Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.പാകിസ്താന്റെ 24-ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് – ഷഹബാസ് ഷെരീഫ്
പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ-എൻ) നേതാവ് ഷഹബാസ് ഷെരീഫിന് തുടർച്ചയായ രണ്ടാമൂഴം. പാക് പാർലമെന്‍റായ ദേശീയ അസംബ്ലിയിൽ 201 വോട്ടുകളോടെയാണ് ഷഹബാസ് തെരഞ്ഞെടുക്കപ്പെട്ടു.മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീക് -ഇ-ഇൻസാഫിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥി ഒമർ അയൂബ് ഖാന് 92 വോട്ടുകൾ മാത്രമാണു ലഭിച്ചത്.പാക്കിസ്ഥാന്‍റെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രിയായാണ് ഷഹബാസ് ചുമതലയേൽക്കുന്നത്.
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് മെസ്സേജുകളും കോളുകളും തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം – ‘ചക്ഷു’
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും പരിഹാരവും തടയാനുമെന്ന നിലയിൽ പുതിയ സംവിധാനത്തിന് കേന്ദ്ര സർക്കാർ രൂപംനൽകി. ഇതിന്റെ ഭാഗമായി തട്ടിപ്പുകാരുടെ കണക്ഷനുകൾ വിഛേദിക്കാനുള്ള ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമും പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിനായുള്ള ചക്ഷു പ്ലാറ്റ്ഫോമും കേന്ദ്രസർക്കാർ ആരംഭിച്ചു.
2.ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ആപ്പ് – ഹജ്ജ് സുവിധ ആപ്പ്
3.രാജ്യത്തെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം ആരംഭിച്ചത് – പറ്റ്ന
4.2024 മർച്ചിൽ ബംഗാൾ-ഒഡീഷ തീരത്തുനിന്നും കണ്ടെത്തിയ ഹെഡ്-ഷീൽഡ് കടൽ സ്ലഗിനെ ആരുടെ പേരിലാണ് നാമകരണം ചെയ്തത് – ദ്രൗപതി മുർമു
5.പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കാം എന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി – കൽക്കട്ട ഹൈക്കോടതി
6.യുപിയിലെ യുവസംരംഭകർക്കായി മുഖ്യമന്ത്രി യോഗി ‘മ്യുവ പദ്ധതി’ പുറത്തിറക്കി.
Mukhyamantri Yuva Udyami Vikas Abhiyan (MYUVA) – യുവസംരംഭകർക്ക് 5 ലക്ഷം രൂപ വരെ മൂല്യമുള്ള പദ്ധതികൾക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭത്തിലൂടെ പ്രതിവർഷം ഒരു ലക്ഷം യുവസംരംഭകരെ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ് – ഹരിത മിത്രം ആപ്പ്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയൽ തടയുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ രണ്ടു ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു. ശുചിത്വ കേരളം ഉദ്ദേശിച്ചു കൊണ്ടുവന്നതാണ് നിയമം. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി), കേരള മുൻസിപ്പാലിറ്റി (ഭേദഗതി) ബില്ലുകളാണിവ.നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾ നടത്തുന്നതിന് മൂന്നുദിവസം മുൻപ് എങ്കിലും തദ്ദേശസ്ഥാപനത്തിൽ അറിയിക്കണം മാലിന്യം നിശ്ചിത ഫീസ് നൽകി ശേഖരിക്കുന്നവർക്കോ ഏജൻസികൾക്കോ കൈമാറണം മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക്, നികുതി ഇല്ല.