
  • ചിലവ് = 27 × 80 = 2160 രൂപ
  • 27 x 8 = 216 sqft ൽ
  • അവശേഷിക്കുന്ന 4 sqft ൽ 2×2 ടൈൽസ് ഒരെണ്ണം ഉപയോഗിച്ചാൽ മതി.
  • ചിലവ് → 2160 + 50 = 2210 രൂപ

S13. Ans(c)

  • രാജുവിന്റെ ഒരു ദിവസത്തെ ജോലി = 1/20 റാണിയുടെ ഒരു ദിവസത്തെ ജോലി = 1/15
  • സാഹിലിന്റെ ഒരു ദിവസത്തെ ജോലി = 1/12
  • 2 ദിവസത്തെ ആകെ ജോലി

= 2/20 + 2/15 + 2/12

= (6+8+10)/60

= 24/60

  • അവശേഷിക്കുന്ന ജോലി =1- (24/60) = (60 – 24)/60 = 36/60
  • രാജുവിന് ബാക്കി ജോലി പൂർത്തിയാക്കാൻ വേണ്ട സമയം

= (36/60) × 20

= 12 ദിവസം

S14. Ans(d)

  • Aയും Bയും ആദ്യം നിക്ഷേപിച്ച തുക 5x, 10x എന്നിരിക്കട്ടെ
  • A, B, C എന്നിവർ നിക്ഷേപിച്ച തുക യഥാക്രമം 10x, 15x, 25x
  • C നിക്ഷേപിച്ചത് = 20000 രൂപ

25x = 20000

x = 800 രൂപ

  • A യുടെ നിക്ഷേപതുക= 10x = 8000 രൂപ
  • A ആദ്യം നിക്ഷേപിച്ച തുക = 8000 – 2000 = 6000 രൂപ

S15. Ans(d)

  • സമയം t, വേഗത s ആയാൽ
  • t1: t2 = 20:10 = 2:1 ആയാൽ
  • s2:s1 = 1:2
  • s2 – s1 = 10 m/s
  • s2 → 10 m/s
  • s1 = 20 m/s
  • പാലത്തിന്റെ നീളം x ആയാൽ
  • (100 + x)/20 = 10

100 + x = 200

x = 200 – 100

= 100

S16. Ans(a)

  • 5 + 3 – 8 x 2 = 19
  • 5 x 3 + 8 x 2 = 19
  • 15 + 8 x 2 =19
  • ഇതിലെ xന് പകരം ÷ വന്നാൽ
  • 15 + 8 ÷ 2 = 19 ആകും.

S17. Ans(d)

  • റേഡിയോക്ക് ഉള്ളിലാണ് സ്പീക്കർ, ഫോണിന്റെ ഉള്ളിൽ സിം കാർഡ്, CPU വിനുള്ളിൽ പ്രോസസർ എന്നാൽ ചെടിയ്ക്കുള്ളിലല്ല ചട്ടി

S18. Ans(b)

  • COW – ERAD

C +2 = E

O + 3 = R

W + 4 = A

C + 1 = D

  • RAT – TDXS

R + 2 = T

A + 3 = D

T + 4 = X

R + 1 = S

  • അതേപോലെ , HEN – JHRI
  • അതിനാൽ , FOX എന്നത് – HRBG ആകുന്നു

S19. Ans(d)

  • Q  ന്റെ പിതാവ് D . Y യുടെ മകനാണ് P .
  • C, P, Q, R എന്നിവർ സഹോദരങ്ങൾ ആയതിനാൽ
  • C യുടെ അമ്മയാണ് Y

S20. Ans(c)

  • ശരിയായ സമയം =60 – 4.33 = 7.27
  • 1 മണി മുതൽ 27 വരെ 6 മണിക്കൂർ 27 മിനിറ്റ്.
  • 1 മണിക്കൂറിൽ 1 മിനിറ്റ് അധികം ഓടുന്നതിനാൽ 6 മണിക്കൂറിൽ 6 മിനിറ്റ് അധികം ഓടിയിട്ടുണ്ടാകും, അങ്ങനെയെങ്കിൽ തന്നിരിക്കുന്നവയിൽ ഏകദേശ സമയം 7:20

Sharing is caring!