Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.മൊബൈലിലൂടെ സൗജന്യമായി നിയമസേവനം ലഭ്യമാക്കാൻ കേന്ദ്ര സാമൂഹിക നീതി വകുപ്പും സിഎസ്സിയും സംയുക്തമായി ആരംഭിച്ച ആപ്പ് – ടെലിലോ

2.അരുണാചൽ പ്രദേശിലെ 26-ാമത്തെ ജില്ല – കെയി പനയോർ

3.18 വയസ്സ് പൂർത്തിയയ വനിതകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന ഡൽഹി സർക്കാരിന്റെ പദ്ധതി – മുഖ്യമന്ത്രി മഹിള സമ്മാൻ യോജന

4. സുസ്ഥിര ടൂറിസം ഉത്തരവാദിത്യ ടൂറിസം എന്നിവയ്ക്ക് പ്രാധാന്യം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി:- സ്വദേശി ദർശൻ 2 (പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് – കുമരകം,ബേപ്പൂർ)

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി – നേർവഴി

2.സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത് – ചേർത്തല

3.വനിതകൾക്ക്കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി – ക്വിക്ക് സെർവ്

4.തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ 2 STPI കേന്ദ്രങ്ങൾ തുറന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_3.1

കേരളത്തിൽ നടന്ന നാലാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയിൽ മന്ത്രി രാജീവ് ചന്ദ്രശേഖർ ഐബിഎമ്മും സി-ഡാക്കും തമ്മിലുള്ള സുപ്രധാന ധാരണാപത്രം (എംഒയു) ഒപ്പ് വെച്ചു.ഇന്ത്യയുടെ സാങ്കേതിക പുരോഗതിയിലെ വെളിച്ചം പകർന്ന്, ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗിനായി (HPC) ഇന്ത്യയുടെ പ്രൊസസർ ഡിസൈനും നിർമ്മാണ ശേഷിയും  ഉയർത്തുവാൻ ലക്ഷ്യമിടുന്നു.കേരളത്തിൻ്റെ ഇലക്‌ട്രോണിക്‌സ്, ഐടി മേഖല, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും പുതിയ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് ഓഫ് ഇന്ത്യ (STPI) കേന്ദ്രങ്ങൾ മന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യ എ ഐ മിഷൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_4.1

രാജ്യത്ത് പൊതു സ്വകാര്യമേഖലകളിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും , ഉയർന്ന നിലവാരമുള്ള എ ഐ കമ്പ്യൂട്ടിംഗ് ഇക്കോ സിസ്റ്റം നിർമ്മിക്കാനുമുള്ള പുതിയ പദ്ധതി.ഈ സംരംഭം ഇന്ത്യയ്ക്കുള്ളിൽ AI നവീകരണത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിൻ്റെ പുരോഗതിക്കായി AI യെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടുമായി യോജിക്കുന്നു.തന്ത്രപരമായ പൊതു-സ്വകാര്യ പങ്കാളിത്ത സമീപനത്തിലൂടെ ശക്തമായ ഒരു AI ആവാസവ്യവസ്ഥ സ്ഥാപിക്കുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്. മികച്ച ഗവേഷണ പ്രതിഭകളെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു പ്രധാന അക്കാദമിക് സ്ഥാപനമായി AIC പ്രവർത്തിക്കും.

2.അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-4 ന് ഐഎസ്ആർഒ ഒരുങ്ങുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_5.1

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-4 വിക്ഷേപിക്കാൻ ഒരുങ്ങുന്നതായി ദേശീയ ബഹിരാകാശ ശാസ്ത്ര സിമ്പോസിയത്തിൽ (NSSS 2024) ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു.ഈ ദൗത്യത്തിൽ അഞ്ച് ബഹിരാകാശ വാഹന മൊഡ്യൂളുകൾ ഉൾപ്പെടും. ചന്ദ്രയാൻ-4 ചാന്ദ്ര ദൗത്യത്തിൻ്റെ അഞ്ച് ഘടകങ്ങൾ രണ്ട് ഘട്ടങ്ങളിലായി വിക്ഷേപിക്കും.ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ LVM-3 പ്രൊപ്പൽഷൻ, ഡിസെൻഡർ, ആരോഹണ മൊഡ്യൂളുകൾ പുറത്തിറക്കും. ഒരു ദൗത്യത്തിനായി രണ്ട് വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ ISRO ദൗത്യമാണിത്.

അവാർഡുകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന് ഈ വർഷത്തെ ഇറാസ്മസ് പ്രൈസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_6.1

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന് ഈ വർഷത്തെ ഇറാസ്മസ് പ്രൈസ്.കാലാവസ്‌ഥാ വ്യതിയാനം സ്യ ഷ്‌ടിക്കുന്ന ആഗോള പ്രതിസന്ധി കയപ്പറ്റി രചനകളിലൂടെ നൽകിയ സംഭാവനകളാണ് അമിതാവ് ഘോഷിനു പുരസ്‌കാരം നേടി ക്കൊടുത്തത്.ദി ഗ്ലാസ് പാലസ്, ദ റിവർ ഓഫ് സ്മോക്ക്, സി ഓഫ് പോപ്പീസ്, ദ ഷാഡോ ലൈൻസ്, ദ ഹംഗ്രി ടൈഡ്, ഫ്ലഡ് ഓഫ് ഫയർ, ദ കൽക്കട്ട ക്രോമസോം.എന്നിവ പ്രധാന കൃതികളാണ്. 2018 ൽ അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചു.

2.ഇസാഫ് ഫൗണ്ടേഷന്റെ സ്ത്രീരത്ന ദേശീയ പുരസ്കാരത്തിന് അർഹയായത് – ഡോ. ടെസ്സി തോമസ്

(കന്യാകുമാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായി )

3.വനിത-ശിശു ക്ഷേമ വകുപ്പിന്റെ സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങൾ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_7.1

ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം

  • കായികം – ട്രീസാ ജോളി
  • സാമൂഹ്യ സേവനം – വിജി പെൺകുട്ട് (അസംഘടിത മേഖലയിലെ
    സ്ത്രീ തൊഴിലാളികൾക്കായി പോരാട്ടം നടത്തുന്ന ‘പെൺകൂട്ട്’ സംഘടനയുടെ അമരക്കാരി)
  • വിദ്യാഭ്യാസം ശാസ്ത്ര സാങ്കേതിക മേഖല – അന്നപൂർണ്ണി സുബ്രഹ്മണ്യം(പാലക്കാട് സ്വദേശിയും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്‌സിൻ്റെ ഡയറക്‌ടറുമാണ്)
  •  പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം – ജിലു മോൾ മാരിയറ്റ് തോമസ്

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ടേബിൾ ടെന്നീസ് വേൾഡ് ചാമ്പ്യൻഷിപ്പ് വേദി – ബൂസാൻ (ഇന്ത്യൻ പുരുഷ-വനിതാ ടേബിൾ ടെന്നീസ് ടീമുകൾക്ക്‌ 2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത)

പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)

1.മാർച്ച് 8 ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 08 മാർച്ച് 2024_8.1

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ഓർമ്മപ്പെടുത്തലയി നിലകൊള്ളുന്നു. എല്ലാ വർഷത്തേയും പോലെ ഈ വർഷവും സ്ത്രീകളുടെ സംഭാവനകളെ ആദരിക്കാനും ലിംഗസമത്വത്തിനായി വാദിക്കാനും അന്താരാഷ്ട്ര സമൂഹം ഒത്തുചേരുന്നു.

Theme : ‘Invest in Women: Accelerate Progress’ 

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.