Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.ഹെൽത്ത് കെയർ മൾട്ടി-മോഡൽ ജനറേറ്റീവ് AI മാർഗ്ഗനിർദ്ദേശങ്ങൾ WHO പുറത്തിറക്കി.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_4.1

രോഗനിർണ്ണയവും ക്ലിനിക്കൽ പരിചരണവും, രോഗിയുടെ മാർഗനിർദേശകമായ ഉപയോഗം, ഭരണപരമായ ജോലികൾ, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം എന്നിവയുൾപ്പെടെ ആരോഗ്യസംരക്ഷണത്തിലെ LMM Large Multi-Modal Model-കളുടെ അഞ്ച് പ്രധാന ആപ്ലിക്കേഷനുകൾ WHO ഡോക്യുമെന്റ് പ്രതിപാധിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.സ്ഥാപക ദിനം: ത്രിപുര, മണിപ്പൂർ, മേഘാലയ – ജനുവരി 21, 2024.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_5.1

2024 ജനുവരി 21, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയ്ക്ക് സുപ്രധാനമായ ഒരു സന്ദർഭമാണ് – ത്രിപുര, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളുടെ 52-ാം വാർഷികം.1972 ജനുവരി 21-ന് ത്രിപുര, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങൾ നോർത്ത് ഈസ്റ്റേൺ റീജിയൻ (റീ-ഓർഗനൈസേഷൻ) ആക്ട്, 1971 പ്രകാരം സമ്പൂർണ സംസ്ഥാനങ്ങളായി മാറി. ത്രിപുര, മണിപ്പൂർ എന്നീ നാട്ടുരാജ്യങ്ങളെ 1949 ഒക്ടോബറിൽ ഇന്ത്യയുമായി ലയിപ്പിച്ചു.

2.ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽവന്ന നഗരം – ബെംഗളൂരൂ

അപ്പോളോ കാൻസർ സെന്റർബെംഗളൂരു അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ Precision Oncology Centre (POC) ഉദ്ഘാടനം ചെയ്തു.കൃത്യവും സമയബന്ധിതവുമായ ഓങ്കോളജി പരിചരണം നൽകുന്നതിനും കൃത്യമായ രോഗനിർണ്ണയത്തിനായി AI യെ പ്രയോജനപ്പെടുത്തുന്നതിനും തത്സമയ സ്ഥിതിവിവരക്കണക്കുകൾക്കും സമർപ്പിതമാണ്.

3.കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഭുവനേശ്വറിൽ ‘ആയുഷ് ദീക്ഷ’ കേന്ദ്രത്തിന് തറക്കല്ലിട്ടൂ.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_6.1

ആയുർവേദ പ്രൊഫഷണലുകളെ പ്രാഥമികമായി കേന്ദ്രീകരിച്ചുകൊണ്ട് ആയുഷിലെ മനുഷ്യവിഭവശേഷിയുടെ പുരോഗതിയുടെ ഒരു കേന്ദ്രമായി മാറാൻ ‘ആയുഷ് ദീക്ഷ’ കേന്ദ്രം ഒരുങ്ങുന്നു. ശേഷി വർധിപ്പിക്കുന്നതിനും മാനവ വിഭവശേഷി ശക്തിപ്പെടുത്തുന്നതിനും ഗവേഷണത്തിനും വികസനത്തിനും സൗകര്യമൊരുക്കുന്നതിനും വരുമാന ഉൽപ്പാദനത്തിന് സ്വയം സുസ്ഥിരത കൈവരിക്കുന്നതിനും പ്രമുഖ ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം – കേരളം

2. കേരളാ ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രോസസർ – കൈരളി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_7.1

3.സംസ്ഥാനത്തെ ആദ്യത്തെ 603 KM സിഗ്നൽ ഫ്രീ റോഡ് – NH66

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_8.1

കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം –  ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ

2. ഹെപ്പറ്റൈറ്റിസ്.എ രോഗ പ്രതിരോധത്തിനായി ആദ്യമായി ഇന്ത്യ വികസിപ്പിച്ച തദ്ദേശീയ വാക്സിൻ – ഹെവിഷ്യൂവർ

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇ​മ്യൂണോളജിക്കൽ ലിമിറ്റഡ് എന്ന ബയോഫാർമ കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത്.

3.2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹ വിക്ഷേപിച്ച രാജ്യം – ഇറാൻ

4. ആദ്യത്തെ ടർക്കിഷ് ബഹിരാകാശയാത്രികനുമായി സ്‌പേസ് എക്‌സ്  ISS ലേക്കുള്ള AX-3 ദൗത്യം ആരംഭിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_9.1

ജനുവരി 18 ന് നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലേക്ക് (ISS) സ്‌പേസ് X, Ax-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചു.

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1.19-ാമത് NAM ഉച്ചകോടി ഉഗാണ്ടയിലെ കമ്പാലയിൽ.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_10.1

‘Deepening Cooperation for Shared Global Affluence’ എന്ന പ്രമേയത്തിന് കീഴിലുള്ള ദ്വിദിന ഉച്ചകോടി 120 വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു.പഞ്ചശീല തത്വത്തെ അടിസ്ഥാനമാക്കി ശീതയുദ്ധകാലത്ത് 1961-ൽ സ്ഥാപിതമായ ചേരിചേരാ പ്രസ്ഥാനം (NAM) അതിന്റെ വേരുകൾ 1955-ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യ-ആഫ്രിക്ക ബാൻഡുങ് സമ്മേളനത്തിൽ ഉയർന്നുവന്നു.

2.അമൃത് ധരോഹർ പദ്ധതി

രാജ്യത്തെ റാംസാർ സൈറ്റുകളുടെ അതുല്യമായ സംരക്ഷണ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി. നിലവിലെ ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം :-75

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.രഞ്ജി ട്രോഫി കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം – രോഹൻ പ്രേം

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_11.1

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ കേരളാ  കൺസ്യൂമർഫെഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് – എം മെഹബൂബ്

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.’വെളിച്ചം വിളക്കുതേടുന്നു’ എന്ന പുസ്തകത്തിന്റെ രചയിതാവ് എ. കെ. പുതുശ്ശേരി

2. പ്രഭാവർമ്മ രചിച്ച ‘ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ’ എന്ന കവിത സമാഹാരം   പ്രകാശനം ചെയ്തു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_12.1

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1. പോൾവാട്ട് താരവും കനേഡിയൻ അത്‌ലറ്റുമായ ഷോൻസി ബാബർ അന്തരിച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ജനുവരി 2024_13.1

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.