Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 09 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 32-ാം അംഗമായത് – സ്വീഡൻ

  • നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ( നാറ്റോ) നിലവിൽ വന്നത് – 1949ഏപ്രിൽ 4
  • നാറ്റോ മേധാവി:- ജെൻസ് സ്റ്റോൾട്ടൻബെർഗ്
  • നാറ്റോ ആസ്ഥാനം:- ബ്രസൽസ്
  • സ്വീഡൻ പ്രധാനമന്ത്രി:-ഉൾഫ് ക്രിസ്റ്റെഴ്സൺ

2.2024 മാർച്ചിൽ ലോക വ്യാപാര സംഘടനയിൽ അംഗത്വം ലഭിച്ച രാജ്യങ്ങൾ – കോമോറസ്,ടിമോർ ലെസ്റ്റെ

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.രാജ്യത്താദ്യമായി വിധവാ പുനർവിവാഹ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനo – ജാർഖണ്ഡ്

2.2024 മാർച്ച് 8ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി – സുധാ മൂർത്തി

3.നയ രൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണം ഉൾപ്പെടുത്തി ആരംഭിച്ച പോർട്ട് – നീതി ഫോർ സ്റ്റേറ്റ്സ്

4.ബിചോം അരുണാചൽ പ്രദേശിൻ്റെ 27-ാമത്തെ ജില്ലയായി

പടിഞ്ഞാറ്, കിഴക്കൻ കമെങ്ങിൽ നിന്ന് വേർതിരിച്ചെടുത്ത ബിചോം, അരുണാചൽ പ്രദേശിലെ 27-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകി. ഫെബ്രുവരിയിൽ, സംസ്ഥാന അസംബ്ലി അരുണാചൽ പ്രദേശ് (ജില്ലകളുടെ പുനഃസംഘടന) (ഭേദഗതി) ബിൽ, 2024 പാസാക്കി, ബിച്ചോം, കീയി പൻയോർ ജില്ലകൾ രൂപീകരിക്കുന്നതിന് സഹായകമായി.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കേരള സംസ്ഥാന യുവജന കമ്മീഷൻ 2023- 24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ്

  • ബേസിൽ ജോസഫ് (കല സാംസ്‌കാരികം)
  • ആൻസി സോജൻ (കായികം)
  • കെ. അഖിൽ (സാഹിത്യം)
  • അശ്വിൻ പരവൂർ (കൃഷി)
  • കെ.വി സജീഷ് (സംരംഭകത്വം)
  • ശ്രീനാഥ്‌ ഗോപിനാഥൻ (സാമൂഹിക സേവനം)

ബാങ്കിംഗ് വാർത്തകൾ (Kerala PSC Daily Current Affairs)

1.ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തി സേവനങ്ങൾ ലളിതമാക്കുന്നതിന് വെബ്സൈറ്റിൽ ജനറേറ്റീവ് നിർമ്മിത ബുദ്ധി സംവിധാനം അവതരിപ്പിച്ച ഇന്ത്യൻ ബാങ്ക് – ഫെഡറൽ ബാങ്ക്

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.DRDO നിർമിച്ച നാവികസേനയ്ക്കായുള്ള ചെറു നിരീക്ഷണ അന്തർവാഹിനി – ഹൈ എൻഡ്യുറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ

2.ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസം – സി ഡിഫന്റെർസ്(Sea Defenders)

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ടെസ്റ്റ്‌ ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ – യശ്വസ്വി ജയ്സ്വാൾ

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോദബായ രാജപക്സേയുടെ ആത്മകഥ – ദി കോൺസ്പിറസി ടു ഔസ്റ്റ് മി ഫ്രം ദി പ്രസിഡൻസി

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.CISF റൈസിംഗ് ദിനം 2024

എല്ലാ വർഷവും മാർച്ച് 10 ന് CISF റൈസിംഗ് ഡേ ആഘോഷിക്കുന്നു. ഈ ദിവസം 1969-ൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) സ്ഥാപിതമായതിനെ അടയാളപ്പെടുത്തുന്നു.1969 മാർച്ച് 10 ന് പാർലമെൻ്റിൻ്റെ നിയമപ്രകാരം CISF സ്ഥാപിതമായി.

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.