Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ രാജിവച്ചു ഇസ്രായേലിന്റെ മിലിട്ടറി ഇന്റലിജൻസ് ചീഫ് – അഹ്റോൻ ഹലീവ

2.2024 ഏപ്രിലിൽ രാജിവെച്ച ഹെയ്തി പ്രധാനമന്ത്രി – ഏരിയൽ ഹെൻട്രി

3.ഇറാൻ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിച്ച ജലവൈദ്യുത പദ്ധതി – ഉമാ ഓയ ജലവൈദ്യുത പദ്ധതി

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത് – ന്യൂഡൽഹി

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഭിന്ന ശേഷി കുട്ടികൾക്കായി ഗ്രീൻ തെറാപ്പി ഗാർഡൻ സജ്ജമാക്കിയ സംസ്ഥാനത്തെ ആദ്യ സ്കൂൾ – മാടായി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ

2.വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് ഹബ്ബായി.

വിഴിഞ്ഞം തുറമുഖത്തിന് ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെൻ്റ് തുറമുഖമായി പ്രവർത്തിക്കാൻ സർക്കാരിൻ്റെ അനുമതി ലഭിച്ചു. വലിയ കപ്പലുകളിൽ നിന്ന് ചെറിയ കപ്പലുകളിലേക്ക് ചരക്ക് കൈമാറ്റം ചെയ്യാൻ ഇത് അനുവദിക്കുന്നതിനാൽ ഈ പദവി പ്രാധാന്യമർഹിക്കുന്നു, ഇത് ഒരു നിർമ്മാണ കേന്ദ്രമാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് സംഭാവന നൽകുന്നു. നിലവിൽ, ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെൻ്റ് ചരക്കിൻ്റെ ഗണ്യമായ ഒരു ഭാഗം കൊളംബോ, സിംഗപ്പൂർ തുടങ്ങിയ വിദേശ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ ബഹിരാകാശ യാത്രയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജ – സുനിത വില്യംസ് (ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ പരിശീലനയാത്രയിലാണ് സുനിത വില്യംസ് ഭാഗമാകുന്നത്)

2.ലോകത്ത് ആദ്യമായി ചന്ദ്രന്റെ സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം – ചൈന

ബാങ്കിംഗ് വാർത്തകൾ (Kerala PSC Daily Current Affairs)

1.റിസർവ് ബാങ്കിന്റെ പ്രോഗ്രാമബിൾ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ബാങ്ക് – ഇൻഡസ്ഇൻഡ് ബാങ്ക്

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം – അമേരിക്ക

2.നക്ഷത്രാന്തരീയ മാധ്യമത്തിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമ്മിത പേടകം – വൊയേജർ വൺ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024-ലെ കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് – പാലക്കാട്‌

2.2024 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം – ബിസ്മ മറൂഫ്

3.2024 ഏപ്രിലിൽ വിരമിച്ച കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ – ഇവാൻ വുകോമനോവിച്ച്

4.2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് അംബാസഡറായി യുവരാജ് സിംഗിനെ നിയമിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിനെ 2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ അംബാസഡറായി നിയമിച്ചതായി ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു .

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടർ – റാണ അശുതോഷ് കുമാർസിംഗ്

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.”ഹെവൽലി ഐലന്റ്സ് ഓഫ് ഗോവ” എന്ന പുസ്തകത്തിന്റെ രചയിതാവ്  – പി.എസ് ശ്രീധരൻ പിള്ള

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ അന്തരിച്ച കേരളാ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ – പി ജി ജോർജ്

2.യക്ഷഗാന പ്രതിഭ സുബ്രഹ്മണ്യ ധരേശ്വർ അന്തരിച്ചു.

കർണ്ണാടകയിലെ പരമ്പരാഗത നാടകരൂപമായ യക്ഷഗാന ‘ഭാഗവത’ പ്രശസ്തനുമായ സുബ്രഹ്മണ്യ ധാരേശ്വർ ബെംഗളൂരുവിൽ അന്തരിച്ചു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.