Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [9 മെയ് 2023]

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2023 മെയിൽ ആരംഭിക്കുന്ന ഓൺലൈൻ റേഡിയോ?

(a)റേഡിയോ ശ്രീ 

(b)കുടുംബ റേഡിയോ 

(c)കുടുംബശ്രീ റേഡിയോ 

(d)ശ്രീ റേഡിയോ

 

Q2.റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര ദുർബല ജനവിഭാങ്ങൾക് റേഷൻ സാധനങ്ങൾ നേരിട്ട് വീട്ടിൽ എത്തിക്കുന്ന പദ്ധതി ?

(a)കൂടെ 

(b)ഒപ്പം

(c)ദൂരെ 

(d)സഹചാരി

 

Q3.2023 മെയിൽ അന്തരിച്ച മലയാളത്തിൽ ബിരുദാന്തരം  ബിരുദം നേടിയ ആദ്യ മുസ്ലിം വനിത?

(a)നബീസ ഉമ്മാൾ 

(b)ഫാത്തിമ ബീഗം 

(c)മെഹ്രുന്നിസ ബീഗം 

(d)ഷൈല നാസർ

 

Q4.അമേരിക്കൻ പ്രെസിഡണ്ട് ജോബൈഡന്റെ ആഭ്യന്തരനായ ഉപദേഷ്ടാവായി നിയമിതയാകുന്ന ഇന്ത്യൻ അമേരിക്കൻ വംശജ?

(a)പ്രമീള ജയ്പാൽ 

(b)മേരി തോമസ്

(c)നീര ടണ്ടൻ 

(d)ലതിക പിള്ള 

 

Q5.ഗർഭസ്ഥ ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച രാജ്യം?

(a)ജപ്പാൻ

(b)ചൈന

(c)U.S 

(d)ജർമ്മനി

 

Q6.2023 മെയിൽ ബോട്ട് അപകടം നടന്ന ഒട്ടുംപുറം തൂവൽതീരം ബീച്ച് ഏതു ജില്ലയിലാണ് ?

(a)ആലപ്പുഴ 

(b)എറണാകുളം

(c)മലപ്പുറം 

(d)തൃശൂർ

 

Q7.ഇന്ത്യൻ പ്രീമിയർ ലീഗിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായത് ?

(a)വിരാട് കോലി 

(b)രോഹിത് ശർമ്മ 

(c)ശിഖർ ധവാൻ 

(d)കെ എൽ രാഹുൽ

 

Q8.ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്ന വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

(a)ഡോ. കൽപിത നാഥ് 

(b)ഡോ. സത്യനാഥ് വിശ്വൻ 

(c)ഡോ. വിശ്വനാഥ് പ്രിയൻ 

(d)ഡോ. സത്യഭാമ ദാസ് ബിജു

 

Q9.ഒ. എൻ. വി കൾചറൽ അക്കാഡമിയുടെ 2023 ലെ  സാഹിത്യപുരസ്കാരം നേടിയ നോവലിസ്റ്റ്?

(a)ടി പത്മനാഭൻ 

(b)എം ലീലാവതി

(c)സി രാധാകൃഷ്ണൻ

(d)ബെന്യാമിൻ

 

Q10.കോവിഡ് 19 രോഗവ്യാപനത്തെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണ് ?

(a)2020 ജനുവരി 30

(b)2020 ജനുവരി 25

(c)2020 ജനുവരി 03

(d)2020 ജനുവരി 20

 

Monthly Current Affairs PDF in Malayalam March 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol.റേഡിയോ ശ്രീ 

  • കുടുംബശ്രീ ദിനമായ മെയ് 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ ശ്രീ ആപ്പ് പുറത്തിറക്കും. ഇതോടെ കുടുംബശ്രീ ഓൺലൈൻ റേഡിയോ ലോകത്തെഭാടമുള്ള മലയാളികൾക്ക് ലഭ്യമാകും. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആർക്കും ആപ്പ് സ്റ്റോർ വഴിയും പ്ലെയ്സ്റ്റർ  വഴിയും റേഡിയോ കേൾക്കാൻ സാധിക്കും. 24 മണിക്കൂർ തുടർച്ചയായ പ്രേക്ഷേപനം ഉണ്ടായിരിക്കും. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗണ്ട് പാർക്ക് അക്കാദമിയാണ് റേഡിയോ ശ്രീ ആപ്പ് വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധിതിക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാകുന്നത്.

