Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 മർച്ചിൽ രാജിവച്ച ഹരിയാന മുഖ്യമന്ത്രി – മനോഹർ ലാൽ ഖടർ (നയാബ് സിങ് സെയ്നി മുഖ്യമന്ത്രിയായി അധികാരമേറ്റു)
2.പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ചട്ടങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയത് – 11- മാർച്ച്- 2024 (അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള നിയമമാണിത്.)
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.പത്രവായനയ്ക്കും പുസ്തകവായനയ്ക്കുമായി സ്കൂളുകളിൽ പ്രത്യേകം പീരിയഡ് ഏർപ്പെടുത്തുന്ന സംസ്ഥാനം – കേരളം
2.ഇന്ത്യയിലെ ആദ്യത്തെ മറൈൻ എലൈറ്റ് ഫോഴ്‌സ് ആരംഭിച്ച സംസ്ഥാനം – തമിഴ്നാട്
3.പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ – കേരളം
4.എസ്തോണിയയിൽ നടക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്യുന്ന ആദ്യ മലയാള ചിത്രം – അദൃശ്യ ജാലകങ്ങൾ
അവാർഡുകൾ (Kerala PSC Daily Current Affairs)
1.കേന്ദ്രസാഹിത്യ അക്കാദമി യുടെ 2023-ലെ പരിഭാഷാ പുരസ്കാരം, മലയാള വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹയായത് -,ഡോ. പി.കെ. രാധാമണി
അമൃതാ പ്രീതത്തിന്റെ “അക്ഷരോം കി സായി” എന്ന ആത്മകഥ ഹിന്ദിയിൽനിന്ന് മലയാളത്തിലേക്ക് “അക്ഷരങ്ങളുടെ നിഴലിൽ” എന്ന പേരിൽ മൊഴിമാറ്റിയതിനാണ് പുരസ്കാരം