Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [8 മെയ് 2023]

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

(a)161

(b)150

(c)145

(d)155

 

Q2.2023 മെയിൽ അന്തരിച്ച കാരൈക്കുടി ആർ. മാണി ഏത് സംഗീത ഉപകരണത്തിൽ പ്രസിദ്ധനായിരുന്നു?

(a)തബല 

(b)മൃദംഗം 

(c)വീണ 

(d)ഓടക്കുഴൽ

 

Q3.രണ്ടാം പ്രസവത്തിൽ പെണ്കുഞ്ഞ ജനിച്ചാൽ അമ്മയ്ക്ക്  6000 രൂപ നൽകുന്ന പദ്ധിതി?

(a)പ്രധാനമന്ത്രി മാതൃകാ യോജന

(b)പ്രധാനമന്ത്രി മാതാ യോജന

(c)പ്രധാനമന്ത്രി മാതൃവന്ദന യോജന

(d)പ്രധാനമന്ത്രി മാതൃ സുരക്ഷ യോജന

 

Q4.ദീനദയാൽ അന്ത്യോദയ യോജന ദേശിയ നഗര ഉപജീവനദൗത്യം മികച്ചരീതിയിൽ നടപ്പാക്കിയതിന് ഒന്നാം സ്ഥാനം ലഭിച്ച സംസ്ഥാനം ?

(a)കേരളം

(b)തമിഴ്നാട്

(c)ഗുജറാത്ത്

(d)ഉത്തർപ്രദേശ്

 

Q5.കേന്ദ്ര സർവകലാശാലകളിലെ അദ്ധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് പോർട്ടൽ ?

(a)സിയു – ചായൻ

(b)ടിഎ -ചായൻ

(c)എംഇ – ചായൻ

(d)ഇസി-  ചായൻ

 

Q6.കള്ള് ചെത്ത തൊഴിലാളികൾക്കായി ‘ഗീത കാർമികകുല ഭീമ’ എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം?

(a)മധ്യപ്രദേശ് 

(b)ഹിമാചൽ പ്രദേശ്

(c)തെലുങ്കാന 

(d)കർണാടക

 

Q7.2023 മെയിൽ ബംഗാൾ ഉൾക്കടലിൽ പിറവിയെടുക്കുന്ന  ചുഴുലികാറ്റ്?

(a)മോക്ക

(b)മാൻഡോസ്

(c)ഗോനു

(d)ഗിരി

 

Q8.മെയതി സമുദ്യത്തിന് പട്ടികവർഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട സംഘർഷം നടക്കുന്ന സംസ്ഥാനം?

(a)ത്രിപുര 

(b)മണിപ്പൂർ

(c)പശ്ചിമബംഗാൾ

(d)സിക്കിം

 

Q9.ഒ. എൻ. വി കൾചറൽ അക്കാഡമിയുടെ 2023 ലെ  സാഹിത്യപുരസ്കാരം നേടിയ നോവലിസ്റ്റ്?

(a)ടി പത്മനാഭൻ 

(b)എം ലീലാവതി

(c)സി രാധാകൃഷ്ണൻ

(d)ബെന്യാമിൻ

 

Q10.കോവിഡ് 19 രോഗവ്യാപനത്തെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണ് ?

(a)2020 ജനുവരി 30

(b)2020 ജനുവരി 25

(c)2020 ജനുവരി 03

(d)2020 ജനുവരി 20

 

Monthly Current Affairs PDF in Malayalam March 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol.161

  • 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ150-ാമത്തെ   സ്ഥാനമായിരുന്നു ഇന്ത്യ. പാരീസ് ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്‌സാണ് ‘ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക’ തയാർക്കിയത്. നോർവേ, അയർലണ്ട്, ഡെൻമാർക്ക്‌, എന്നീരാജ്യങ്ങൾക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ.

S2. Ans. (b)

Sol.

മൃദംഗം 

  • അരനൂറ്റാണ്ടിലേറെ കർണാടക സംഗീതലോകത്ത നിറഞ്ഞുനിന്ന മൃദംഗചക്രവർത്തി കാരൈക്കുടി ആർ. മാണി (77) അന്തരിച്ചു.

S3. Ans. (c)

Sol.പ്രധാനമന്ത്രി മാതൃവന്ദന യോജന 

  • കേരളം ഉൾപ്പടെയുള്ള 11 സംസ്ഥാനങ്ങളിൽ പെണ്കുട്ടികളുടെ ജനനനിരക്ക് കുറയുന്നത്  പരിഹരിക്കാനാണ്  കേന്ദ്രം പദ്ധതി ആരംഭിച്ചത് . 2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ടാകും.

S4. Ans. (c)

Sol.ഗുജറാത്ത് 

  • നഗരദാരിദ്ര്യം ലഘുകരിക്കാനുള്ള ദീനദയാൽ അന്ത്യോദയ യോജന ദേശിയ നഗര ഉപജീവനദൗത്യം മികച്ചരീതിയിൽ നടപ്പാക്കിയതിന് കേരളത്തിന് തുടർച്ചയായി ആറാംതവണയും അംഗീകാരം . ഈതവണ കേരളത്തിന് രണ്ടാംസ്ഥാനമാണ്. ആറുതവണയായി 85 കോടിരൂപ പുരസ്‌ക്കാരത്തുകയായി ലഭിച്ചു. ഗുജറാത്തിനാണ് ഒന്നാംസ്ഥാനം. മൂന്നാംസ്ഥാനം ഉത്തരാഖണ്ഡ് നേടി. കുടംബശ്രീയാണ് കേരളത്തിൽ പദ്ധതിയുടെ നോഡൽ ഏജൻസി.

S5. Ans. (a)

Sol.സിയു – ചായൻ

  •  ‘സിയു – ചായൻ’ എന്ന വെബ്സൈറ്റ് UGC ചെയർമാൻ എം. ജഗദേഷ് കുമാറാണ് അവതരിപ്പിച്ചത്.

S6. Ans. (c)

Sol.തെലുങ്കാന 

  • തെലുങ്കാന സർക്കാർ കള്ള് ചെത്ത തൊഴിലാളികൾക്കായി ‘ഗീത കാർമികകുല ഭീമ’ എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. കർഷകർക്കുള്ള ‘ഋതു ഭീമ ‘ പദ്ധതിക്ക് സമാനമായി അപകടത്തിൽ മരിക്കുന്ന കള്ള് ചെത്തുതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത് .

S7. Ans. (a)

Sol.മോക്ക

  • ബംഗാൾ ഉൾക്കടലിൽ മെയ് ആറോടെ ചക്രവാത ചുഴി പിറവിയെടുക്കുന്നതോടെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്  മോക്കയുടെ രൂപീകരത്തിന് വഴിവയ്ക്കും എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചക്രവാത ചുഴി ശക്തി പ്രാപിച്ച 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ആയി രൂപപ്പെടാൻ ആൺ സാധ്യത.

S8. Ans. (b)

Sol.മണിപ്പൂർ

  • സംസ്ഥാനത്ത ഭൂരിപക്ഷം വരുന്ന മെയതി സമുദായത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപെടുത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റസ് യൂണിയൻ രംഗത്തെത്തി.

S9. Ans.(c)

Sol.സി രാധാകൃഷ്ണൻ

  • മൂന്നുലക്ഷം രൂപയും ശില്പവും പ്രീശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

S10. Ans.(a)

Sol.2020 ജനുവരി 30 

  • കോവിഡ് 19 മായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച ലോകാരോഗ്യ സംഘടന.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.