Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.പാകിസ്താന്റെ പതിനാലാം പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് – ആസിഫ് അലി സർദാരി

2.ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം – സൗദി അറേബ്യ

3.അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (International Solar Alliance) അംഗീകരിക്കുന്ന 97-ാമത്തെ അംഗമായ രാജ്യം – പനാമ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം തുറന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 മാർച്ച് 2024_3.1

അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം നിർമ്മിച്ച സെല തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.ടണൽ 1 ന് 1,003 മീറ്റർ നീളവും ടണൽ 2 ന് 1,595 മീറ്റർ നീളമുള്ള ഇരട്ട-ട്യൂബ് ആണ്.

2.2024 മാർച്ചിൽ അരുണാചൽപ്രദേശിലെ ലോവർ ദിബാംഗ് വാലി ജില്ലയിൽ പ്രധാനമന്ത്രി ശിലയിട്ട വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതി – ദിബാംഗ് വിവിധോദ്ദേശ്യ ജലവൈദ്യുത പദ്ധതി (രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും ഇത്.)

3.അടുത്തിടെ രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യസഭാ നാമനിർദ്ദേശം ചെയ്ത ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ വ്യക്തി – സുധാ മൂർത്തി

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളും, വനിത പാസ്പോർട്ട് ഉടമകളും ഉള്ള സംസ്ഥാനം – കേരളം

അവാർഡുകൾ (Kerala PSC Daily Current Affairs)

1.71-ാമത് മിസ് വേൾഡ് വിജയി – ക്രിസ്റ്റിന പിഷ്കൊവ (ചെക്ക് റിപ്പബ്ലിക്ക്)

വേദി : ഇന്ത്യ (മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ )

2.അഞ്ചാംപനി, റുബെല്ല രോഗങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്മീസിൽസ് ആൻഡ് റുബെല്ല പാർട്ണർഷിപ്പ് ചാമ്പ്യൻ അവാർഡ് ലഭിച്ചത് – ഇന്ത്യ

3.പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ – ടോവിനോ തോമസ്

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത് – സർവീസസ്

77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഗോവയെ 1-0 ന് സർവീസസ് കീഴടക്കി.സർവീസസിന്റെ 7-ാമത്  സന്തോഷ് ട്രോഫി കിരീടമായിരുന്നു. 77-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ വേദി: അരുണാചൽ പ്രദേശ്.

2.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം – രവിചന്ദ്ര അശ്വിൻ

3.ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ പുരുഷ ഡബിൾസിൽ കിരീടം നേടിയത് – സാത്വിക് സായു്രാജ്- ചിരാഗ് സഖ്യം

4.ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ – ജയിംസ് ആൻഡേഴ്‌സൺ (ഇംഗ്ലണ്ട്)

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ദേശീയ പട്ടികജാതി കമ്മീഷന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തത് – കിഷോർ മഖ്‌വാന

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.2024 മാർച്ചിലെ റിപ്പോർട്ട്‌ പ്രകാരം ഹെൻലി പാസ്പോർട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം – 82

ഒന്നാം സ്ഥാനം – ഫ്രാൻസ്
രണ്ടാം സ്ഥാനം – ജർമ്മനി
മൂന്നാം സ്ഥാനം – ഇറ്റലി

2.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ – ഇൻസ്റ്റഗ്രാം

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ അന്തരിച്ച ജനപ്രിയ ജാപ്പനീസ് കോമിക് സീരീസായ ‘ ഡ്രാഗൺ ബോളി’ന്റെ സ്രഷ്ടാവ് – അകിറ ടോറിയാമ

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.