Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1. 2023 ജനുവരിയിൽ മഡഗാസ്കറിൽ വീശി അടിച്ച ചുഴലിക്കാറ്റ് – അൽവാരോ

2. 2024 ജനുവരിയിൽ ഇറച്ചിക്കായി പട്ടികളെ വളർത്തുന്നതും കശാപ്പു ചെയ്യുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ബിൽ ദക്ഷിണ കൊറിയ പാസാക്കി.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_4.1

 

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരി 8 മുതൽ 13 വരെ ഇൻറർനാഷണൽ പർപ്പിൾ ഫെസ്റ്റിവൽ ആഘോഷിക്കുന്ന സംസ്ഥാനം – ഗോവ

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കെ സ്മാർട്ട് വഴി അതിവേഗം ആദ്യ കെട്ടിട പെർമിറ്റ് ലഭ്യമാക്കിയ കോർപ്പറേഷൻ – കോഴിക്കോട്

2.2024 ജനുവരിയിൽ ശതാഭിഷേകം(84th Birthday) ആഘോഷിച്ച മലയാള ഗായകൻ – യേശുദാസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_5.1

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ ഐൻസ്റ്റീൻ പ്രോബ് എന്ന ഉപഗ്രഹം നിക്ഷേപിച്ച രാജ്യം – ചൈന

അവാർഡുകൾ (Kerala PSC Daily Current Affairs)

1.പ്രമേഹ ചികിത്സയിലെ നൂതന സംഭാവനകൾക്കായുള്ള ദേശീയ പുരസ്‌കാരം നേടിയത് – ഡോ. ജ്യോതിദേവ് കേശവദേവ്

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1. പ്രതിരോധ, സുരക്ഷാ ചർച്ചകൾക്കായി രാജ്‌നാഥ് സിംഗ് യുകെ സന്ദർശിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_6.1

ഇന്ത്യ-യുകെ പ്രതിരോധ പങ്കാളിത്തത്തിന്റെ ബഹുമുഖ മാനങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർണായക ത്രിദിന ലണ്ടൻ സന്ദർശനം ആരംഭിച്ചു. 22 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത്. പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളിൽ രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തും.

2. മാലിദ്വീപും ചൈനയും വൈവിധ്യമാർന്ന സഹകരണത്തിനായി 20 കരാറുകളിൽ ഒപ്പുവച്ചു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_7.1

ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപം തുടങ്ങി വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന ഇരുപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു.

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1. നാവിക സേനയെ ശക്തരാക്കി ഇന്ത്യൻ നിർമ്മിത ലോംഗ് എൻഡുറൻസ് ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_8.1

അദാനി ഡിഫന്‍സ് ആന്റ് എയറോ സ്പേസ് ആണ് ഇത് നിര്‍മിച്ചത്.450 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍ വിമാനം ഒരു അത്യാധുനിക നിരീക്ഷണ സംവിധാനമാണ്. 36 മണിക്കൂര്‍ പ്രവര്‍ത്തന ക്ഷമതയുണ്ട്.

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024-ലെ സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം – ഒഡീഷ

2. ട്വന്റി20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം – ദീപ്തി ശർമ്മ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_9.1

 

3. ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഹൈ പെർഫോമൻസ് ഡയറക്ടറായി നിയമിതനായ നെതർലൻഡ്‌സ് ടീമിന്റെ മുൻ പരിശീലകൻ – ഹെർമൻ ക്രൂസ്

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.ഫ്രാൻസ് പ്രധാനമന്ത്രിയായി ഗബ്രിയേൽ അത്താൽ നിയമിതനായി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_10.1

ആധുനിക ഫ്രാൻ‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം.

2. 2024 ജനുവരിയിൽ ഭൂട്ടാന്റെ പ്രധാനമന്ത്രിയായി  ഷെറിംഗ് ടോബ്ഗേ തിരഞ്ഞെടുക്കപ്പെട്ടു

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_11.1

 

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.യൂറോപ്പ്യൻ യൂണിയന്റെ കോപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് (സി3എസ്) റിപ്പോർട്ട് പ്രകാരം ഏറ്റവും ചൂട് ഏറിയ വർഷം – 2023

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്‌ഥാനി സംഗീതജ്ഞൻ – ഉസ്താദ് റാഷിദ് ഖാൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_12.1

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.ദേശീയ മനുഷ്യക്കടത്ത് അവബോധ ദിനം 2024.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 11 ജനുവരി 2024_13.1

ദേശീയ മനുഷ്യക്കടത്ത് അവബോധ ദിനം, വർഷം തോറും ജനുവരി 11 ന് ആചരിക്കുന്നു.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.