Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ജനപ്രിയ ലോക നേതാവ് – നരേന്ദ്ര മോദി
2.അർജന്റീനയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത് -ഹാവിയർ മിലെ (ലിബർറ്റേറിയൻ പാർട്ടി)
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകസഭാംഗത്വം റദ്ദാക്കിയ തൃണമൂൽ കോൺഗ്രസ് അംഗം- മഹുവ മൊയ്ത്ര
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.വികസനത്തിന്റെ ഭാഗമായി സമഗ്ര ആസൂത്രണത്തിന് ജില്ലയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ല ,ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന “വിവരസഞ്ചയിക” പദ്ധതി നടപ്പിലാക്കുന്ന ജില്ല -കണ്ണൂർ
2.ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) 98th ദേശീയ മീറ്റ് തരംഗ് വേദി – കോവളം (തിരുവനന്തപുരം)
3.സുരക്ഷിത ഭക്ഷണത്തിന് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ 114 റെയിൽവേ സ്റ്റേഷനുകളിൽ കൂടുതലുള്ള സംസ്ഥാനം – കേരളം
4.മുംബൈ കപ്പൽ ശാലയ്ക്ക് വേണ്ടി കേരളം നിർമ്മിച്ച ഇ -സൗരോർജ്ജ ബോട്ട് – ബറാക്കുഡാ
5.മലയാളികളുടെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് “ലൈലോ “ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ജോയ്സ് സെബാസ്റ്റ്യൻ
6.കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്കു മുന്നോടിയായി, ‘സുഗതവനം’ എന്നപേരിൽ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം – പശ്ചിമബംഗാൾ
7.2023 ഡിസംബറിൽ ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത് – വിഷ്ണു ദേവ് സായ്
8.2023 ഡിസംബറിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് – മോഹൻ യാദവ്
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ മലയാളി താരം -സജ്‌ന സജീവ്
2.2023 ഡിസംബറിൽ പ്രൊഫഷണൽ ഫുട്ബോളിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയ ഫുട്ബോൾ താരം – ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1.യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനം 2023(Universal Health Coverage Day 2023)
യൂണിവേഴ്സൽ ഹെൽത്ത് കവറേജ് (UHC) ദിനം, വർഷം തോറും ഡിസംബർ 12 ന് ആചരിക്കുന്നു, എല്ലാവർക്കും സാമ്പത്തിക പരിരക്ഷയോടെ തുല്യവും സമഗ്രവുമായ ആരോഗ്യ പരിരക്ഷ നൽകുന്ന ഒരു ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ അനിവാര്യമായ ആവശ്യകതയുടെ ആഗോള ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.
2.ഇന്റർനാഷണൽ ഡേ ഓഫ് ന്യൂട്രാലിറ്റി 2023(International Day Of Neutrality 2023)
ആഗോള സമാധാനം, പരമാധികാരം, നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ എല്ലാ വർഷവും ഡിസംബർ 12-ന് അന്താരാഷ്ട്ര നിഷ്പക്ഷത ദിനം ആചരിക്കുന്നു .