Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.ഗർഭച്ഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാനൊരുങ്ങുന്ന യൂറോപ്യൻ രാജ്യം – ഫ്രാൻസ്
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.ഇന്ത്യയുടെ ജാൻ ഔഷധി പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ വിദേശ രാജ്യം – മൗറീഷ്യസ്
2.റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ, 3000 ഏക്കറിൽ സ്ഥിതിചെയ്യുന്ന മൃഗപരിപാലന കേന്ദ്രം – വനതാര
3.കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിപ്രകാരം, എത്ര വയസ്സ് കഴിഞ്ഞവർക്കാണ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്നത് – 85 വയസ്സ്
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.കേന്ദ്രസർക്കാറിന്റെ നദീതട മാനേജ്മെന്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ആറുനദികളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി – പെരിയാർ
2.വന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി – ഹാരിയർ
3.കേരളത്തിലെ ആദ്യ നിർമിതബുദ്ധി (AI) അധ്യാപിക – ഐറിസ്
കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ട്-ആപ്പ് മേക്കർലാബ്സ് ആണ് ഐറിസ് എന്ന് വിളിക്കുന്ന AI ഇൻസ്ട്രക്ടറെ സൃഷ്ടിച്ചത്. കല്ലമ്പലം കടുവയിൽ കെ.ടി.സി.ടി. സ്കൂളാണ് അധ്യാപനമേഖലയിൽ നിർമിതബുദ്ധി അധ്യാപികയെന്ന ആശയം നടപ്പാക്കിയിരിക്കുന്നത്.
4.കുടുംബശ്രീ 4 കെയര്‍ (കെ 4 കെയര്‍) പദ്ധതി
ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന കുടുംബങ്ങൾക്ക് പ്രൊഫഷണൽ സേവനങ്ങൾ ഒരു
കുടക്കീഴിൽ ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതിയാണ് കെ4 കെയർ
5.സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത് – പുന്നപ്ര, ആലപ്പുഴ
അവാർഡുകൾ (Kerala PSC Daily Current Affairs)
1.സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള ടെക്നോളജി സഭ അവാർഡ് ലഭിച്ചത് – കൈറ്റ് ( കേരള ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ) കൈറ്റ് നടപ്പാക്കിയ റോബോട്ടിക്സ് പഠന പദ്ധതിക്കാണ് അവാർഡ്
2.ഏഷ്യൻ ടെലികോം അവാർഡിൽ ‘ടെലികോം കമ്പനി ഓഫ് ദ ഇയർ പുരസ്കാരം നേടിയത് – ജിയോ
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.വേൾഡ് അത്ലേറ്റിക് ചാമ്പ്യൻഷിപ്പ് 2025 വേദി – ടോക്കിയോ
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
1.അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഒന്നാമത് എത്തിയ രാജ്യം – യുഎസ്
അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഇന്ത്യയുടെ സ്ഥാനം – 42
2.2023 യു എൻ ന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക ഇന്ത്യയുടെ സ്ഥാനം – 112
സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെൻ്റ് 2024 റിപ്പോർട്ട്’ പ്രകാരമാണ് ഇന്ത്യയിലെ സുസ്ഥിര വി കസനം കണക്കാക്കിയത്. പട്ടികയിലെ ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യം – ഭൂട്ടാൻ 61. 2030ഓടെ എല്ലാവർക്കും സമാധാനവും സമ്പൽസമൃദ്ധിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആണ് യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിക്കുന്നത്
ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 മർച്ചിൽ ടിബറ്റൻ ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം – ചൈന
2.2024 മർച്ചിൽ ശാസ്ത്രജ്ഞർ ‘ഡാനിയൊനെല്ല സെറിബ്രം’ എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം – മ്യാൻമർ
3.കേൾവിശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ – hearWHO
ചരമ വാർത്തകൾ (Kerala PSC Daily Current Affairs)
1.2024 മർച്ചിൽ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി – ബ്രയാൻ മൽറോണി
കാനഡയുടെ മുൻ പ്രധാനമന്ത്രി ബ്രയാൻ മൽറോണി (84) അന്തരിച്ചു. അഭിഭാഷകനും ബിസിനസുകാരനുമായിരുന്ന മൽറോണി 1984 സെപ്തംബർ മുതൽ 1993 ജൂൺ വരെ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ചു. യു.എസ്- കാനഡ സ്വതന്ത്ര വ്യാപാര കരാറിന് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമാണ്. കൺസർവേറ്റീവ് പാർട്ടി അംഗമായ അദ്ദേഹം 1983 – 1984 കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്നു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ എംപറർ കനിഷ്ക ദുരന്തം ഇദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ് സംഭവിച്ചത്.