Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഏപ്രിൽ...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 15 ഏപ്രിൽ 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ (നിലവിൽ) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി – ജോൺ ആൽഫ്രഡ് ടിന്നിസ്വുഡ്,(ബ്രിട്ടൻ)

2.2024 ഏപ്രിലിൽ, വ്യോമാക്രമണത്തിൽ തകർക്കപ്പെട്ട ട്രിപിൽസ്‌ക വൈദ്യുതനിലയം സ്ഥിതിചെയ്യുന്ന രാജ്യം – യുക്രൈൻ

3.2024 ഏപ്രിലിൽ, പ്രവർത്തനം നിലച്ച ‘കോസ്മോസ് 2221’ ഏത് രാജ്യത്തിന്റെ ചാര ഉപഗ്രഹമാണ് – റഷ്യ

4.റഷ്യൻ തടവറയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ഓർമ്മക്കുറിപ്പ് – പാട്രിയറ്റ്

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഉപഭോക്താക്കളിൽനിന്ന് ബില്ലുകൾ സ്വീകരിച്ചു അവർക്ക് സമ്മാനങ്ങൾ നൽകുന്നതിനായുള്ള ജി.എസ്.ടി വകുപ്പിന്റെ ആപ്പ് – ലക്കി ബിൽ അപ്ലിക്കേഷൻ

2.വിമാനത്താവളങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്താൽ, യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞുള്ള കടലാസുരഹിത പരിശോധന സംവിധാനം – ഡിജിയാത്ര

3.വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്ന ഇന്ത്യൻ സിനിമ – ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

4.ഇന്ത്യയിലെ ആദ്യ വനിതാ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിതയായത് – ലിൻഡി കാമറൂൺ

5.ലോക ഉത്തേജകവിരുദ്ധ ഏജൻസി പുറത്തിറക്കിയ 2022-ലെ ടെസ്റ്റിംഗ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഉത്തേജക കുറ്റവാളികൾ ഉള്ള രാജ്യം – ഇന്ത്യ

6.കാഴ്ച പരിമിതർക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം – ഡമ്മി ബ്രെയിലി ബാലറ്റ്

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിൽ 12ന് 151 ആമത് ജന്മവാർഷികമാഘോഷി മലയാള കവി – കുമാരനാശാൻ

2.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശുഭൂമിയിൽ റബ്ബറും തേക്കും നടുന്നതിനുള്ള പദ്ധതി – ദേവഹരിതം

3.ജന്മനായുള്ള ഹൃദ്രോഗം സമയ ബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പദ്ധതി – ഹൃദ്യം

4.ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് – റിയാഫൈ ടെക്നോളജീസ്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024-ലെ ജോൺ എൽ. ജാക്ക് സിഗേർട്ട് ജൂനിയർ പുരസ്‌കാരം നേടിയ ഐ.എസ്.ആർ.ഒ ദൗത്യം – ചന്ദ്രയാൻ 3

2.ബഹിരാകാശത്ത് വിനോദസഞ്ചാരത്തിന് പോകു ന്ന ആദ്യ ഇന്ത്യക്കാരൻ – ഗോപീചന്ദ്

3.ഇഗ്ല എസ് മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റംസ് ഇന്ത്യക്ക് കൈമാറിയ രാജ്യം – റഷ്യ

സാമ്പത്തിക വാർത്തകൾ (Kerala PSC Daily Current Affairs)

1.വിപണി മൂല്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന കമ്പനിയായത് – ഇൻഡിഗോ

2.ലക്ഷ്വദ്വീപിൽ ശാഖ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് – എച്ച്.ഡി.എഫ്.സി ബാങ്ക്

അവാർഡുകൾ (Kerala PSC Daily Current Affairs)

1.77-ാമത് കാൻ ചലച്ചിത്രമേളയിൽ ഓണററി പുരസ്കാരത്തിന് അർഹനായ ഹോളിവുഡ് താരം – ജോർജ്ജ് ലൂക്കാസ്

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൽ സമ്മാനത്തുക നൽകുന്ന ആദ്യ കായിക സംഘടനയായി മാറുന്നത് – വേൾഡ് അത്ലറ്റിക് ഫെഡറേഷൻ

2.2024 ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത് – ഹരേന്ദ്ര സിംഗ്

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഏപ്രിലിൽ അന്തരിച്ച സാമൂഹിക-പരിസ്ഥിതി പ്രവർത്തകനും സർവോദയ, ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായിരുന്ന വ്യക്തി – മുരാരി ലാൽ

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.