Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2022-ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതുള്ള രാജ്യം – ചൈന
2.2023 ഡിസംബറിൽ, 34 വർഷത്തെ പൂച്ച വിലക്ക് പിൻവലിച്ച രാജ്യം – സിംഗപ്പൂർ
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ സൈനിക മെഡിക്കൽ ഓഫീസർ – ക്യാപ്റ്റൻ ഗീതിക കൗൾ
2.യുനെസ്കോ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം – ഗർബ
അവാർഡുകൾ (Kerala PSC Daily Current Affairs)
1.2023-ലെ ടൈംസ് മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി മാറിയ അമേരിക്കൻ പോപ്പ് ഗായിക -ടെയ്‌ലർ സ്വിഫ്റ്റ്
2.സിംഗപ്പൂരിന്റെ ഏറ്റവും അഭിമാനകരമായ കലാ പുരസ്‌കാരമായ ‘കൾച്ചറൽ മെഡലിയൻ’ നൽകി ആദരിച്ച ഇന്ത്യൻ വംശജയായ എഴുത്തുകാരി – മീരാ ചന്ദ്
3.കലാനിധി ട്രസ്റ്റ് ഏർപ്പെടുത്തിയ വി.ദക്ഷിണാമൂർത്തി സംഗീതശ്രേഷ്ഠ സുവർണ്ണ മുദ്രാ പുരസ്കാരം ലഭിച്ചത് -പ്രൊഫ. എൻ. ലതിക
4.ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്ന മാതൃകാപരമായ നേതൃത്വത്തിന് ഫീമെയിൽ സ്‌പോർട്സ് ലീഡർ ഓഫ് ദി ഇയർ അവാർഡിന് അർഹയായത് – നിത അംബാനി
5.ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ കരുത്തുറ്റ 100 വനിതകളുടെ പട്ടികയിൽ അഞ്ചാം തവണയും ഉൾപ്പെട്ട ഇന്ത്യൻ വനിത – നിർമല സീതാരമാൻ (32 സ്ഥാനം)
ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)
2023ലെ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന മന്ത്രിതല യോഗം നടക്കുന്നത് – അക്ര (ഘാന)
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.കുതിരപ്പന്തയം, ചൂതാട്ടങ്ങൾക്കും, ഓൺലൈൻ ഗെയിം തുടങ്ങിയവയ്ക്ക് കേരള സംസ്ഥാനത്തെ ചരക്കു സേവന നികുതി – 28%
2.2024 ലെ കോപ്പ അമേരിക്ക ഫുട്ബോൾ വേദി- അമേരിക്ക
3.2023 ഡിസംബറിലെ ICC റാങ്കിങ് പ്രകാരം ട്വന്റി-20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതായ ഇന്ത്യൻ താരം – രവി ബിഷ്ണോയ്
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
സാർക്ക് ചാർട്ടർ ദിനം: പ്രാദേശിക സഹകരണത്തിന്റെ 39 വർഷം ആഘോഷിക്കുന്നു
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷന്റെ (SAARC) ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന സാർക്ക് ചാർട്ടർ ദിനം വർഷം തോറും ഡിസംബർ 8 ന് ആചരിക്കുന്നു.