Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_3.1

 

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

സ്പാനിഷ് പ്രധാനമന്ത്രിയായി പെഡ്രോ സാഞ്ചസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു (Pedro Sanchez Re-Elected As Spanish Prime Minister)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_4.1

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രണ്ടാം തവണയും അധികാരത്തിലെത്തി. മൊത്തം 350 നിയമനിർമ്മാതാക്കളിൽ 179 വിശ്വാസ വോട്ടുകൾ നേടിയ സാഞ്ചസ്, സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി അംഗം ആണ്. 2018 ജൂണിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 2017 ജൂൺ മുതൽ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ (PSOE) സെക്രട്ടറി ജനറലാണ്.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

2024-ൽ സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങളുടെ Condé Nast ലിസ്റ്റിൽ കൊച്ചി (Kochi In Condé Nast List Of Best Places To Visit In 2024)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_5.1

2024-ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച സ്ഥലങ്ങളുടെ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിൽ കേരളത്തിലെ നഗരമായ കൊച്ചി ഇടം നേടി. സുസ്ഥിരമായ വിമാനത്താവള പ്രവർത്തനങ്ങൾ മുതൽ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾ വരെ, ഇന്ത്യയിലെ സാംസ്കാരികവും പാരിസ്ഥിതികവുമായ രത്നമായി കൊച്ചി വികസിക്കുന്നത് തുടരുന്നു. സൗരോർജ്ജത്തിൽ മാത്രം പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL).

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

ജയ്പൂർ വാക്‌സ് മ്യൂസിയത്തിൽ വിരാട് കോഹ്‌ലിയുടെ വാക്‌സ് പ്രതിമ സ്ഥാപിക്കും (Virat Kohli’s wax statue to be installed in Jaipur Wax Museum)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_6.1

ജയ്പൂരിലെ നഹർഗഡ് ഫോർട്ടിലെ വാക്സ് മ്യൂസിയത്തിൽ സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ പ്രതിമ സ്ഥാപിക്കും. വിരാട് കോഹ്‌ലിയുടെ വാക്‌സ് പ്രതിമ നിർമ്മിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ജയ്പൂർ വാക്‌സ് മ്യൂസിയത്തിന്റെ സ്ഥാപക ഡയറക്ടർ അനുപ് ശ്രീവാസ്തവ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യ വിജയിക്കുകയും ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി 50 സെഞ്ച്വറി തികയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ തീരുമാനം.

ചരമ വാർത്തകൾ(Kerala PSC Daily Current Affairs)

പ്രശസ്ത നോവലിസ്റ്റ് എ.എസ്. ബയാറ്റ് (87) അന്തരിച്ചു (Renowned Novelist A.S. Byatt Passes Away at 87)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_7.1

പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ് അന്റോണിയ സൂസൻ ബയാറ്റ്, 87-ാം വയസ്സിൽ ബയാറ്റ് അന്തരിച്ചു. ഏതാണ്ട് ആറ് പതിറ്റാണ്ടോളം നീണ്ടുനിന്ന സാഹിത്യജീവിതത്തിൽ ബയാറ്റ് സാഹിത്യലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചു. അവരുടെ ശ്രദ്ധേയമായ കൃതി, “പൊസഷൻ: എ റൊമാൻസ്”, 1990-ൽ അവർക്ക് അഭിമാനകരമായ ബുക്കർ സമ്മാനം നേടിക്കൊടുത്തു.

പ്രശസ്ത കലാചരിത്രകാരൻ ബി എൻ ഗോസ്വാമി (90) അന്തരിച്ചു (Renowned Art Historian BN Goswamy Passed Away At 90)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_8.1

പ്രശസ്ത കലാചരിത്രകാരനും പ്രഗത്ഭ എഴുത്തുകാരനുമായ ബി.എൻ.ഗോസ്വാമി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വെള്ളിയാഴ്ച അന്തരിച്ചു. പഹാരി പെയിന്റിംഗുകൾ, മിനിയേച്ചർ പെയിന്റിംഗുകൾ, കോർട്ട് ചിത്രകാരന്മാർ, ഇന്ത്യൻ പെയിന്റിംഗുകളിലെ മാസ്റ്റേഴ്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ 26-ലധികം പുസ്തകങ്ങൾ ശ്രീ ഗോസ്വാമി രചിച്ചിട്ടുണ്ട്. തന്റെ അക്കാദമിക് ജീവിതം അവസാനിപ്പിച്ചപ്പോൾ, പഞ്ചാബ് യൂണിവേഴ്സിറ്റി ഗോസ്വാമിക്ക് എമറിറ്റസ് പ്രൊഫസർ (Emeritus Professor) പദവി നൽകി.

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

ലോക പ്രീമെച്യുരിറ്റി ദിനം (World Prematurity Day)

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 18 നവംബർ 2023_9.1

മാസം തികയാതെയുള്ള ജനനം ഒരു ആഗോള ആരോഗ്യ പ്രശ്‌നമാണ്, ഇത് പലപ്പോഴും ശിശുമരണങ്ങളിലേക്കും വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഈ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്, മാസം തികയാതെ വരുന്ന കുഞ്ഞുങ്ങളും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും നവംബർ 17 ന് ലോക പ്രിമെച്യുരിറ്റി ദിനം ആചരിക്കുന്നു. ഈ വർഷത്തെ ലോക പ്രിമെച്യുരിറ്റി ദിനത്തിന്റെ ആഗോള തീം “സ്മാൾ ആക്ഷൻസ്, ബിഗ് ഇമ്പാക്ട് : ഇമ്മിഡിയേറ്റ സ്കിൻ ടു സ്കിൻ കെയർ ഫോർ എവെരി ബേബി” എന്നാണ്.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.