Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ഏപ്രിൽ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 22 ഏപ്രിൽ 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട തെക്കേ അമേരിക്കൻ രാജ്യം – ഇക്വഡോർ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനം – ത്രിപുര

2.3 മുതൽ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികൾക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി – ആദർശശീല

3.ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകാവുന്ന തരം മരുന്നുകളുടെ നിയന്ത്രണം സംബന്ധിച്ചു പരിശോധക്കാൻ കേന്ദ്രസർക്കാർ നിയമിച്ച സമിതി – അതുൽ ഗോയൽ സമിതി

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി – ട്രാൻസ് മുദ്ര

അവാർഡുകൾ (Kerala PSC Daily Current Affairs)

1.2024-ലെ മൂന്നാമത് ലത ദീനനാഥ് മങ്കേഷ്കർ പുരസ്കാരം ലഭിച്ചത് – അമിതാഭ് ബച്ചൻ

2.2024-ൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായത് – സുബിൻ അമ്പിത്തറയിൽ

3.2024-ലെ ഏഷ്യൻ ടെലികോം അവാർഡിൽ ‘ഇൻഫ്രാസ്ട്രക്ച്ചർ ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയത് – കെ-ഫോൺ

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ചൈനയിൽ നടന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീയിൽ ജേതാവ് – മർക്കസ് വെസറ്റ്പ്പൻ

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായത് – വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി

2.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി.പി.ടിയുടെ യുടെ സൃഷ്ടാവുമായ ഓപ്പൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി – പ്രഗ്യ മിശ്ര

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ തകർന്ന ഗാസയിലെ ചരിത്രപ്രസിദ്ധമായ കൊട്ടാരം – അൽ ബാഷ കൊട്ടാരം

2.ഒരു ഉൽപ്പന്നത്തിന്റെ വില അതേപടി നിലനിർത്തി അതിന്റെ വലുപ്പമോ അളവോ കുറക്കുന്ന നിർമ്മാതാക്കളുടെ സമ്പ്രദായത്തെ സൂചിച്ചിക്കുന്ന പദം – ഷ്രിങ്ക്ഫ്ലേഷൻ

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ലോക ഭൗമദിനം

പരിസ്ഥിതിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 1970 ഏപ്രിൽ 22ന് യൂ.എസിലെമ്പാടും രണ്ടു കോടി ജനങ്ങൾ തെരുവിലിറങ്ങിയതാണ്, ആദ്യ ഭൗമദിനാചരണമായി കണക്കാക്കുന്നത്. സ്കൂ‌ളുകൾ, കോളജുകൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകൾ പുറത്തിറങ്ങി അന്ന് ചരിത്രം സൃഷ്ടിച്ചു.2024 ലെ ലോക ഭൗമദിന പ്രമേയം പ്ലാനറ്റ് V/S പ്ലാസ്റ്റിക് എന്നതാണ്.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.