Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 8 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. റഷ്യ- ഉക്രെയിൻ യുദ്ധത്തെ തുടർന്ന് തകർക്കപ്പെട്ട ഉക്രെയിനിലെ ഡാം?

(a) വിവ കോവോക

(b) നിയ നിമോവ

(c) നോവ കഖോവ്ക

(d) റോവ കോവവക

 

Q2. 2023 ജൂണിൽ നടന്ന  കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജേതാക്കൾ ആയ ജില്ല ?

(a) തൃശ്ശൂർ

(b) കാസർഗോഡ്

(c) മലപ്പുറം

(d) തിരുവനന്തപുരം

 

Q3. സെര്‍ബിയ സന്ദര്‍ശിക്കുന്ന എത്രാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു?

(a) ആദ്യത്തെ

(b) രണ്ടാമത്തെ

(c) മൂന്നാമത്തെ

(d) നാലാമത്തെ

 

Q4. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി 2023 ൽ ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി?

(a) ബീറ്റ് പ്ലാസ്റ്റിക്

(b) ബേൺ പ്ലാസ്റ്റിക്

(c) അവോയ്ഡ് പ്ലാസ്റ്റിക്

(d) നോ പ്ലാസ്റ്റിക്

 

Q5. സുരിനാം പരമോന്നത സിവിലിയൻ ബഹുമതിയായ ദി ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോ സ്റ്റാർ നേടിയത്?

(a) നരേന്ദ്ര മോദി

(b) ദ്രൗപതി മുർമു

(c) ജഗ്ദീപ് ധൻഖർ

(d) ഓം ബിർള

 

Q6. 2023 ജൂണിൽ  രൂപപ്പെട്ട   ബിപർജോയ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

(a) മ്യാൻമാർ

(b) ഒമാൻ

(c) പാകിസ്ഥാൻ

(d) ബംഗ്ലാദേശ്

 

Q7. ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം?

(a) ഗോവ

(b) മഹാരാഷ്ട്ര

(c) കേരളം

(d) തമിഴ്നാട്

 

Q8. കേരളത്തിൽനിന്നു ആദ്യമായി അശോകചക്ര ഏറ്റുവാങ്ങിയ സൈനികൻ അന്തരിച്ചു .ആരാണ് അദ്ദേഹം?

(a) ഫ്രാങ്ക് എഡ്മിൻ

(b) ജോർജ് ഡിക്രൂസ്

(c) ആൽബി ഡിക്രൂസ്

(d) എബി ഫ്രാൻസിസ്

 

Q9. 100 മീറ്റർ 10 സെക്കൻഡിൽ താഴെ എടുത്ത് ആദ്യമായി ഓടിയെത്തിയ വ്യക്തി അന്തരിച്ചു. ആരാണ് അദ്ദേഹം?

(a) ജിം ഹൈൻസ്

(b) മിൻ ഷിഫാൻ

(c) ജോയൽ ജോൺസൺ

(d) റോബർട്ട് പോൾസൺ

 

Q10. അക്ഷര എന്ന പേരിൽ കണ്ണടയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട അക്ഷരം എന്ന കവിത സമാഹാരം ആരുടേതാണ്?

(a) അക്കിത്തം അച്യുതൻ നമ്പൂതിരി

(b) M.T വാസുദേവൻ നായർ 

(c) O. N. V. കുറുപ്പ്

(d) O.V വിജയൻ

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. നോവ കഖോവ്ക

  • 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്.
  • ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

S2. Ans. (b)

Sol. കാസർഗോഡ്

  • തൃശൂരിൽ സമാപിച്ച അരങ്ങ് ഒരുമയുടെ പലമ കലോത്സവത്തിലാണ് കാസർകോട് നാലാമതും സംസ്ഥാന ജേതാക്കളായത്. 172 പോയിന്റുകളോടെയാണ് കാസർകോട് ഓവറോൾ ചാംപ്യൻ പട്ടം നിലനിർത്തിയത്. 136, 131 പോയിന്റുകളോടെ യഥാക്രമം കോഴിക്കോടും, കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

S3. Ans. (a)

Sol. ആദ്യത്തെ

  • മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെത്തി.
  • പ്രസിഡന്റ് അലക്സാണ്ടർ വുസിക്കിന്റെ ക്ഷണപ്രകാരമാണ്  9-ാം തീയതി വരെ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു സെർബിയ സന്ദർശിക്കുന്നത്. ആദ്യമായാണ് ഇന്ത്യൻ രാഷ്ട്രപതി സെർബിയ സന്ദർശിക്കുന്നത്.

S4. Ans. (a)

Sol. ബീറ്റ് പ്ലാസ്റ്റിക്

  • സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ‘ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍’ എന്ന കാഴ്ചപ്പാടില്‍ കോവളം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
  • ‘പ്ലാസ്റ്റിക്ക് വര്‍ജ്ജിക്കാം സുന്ദര കേരളത്തിന്‍റെ കാവലാളാകാം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പരിപാടി ഉത്തരവാദിത്ത ടൂറിസം മിഷന്‍, തിരുവനന്തപുരം ഡി.ടി.പി.സി, ടൂറിസം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

S5. Ans. (b)

Sol. ദ്രൗപതി മുർമു

  • സുരിനാം പരമോന്നത സിവിലിയൻ ബഹുമതിയായ ദി ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോ സ്റ്റാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമ്മാനിച്ചു. സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖിയിൽ നിന്ന് അവർ ബഹുമതി ഏറ്റുവാങ്ങി. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരീയാണ് ദ്രൗപദി മുർമു.

S6. Ans. (d)

Sol. ബംഗ്ലാദേശ്

  • അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യുന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു.

.S7. Ans. (c)

Sol. കേരളം

  • കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.
  • *K. FON-കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2023 ജൂൺ 5.

S8. Ans. (c)

Sol. ആൽബി ഡിക്രൂസ്

  • അസം റൈഫിൾസിൽ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട, നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസമിന്റെ അതിർത്തി കാക്കുന്ന മേഖലയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് ആൽബി നാഗ കലാപകാരികളുമായുള്ള പോരാട്ടത്തിൽ പങ്കെടുത്തത്. 1962 ഏപ്രിൽ 30-ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ലാൻസ് നായിക് ആയിരുന്ന ആൽബിക്ക് അശോകചക്ര സമ്മാനിച്ചത്.

S9. Ans.(a)

Sol. ജിം ഹൈൻസ്

  • 1968-ലെ യു.എസ്. ചാമ്പ്യൻഷിപ്പിലാണ് അദ്ദേഹം 9.9 സെക്കൻഡിൽ ‌100 മീറ്റർ ഫിനിഷ് ചെയ്ത് റെക്കോഡിട്ടത്. 1968-ലെ മെക്സിക്കോ ഒളിമ്പിക്സിൽ 9.95 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി ഒന്നാമനായി.

S10. Ans.(c)

Sol. N. V. കുറുപ്പ്

  • O. N. V. കുറുപ്പിന്റെ കവിത സമാഹാരം അക്ഷരത്തിന്റെ കന്നട മൊഴിമാറ്റം പ്രകാശനം ചെയ്തു.കന്നട വിവർത്തകയും കവയിത്രിയുമായ ഡോക്ടർ സുഷമാ ശങ്കർ ആണ് അക്ഷര എന്ന പേരിൽ മൊഴിമാറ്റം നിർവഹിച്ചത്.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.