മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1. ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ (ഒന്നാമത്-അമേരിക്ക)
2. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച സ്കൂൾ അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നിവ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതി – പ്രേരണ
3.2024-ലെ പാസ്പോർട്ട് പവർ ഇൻഡക്സ് റിപ്പോർട്ടിൽ 68-ാം സ്ഥാനത്ത് ഇന്ത്യ.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1. സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത് – മലയിൻകീഴ്
2. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം എലിക്കുളം ഗ്രാമപഞ്ചായത്ത്, കോട്ടയം
(റോബോട്ട് എലീന)
3. തന്റേതല്ലാത്ത കാരണത്താൽ കുട്ടിക്കാലം നഷ്ടപ്പെട്ടവർക്ക് സമൂഹവുമായി ഇടപെട്ട് മെച്ചപ്പെട്ട രീതിയിൽ സുരക്ഷിതമായി താമസിക്കുന്നതിനായി പാർപ്പിടം നിർമ്മിച്ചു നൽകുന്ന പദ്ധതി – തന്റേയിടം
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1. യുഎസിൽ നിന്നുള്ള സ്വകാര്യ കമ്പനി ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച ലൂണാർ ലാന്റർ ദൗത്യം പെരെഗ്രിൻ
ചന്ദ്രനിലേക്കുള്ള ഒരു സ്വകാര്യ കമ്പനിയുടെ ആദ്യദൗത്യംമാണിത്.
അവാർഡുകൾ (Kerala PSC Daily Current Affairs)
1. 17-ാം ലോകസഭ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള “മഹാരത്നാ പുരസ്കാരം” ലഭിച്ച കേരളത്തിൽ നിന്നുള്ള എംപി – എൻ കെ പ്രേമചന്ദ്രൻ
2. രണ്ടാമത് ആറാട്ടുപുഴ വേലായുധ പണിക്കർ പുരസ്കാരം ഡോക്ടർ പുനലൂർ സോമരാജിന്.
3. പതിനാറാമത് ബഷീർ പുരസ്കാരം ഇ. സന്തോഷ്‌കുമാറിന് .
4.ഗോൾഡൻ ഗ്ലോബ് 2024; മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളൻ, ഓപ്പൻഹെയ്മറിന് ഒന്നിലേറെ പുരസ്കാരം
81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ – ഓപ്പൻഹെയ്മർ
മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനും മികച്ച നടനായി കിലിയൻ മർഫിയും മികച്ച സഹനടനായി റോബർട്ട് ഡൌനീ ജൂനിയറും മികച്ച ഒറിജിനൽ സ്കോറിനായി ലുഡ്വിഗ് ഗൊറാൻസണും ഓപ്പൻഹെയ്മറിന് വേണ്ടി ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി. മികച്ച മോഷൻ പിക്ചറായി ഓപ്പൻഹെയ്മർ തെരഞ്ഞെടുക്കപ്പെട്ടു.