Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷക്ക് അനുമതി നൽകി യു.എസ്.
മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അലബാമ സംസ്ഥാനത്ത് അനുവദിച്ച് യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷ രാസവസ്തുക്കൾ കുത്തിവച്ചാണു ശിക്ഷ നടപ്പാക്കുക.
2. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) കേസ് നൽകിയ രാജ്യം- ദക്ഷിണാഫ്രിക്ക
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃത്തിയുള്ള നഗരമായി 7 തവണ തിരഞ്ഞെടുക്കപ്പെട്ട നഗരം – ഇൻഡോർ
2023-ലെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ഇൻഡോർ, സൂററ്റ്. രണ്ടാമത് : നവിമുംബൈ. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്: മഹാരാഷ്ട്ര, രണ്ടും മൂന്നും സ്ഥാനങ്ങളിൽ മധ്യപ്രദേശ്, ചത്തീസ്ഗഡ്. കേരളം 22-ാം സ്ഥാനത്ത്.
2. ഇന്ത്യയിലെ ആദ്യത്തെ ശുചിത്വ ഭക്ഷണ തെരുവ് പ്രസാദം, ഉജ്ജയിൻ, മധ്യപ്രദേശ്
3.2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിത: ശ്വേത കെ. സുഗതൻ
4. പുനർവികസനത്തിനായി അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ റെയിൽവേ മന്ത്രാലയം അടുത്തിടെ ഉൾപ്പെടുത്തിയത് കർണാടകയിലെ റെയിൽവേ സ്റ്റേഷൻ ഉഡുപ്പി സ്റ്റേഷൻ
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. കേരളത്തിൽ നിലവിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം സി സ്പേസ്
2.സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം : ഫറോക്ക് പാലം (കോഴിക്കോട്)
സാമ്പത്തിക വാർത്തകൾ (Kerala PSC Daily Current Affairs)
1. 2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറി മൈക്രോസോഫ്റ്റ്
പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
1. വ്യോമസേനയുടെ അസ്ത്ര മിസൈൽ കേന്ദ്രമന്ത്രി അജയ് ഭട്ട് ഫ്ലാഗ് ഓഫ് ചെയ്തു.
Beyond Visual Range (BVR) air-to-air missile,പരിധി 100 കിലോമീറ്ററിൽ കൂടുതലാണ്.
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1. 150 T20 കളിക്കുന്ന ആദ്യ പുരുഷ താരമായി രോഹിത് ശർമ്മ.
ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡൂം രോഹിത് ശർമ്മക്ക്
2. പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി – യോഷിമ യമാഷിറ്റ (ജപ്പാൻ) [ഇന്ത്യ & ഓസ്ട്രേലിയ മത്സരം]
3.മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ സഖ്യം – സത്വിക്- ചിരാഗ് സഖ്യം
4. 34-ാമത് ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഐവറി കോസ്റ്റ്
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
1. ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യക്ക് 80-ാം റാങ്ക്
ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)
1. ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ പാർക്ക്: മഹാരാഷ്ട്രയിലെ പെഞ്ച് ടൈഗർ റിസർവ്.
മഹാരാഷ്ട്രയിലെ പെഞ്ച് ടൈഗർ റിസർവ് ഇന്ത്യയുടെ ആദ്യ ഡാർക്ക് സ്കൈ പാർക്ക് എന്ന അംഗീകാരം നേടി ചരിത്രം സൃഷ്ടിച്ചു, ഏഷ്യയിലെ അഞ്ചാമത്തെതും.
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1. ഇന്ത്യൻ ആർമി ദിനം 2024
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ (K.M. Cariappa) സ്ഥാനമേറ്റതിന്റെ ഓർമ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. 1949 ജനുവരി 15-നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യൻ കരസേന.