Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.അടുത്തിടെ അന്തരിച്ച യു.എസ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി – സാന്ദ്ര ഡേ ഒകോണർ
2.ചൈനയെ പ്രതിരോധിക്കാൻ യു എസും ബ്രിട്ടനും ഓസ്ട്രേലിയയും തമ്മിൽ സൈനികരംഗത്തെ സാങ്കേതിക സഹകരണ കരാർ – ഓക്കസ്
3.വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ഒരുങ്ങുന്നു രാജ്യം – മൗറീഷ്യസ്
4.മുൻ അമേരിക്കൻ പ്രസിഡന്റന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ – ദി അപ്രന്റിസ്
ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)
1.നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായി അശോകസ്തംഭത്തിന് പകരം ഇടംപിടിച്ചത് – ധന്വന്തരിയുടെ ചിത്രം
2.ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന രീതി അറിയപ്പെടുന്നത് – ഡാർക്ക് പാറ്റേൺ
3.ഇന്ത്യയുടെ ആദ്യത്തെ എക്സറേ പൊളാരി മീറ്റർ സാറ്റലൈറ്റ് – എക്സ്പോസാറ്റ്
സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)
1.തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ആക്കി ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉള്ള പോർട്ടൽ – കെ-സ്മാർട്ട്
2.ഫോർ വീലർ ലൈസൻസ് ലഭിക്കുന്ന ഇരുകൈകളും ഇല്ലാത്ത ഏഷ്യയിലെ ആദ്യ വനിത – ജിലു മോൾ
ഇരു കൈകളുമില്ലാത്ത ജിലുമോള്‍ തോമസ് ഏഷ്യയില്‍ ആദ്യമായി കാലുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന വനിത എന്ന ബഹുമതി നേടാനുള്ള ശ്രമത്തിലായിരുന്നു. അതിനു സാക്ഷ്യം വഹിച്ചത് ഇന്നത്തെ നവകേരള സദസ് ആയിരുന്നു. ഇവിടെവെച്ചാണ് മുഖ്യമന്ത്രി കാറോടിക്കാനുള്ള ലൈസൻസ് ജിലുമോൾക്ക് നൽകിയത്. രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മരിയറ്റ് തോമസ് ജീവിതത്തില്‍ ഇന്ന് ഉയരങ്ങള്‍ കീഴടക്കുകയാണ്.കാലുകള്‍കൊണ്ടു സ്പൂണില്‍ ഭക്ഷണം കഴിക്കുന്നതും മൊബൈല്‍ ഫോണ്‍ കാല്‍വിരലുകളില്‍ താങ്ങി ഡയല്‍ ചെയ്യുകയും വടിവൊത്ത അക്ഷരങ്ങളില്‍ എഴുതുകയും ചെയ്യും ജിലുമോൾ.
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ഇൻഡോനേഷ്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത് – ജർമ്മനി
2.കൊനെരു ഹമ്പിക്കും ഹരിക ദ്രോണ വല്ലിക്കും പിൻഗാമിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാം ഇന്ത്യൻ വനിത – R. Vaishali
3.ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിന്റെ പുതിയ പേര് – കലിംഗ സൂപ്പർ കപ്പ്
4.ദക്ഷിണാഫ്രിക്കൻ ടി 20 ലീഗ് ആയ എസ്എ 20 യുടെ ബ്രാൻഡ് അംബാസഡർ ആയ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ – എ. ബി. ഡിവില്ലിയേഴ്സ്
5.ICC പുരുഷ T20 ലോകകപ്പിന് യോഗ്യത നേടിയ അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യം -ഉഗാണ്ട
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
ഇന്ത്യൻ നേവി ദിനം 2023(Indian Navy Day 2023)
- ഇന്ത്യൻ നാവികസേനയുടെ ധീരത, സമർപ്പണം, നേട്ടങ്ങൾ എന്നിവയെ ആദരിക്കുന്ന ഇന്ത്യൻ നേവി ദിനം വർഷം തോറും ഡിസംബർ 4 ന് ആണ് ആചരിക്കുന്നത്.
- 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്തെ തന്ത്രപരവും വിജയകരവുമായ ഓപ്പറേഷൻ ട്രൈഡന്റിനെ അനുസ്മരിക്കുന്നതിനാൽ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
- 2023 ലെ ഇന്ത്യൻ നാവിക ദിനത്തിന്റെ തീം “മാരിടൈം ഡൊമെയ്‌നിലെ പ്രവർത്തന കാര്യക്ഷമത, സന്നദ്ധത, ദൗത്യ നേട്ടം” എന്നതാണ്.