Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം എന്ന പദവി തുടർച്ചയായി ഏഴാം തവണയും നേടിയത് – ഫിൻലാൻഡ്

2.ഇൻഡോനേഷ്യയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടുത്തത് – പ്രബോവോ സുബിയാന്തോ

3.ലോകത്തെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം – കുവൈത്ത്

4.ലോക ഹാപ്പിനസ്സ് വാർഷിക റിപ്പോർട്ട്‌ പ്രകാരം പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം – 126
(തുടർച്ചയായ ഏഴാം തവണയും ഒന്നാംസ്ഥാനതെത്തിയത് – ഫിൻലൻഡ്)

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത് – ശ്രീനഗർ

2.ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാവുന്ന ആത്മഹത്യക്ക് പ്രതിരോധം തീർക്കാൻ ഐഎംഎ നടപ്പാക്കുന്ന പദ്ധതി – ഹെൽപ്പിങ് ഹാൻഡ്‌സ്

3.ഹെയ്തിയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ‘ഓപ്പറേഷൻ ഇന്ദ്രാവതി’

കൂട്ടക്കൊലകൾ  രൂക്ഷമായതോടെ  ഹെയ്തി കടുത്ത പ്രതിസന്ധി നേരിടുകയാണ്. പോർട്ട്-ഓ – പ്രിൻസിൻ്റെ പ്രാന്തപ്രദേശങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണം  അഴിച്ചുവിട്ടു,  ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് തങ്ങളുടെ പൗരന്മാരെ  ഒഴിപ്പിക്കാൻ  ഓപ്പറേഷൻ ഇന്ദ്രാവതി ആരംഭിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്സ് ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്താണ് – കേരളം

2.കേരളത്തിലെ ആഴക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവി – ബ്രുസ്തോവ ഇസ്രോ

3.ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം

വേൾഡ് ബ്ലഡ് ഡിസോഡർ രജിസ്ട്രിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചിട്ടുള്ള വിവരശേഖരണത്തിനും ഏകോപനത്തിനും ആണ് അവാർഡ്. രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി – ആശാധാര

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ചാറ്റ് ജി.പി.ടിക്ക് ബദലായി ഇലോൺ മസ്ക് അവതരിപ്പിച്ച ഫ്ലാറ്റ്ഫോം – ഗ്രോക്

2.കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്ന എലോൺ മസ്ക് ആവിഷ്കരിച്ച വിഷൻ ചിപ്പ് പദ്ധതി – ബ്ലൈൻഡ് സൈറ്റ്

3.വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം – യൂറോപ്പ ക്ലിപ്പർ

അവാർഡുകൾ (Kerala PSC Daily Current Affairs)

1.മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം നേടിയത് – ടി.എം കൃഷ്ണ

2.സാഹിത്യ സാമൂഹ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‌സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഐ.വി ദാസ് പുരസ്‌കാരം ലഭിച്ചത് – എം.മുകുന്ദൻ

3.സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്കാരത്തിന് അർഹനായത് – ഇയ്യങ്കോട് ശ്രീധരൻ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024-ൽ നടക്കുന്ന പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന പരേഡിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യാന്തര ഓളിംബിക് കമ്മിറ്റി വിലക്കിയ രാജ്യങ്ങൾ – റഷ്യ, ബെലാറസ്

2.പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക ഏന്തുന്ന ടേബിൾ ടെന്നീസ് താരം – അജന്ത ശരത്ത് കമാൽ

3.IPL പതിനേഴാം സീസൺ ഉദ്ഘാടന മത്സരത്തിന്റെ വേദി – എം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെ പുതിയ ചെയർമാനായി എം വി റാവു തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എം വി റാവുവിനെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു . വ്യാഴാഴ്ച ചേർന്ന ഐബിഎയുടെ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

2.ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ പ്രസിഡൻ്റായി നവീൻ ജിൻഡാൽ ചുമതലയേറ്റു.

ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിൻ്റെ ചെയർമാൻ നവീൻ ജിൻഡാലിനെ ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ (ഐഎസ്എ) പ്രസിഡൻ്റായി ഐഎസ്എയുടെ ഭരണസമിതിയായ അപെക്‌സ് കമ്മിറ്റി ഐകകണ്‌ഠേന തിരഞ്ഞെടുത്തു . ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയുടെ സിഇഒ ദിലീപ് ഉമ്മൻ്റെ പിൻഗാമിയായി അദ്ദേഹം വ്യാഴാഴ്ച ചുമതലയേറ്റു.

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.സാറ ജോസഫ് കുട്ടികൾക്ക് ആയി രചിച്ച നോവൽ – ലില്യപ്പ

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ച് അന്തരിച്ച കേരളസംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും, വാഗ്മിയും, എഴുത്തുകാരനുമായ വ്യക്തി – എൻ. രാധാകൃഷ്ണൻ നായർ

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ലോക ജലദിനം 2024

ശുദ്ധജലത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി എല്ലാ വർഷവും മാർച്ച് 22 ന് ലോക ജലദിനം ആഘോഷിക്കുന്നു . ബംഗളൂരു ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷം ഈ അവസരത്തിന് കൂടുതൽ പ്രാധാന്യമുണ്ട് . കാലവർഷക്കെടുതിയും ഭൂഗർഭജല സ്രോതസ്സുകൾ വറ്റിവരണ്ടതും കാരണം ടെക് ഹബ് കടുത്ത ജലക്ഷാമം നേരിടുന്നു.

Theme – Water for Peace

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.