Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത്ത് നിരോധിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം – UK

2.തോലിനായി കഴുതയെ കൊല്ലുന്നത് നിരോധിച്ച അന്താരാഷ്ട്ര സംഘടന – ആഫ്രിക്കൻ യൂണിയൻ

3.2023 ഫെബ്രുവരിയിൽ ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വാഡ് ബിൽ പാസാക്കിയ രാജ്യം – USA

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_3.1

ഇന്ത്യന്‍ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ് നരിമാന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷണ്‍(1991), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി അദരിച്ചിട്ടുണ്ട്.1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.

2.വാധ്‌വൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം – മഹാരാഷ്ട്ര

3.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം – ഉധംപൂർ-ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക്

4.ദാരിദ്ര്യ നിർമാർജനത്തിനായി തായുമാനവർ പദ്ധതി ആരംഭിച്ച സംസ്ഥാനം – തമിഴ്നാട്

5.ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് ആരംഭിച്ചത് – ഉത്തരാഖണ്ഡ്

6.71-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത് – ഇന്ത്യ

7.രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത് – ഒഡീഷ

8.മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം – ഹരിയാന

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കേരളത്തിൻറെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി – ബിജു പ്രഭാകർ

2.സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത് – കൊട്ടാരക്കര

3.പൊതുജനങ്ങൾക്ക് ഇ-ഡിസ്ട്രിക്ട് വഴി ലഭിക്കേണ്ട സേവനങ്ങൾ ലഭികുന്നില്ല എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന – ഓപ്പറേഷൻ സുതാര്യത

4.2024 റവന്യൂ അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം നേടിയത് – ജെറോമിക് ജോർജ്

അവാർഡുകൾ (Kerala PSC Daily Current Affairs)

1.ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് (BAFTA Awards) 2024

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_4.1

  • മികച്ച ചിത്രം: ഓപ്പൻഹെയ്മർ
  • മികച്ച നടൻ: കിലിയൻ മർഫി (ഓപ്പൻഹെയ്മർ)
  • മികച്ച നടി: എമ്മ സ്റ്റോൺ (പുവർ തിങ്സ്)
  • മികച്ച സംവിധാനം: ക്രിസ്റ്റഫർ നോളൻ (ഓപ്പൻഹെയ്മർ)
  • മികച്ച തിരക്കഥ: അനറ്റമി ഓഫ് എ ഫാൾ (ജസ്റ്റിൻ ട്രയറ്റ്)

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യ യു.എസ് ഉഭയ കക്ഷി പ്രതിരോധ ഉച്ചകോടി INDUS -X 2024 ന്റെ വേദി – ന്യൂഡൽഹി

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഫെബ്രുവരിയിൽ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത് – ഉപേന്ദ്ര ദ്വിവേദി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_5.1

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന് വേദിയാകുന്നത് – ഗുൽമാർഗ്

2.തുടർച്ചയായ മൂന്നാം വർഷവും ഖത്തർ ഓപ്പൺ നേടിയത് – Iga Swiatek

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_6.1

3.2024 ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് – ഡൽഹി

4.ചെസ്സിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം – അശ്വത് കൗശിക്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_7.1

5.2023-24 സന്തോഷ് ട്രോഫി വേദി – അരുണാചൽ പ്രദേശ്

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.കേരള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ – വി. ഹരി നായർ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_8.1

2.കേരള ബാങ്കിൻ്റേ പുതിയ സി.ഇ.ഒ – ജോർട്ടി എം ചാക്കോ

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.2024 ഫെബ്രുവരിയിൽ ഹെയ്ൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം ഫ്രാൻസ്

1st – ഫ്രാൻസ്, 2nd – ഫിൻലാൻഡ്, 3rd – യുകെ, 2024 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം – 85

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1. The Neeraj Chopra the man who made history എന്ന പുസ്തകത്തിന്റെ രചയിതാവ് – നോറിസ് പ്രീതം

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 23 ഫെബ്രുവരി 2024_9.1

 

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഫെബ്രുവരിയിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ജഡ്ജി – കെ വി ശങ്കരനാരായണൻ

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.