S2. Ans. (b)

Sol.ഒപ്പം

  • റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത അതിദരിദ്ര ദുർബല ജനവിഭാങ്ങൾക് റേഷൻ സാധനങ്ങൾ നേരിട്ട് വീട്ടിൽ എത്തിക്കുന്ന ഒപ്പം പദ്ധതിയുടെ തിരുവനന്തപുരം താലൂക്ക് തല ഉദ്ഘടനം കടകംപള്ളി സുരേന്ദ്രൻ MLA  നിർവഹിച്ചു. തിരുവനന്തപുരം താലൂക്കിലെ ഏഴു ഗുണഭോക്താക്കൾക്കാണ് നിലവിൽ പദ്ധതിയിലൂടെ റേഷൻ സാധനങ്ങൾ വീടുകളിൽ എത്തുന്നത് .

S3. Ans. (a)

Sol.നബീസ ഉമ്മാൾ 

  • മുൻ MLA യും പ്രഭാഷകയും എഴുത്തുകാരിയുമായ പ്രൊഫസർ നബീസ ഉമ്മാൾ (91 ) അന്തരിച്ചു. മലയാളത്തിൽ ബിരുദാന്തരം  ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പലായി സെർവിസിൽ നിന്ന് വിരമിച്ചു.

S4. Ans. (c)

Sol.നീര ടണ്ടൻ  

  • ഇന്ത്യൻ അമേരിക്കൻ വംശജ നീര ടണ്ടൻനെ തന്റെ ആഭ്യന്തര നയ ഉപദേഷ്ടാവായി നിയമിച്ച US പ്രസിഡന്റ് ജോബൈഡൻ മെയ് 26ന് ചുമതല ഏൽക്കും. നിലവിൽ ബൈഡന്റെ സീനിയർ അഡ്വൈസർ സ്റ്റാഫ് സെക്രട്ടറി പദവികൾ വഹിക്കുകയായിരുന്നു നീര.

S5. Ans. (c)

Sol.U.S 

  •  ഗർഭസ്ഥ ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ച US . ലോകത്ത ആദ്യമായാണ് ഇത്തരത്തിൽ ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.  ബ്രിഘം ആൻഡ് വിമൻസ് ഹോസ്പിറ്റലിന്റെ സഹകരന്നതോടെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റേഡിയോളോജിസ്റ്റായ ഡോക്ടർ ഡെരൻ ഓർബഷിൻറെ നേത്യത്വത്തിൽ  ആയിരുന്നു ശസ്ത്രക്രിയ.

S6. Ans. (c)

Sol.മലപ്പുറം 

  • പരപ്പനങ്ങാടി – താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി വൻ ദുരന്തം. 35 ഓളം യാത്രക്കാരുമായിട്ടാണ് ബോട്ട് മുങ്ങിയത് . തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്.

S7. Ans. (a)

Sol.വിരാട് കോലി 

  • 233 IPL മത്സരങ്ങളിൽ നിന്നാണ് വിരാട് 7000 റൺസിലെത്തിയത് .
  • 213 മത്സരങ്ങളിൽ നിന്ന് 6536 റൺസ് ശിഖർ ധവാനാണ് IPL റൺവേട്ടയിൽ രണ്ടാം സ്ഥാനത്, 172 മത്സരങ്ങളിൽ നിന്ന് 6189 റൺനേടിയ ഡേവിഡ് വാർണർ മൂന്നാമതും.

S8. Ans. (d)

Sol.ഡോ. സത്യഭാമ ദാസ് ബിജു

  • ഫ്രോഗ് മാൻ ഓഫ് ഇന്ത്യ എന്ന വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ഡോ. സത്യഭാമ ദാസ് ബിജു .

S9. Ans.(c)

Sol.സി രാധാകൃഷ്ണൻ

  • മൂന്നുലക്ഷം രൂപയും ശില്പവും പ്രീശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

S10. Ans.(a)

Sol.2020 ജനുവരി 30 

  • കോവിഡ് 19 മായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച ലോകാരോഗ്യ സംഘടന.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [9 മെയ് 2023]_3.1

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.