Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് 2023 പുരസ്കാരത്തിനർഹമായ വിമാനത്താവളം- കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
2.ഇന്ത്യയിൽ കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച റഷ്യൻ വിദേശ കാര്യ മന്ത്രി – സേർജീ ലാവ്റോവ്
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.സർക്കാർ ജീവനക്കാർക്ക് ജോലി സ്ഥലത്തിനോട് ചേർന്ന് കുട്ടികളെ പരിചരിക്കാൻ ശിശുപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി – കൃഷ്
2.ക്ലിനിക്കൽ മൂല്യനിർണ്ണയം, റെഗുലേറ്ററി,ഫെസിലിറ്റേഷൻ, പുതിയ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കൽ എന്നിവയിൽ മെഡ്‌ടെക് ഇന്നൊവേറ്റർമാരെ സഹായിക്കാൻ ലക്ഷ്യമിടുന്ന പോർട്ടൽ – മെഡ്‌ടെക് മിത്ര പോർട്ടൽ
3.പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി തെലങ്കാന സർക്കാർ പ്രജാ പാലന പ്രോഗ്രാം ആരംഭിച്ചു
തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലു അടുത്തിടെ ഇബ്രാഹിംപട്ടണത്ത് സർക്കാരിന്റെ പ്രജാപാലന പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രീമിയം സോളാർ എ സി ഡബിൾ ഡക്കർ ബോട്ട് – ഇന്ദ്ര
2.കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള കർഷകശ്രീ 2024 പുരസ്കാരത്തിന് അർഹനായത് – പി ബി അനീഷ്
3.സംസ്ഥാനത്ത് ആദ്യമായി ജനിതക രോഗ ചികിത്സാവിഭാഗം നിലവിൽ വരുന്നത് – SAT Hospital
4.2023 ഡിസംബറിൽ ചിന്നാർ വന്യജീവി സാങ്കേതത്തിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ജീവി – യൂറേഷ്യൻ ഒട്ടർ
ശാസ്ത്രീയ നാമം : ലുട്ര ലുട്ര
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1.റുപേ (RuPay) ശൃംഖലയിലുള്ള ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡായ ഇ-സ്വർണ അവതരിപ്പിച്ച ബാങ്ക് – Induslnd Bank
2.ബെന്നു ഛിന്നഗ്രഹത്തെ ഏഴ് വർഷം നിരീക്ഷിച്ച നാസയുടെ ചരിത്രദൗത്യം- ഒസൈറിസ് റെക്സ്
3.ശുദ്ധമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തർപ്രദേശ് ഹരിത ഹൈഡ്രജൻ നയം നടപ്പിലാക്കും
ലക്‌നൗ, ഉത്തർപ്രദേശ്: ശുദ്ധമായ ഊർജത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുമുള്ള നീക്കത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തിന്റെ ഹരിത ഹൈഡ്രജൻ നയം-2023 നടപ്പിലാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു..
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2023-ൽ പുരുഷ സിംഗിൾസിൽ കിരീടം നേടിയത് – ചിരാഗ് സെൻ
നിയമന വാർത്തകൾ (Kerala PSC Daily Current Affairs)
1.CISF ന്റെ ആദ്യ വനിതാ മേധാവി -നിന സിങ്
2.ശ്രീലങ്കയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി ചുമതലയേറ്റത് -സന്തോഷ് ഝാ
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1.നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു.
ഛായാമുഖി ഉൾപ്പെടെ മലയാളത്തിലെ ചില നാഴികക്കല്ലായ നാടകങ്ങൾ രചിച്ചതിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു
മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ, അദ്ദേഹം 60-ലധികം നാടകങ്ങൾ സംവിധാനം ചെയ്യുകയും അവയിൽ ചിലതിന് തിരക്കഥയൊരുക്കുകയും ചെയ്തു.
2. വിജയകാന്ത് അന്തരിച്ചു
തമിഴ്‌നാട്ടിലെ കരിസ്മാറ്റിക് നടനും സ്വാധീനമുള്ള രാഷ്ട്രീയക്കാരനുമായ വിജയകാന്ത് 71-ാം വയസ്സിൽ അന്തരിച്ചു. മുത്തുരാമൻ എന്ന പേരിൽ മധുരയിൽ ജനിച്ചു.