Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 6 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 ൽ നൈജീരിയയുടെ പുതിയ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?

(a) മുഹമ്മദ്‌ ബുഹാരി 

(b) ബോല ടിനുബു

(c) ബുക്കോളാ സാറാക്കി 

(d) ഡേവിഡ് മാർക്ക്‌

 

Q2. ഭൂമിയ്ക്കടിയിലേക്ക് ഗവേഷണാർത്ഥം 32,808 അടി ആഴത്തിലുള്ള കുഴൽക്കിണർ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട രാജ്യം?

(a) ചൈന

(b) ഇന്ത്യ

(c) റഷ്യ

(d) ജർമനി

 

Q3. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിനു മുൻപ് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി എത്ര ട്രെയിനുകൾ പുറത്തിറക്കും എന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്?

(a) 175

(b) 125

(c) 100

(d) 75

 

Q4. അഹമ്മദ് നഗറിനെ അഹല്യ നഗറായി പുനര്‍നാമകരണം ചെയ്യുന്നു. ഏത് സംസ്ഥാനത്താണിത്?

(a) രാജസ്ഥാൻ

(b) ഉത്തർപ്രദേശ്

(c) ബീഹാർ

(d) മഹാരാഷ്ട്ര

 

Q5. I.S.O സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കലക്ടറേറ്റായി മാറിയത്?

(a) കോട്ടയം 

(b) എറണാകുളം

(c) പത്തനംതിട്ട

(d) തിരുവനന്തപുരം 

 

Q6. ആ​ദ്യ​മായി ഒരു സാധാരണ പൗരനെ ബഹിരാ​കാ​ശ​ത്തെ​ത്തി​ച്ച രാജ്യം?

(a) UAE

(b) US

(c) ചൈന

(d) ഇന്ത്യ

 

Q7. ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്കരിച്ച് പദ്ധതി?

(a) ഗോത്ര കേരളം  

(b) ഗോത്രകായികം 

(c) ആട്ടക്കള 

(d) കായിക കേരളം

 

Q8. ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ടൂർണ്ണമെൻറ് വിജയികൾ?

(a) ഇന്ത്യ

(b) പാകിസ്ഥാൻ

(c) സിംഗപ്പൂർ

(d) ഓസ്ട്രേലിയ

 

Q9. സംസ്ഥാന ജയിൽ മേധാവിയായി അടുത്തിടെ നിയമിതനായത്?

(a) K.പത്മകുമാർ

(b) ഷെയ്ക്ക് സാഹിബ്

(c) S.കിരൺകുമാർ

(d) K. കൃഷ്ണകുമാർ

 

Q10. ഒരേ പാതയിൽ രണ്ട് ട്രെയിനുകൾ വന്നാൽ കൂട്ടയിടി ഒഴിവാക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷ സംവിധാനം?

(a) കവർ

(b) കവച്

(c) കെയർ

(d) കർമ്മ

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. ബോല ടിനുബു

 • നൈജീരിയയുടെ പുതിയ പ്രസിഡന്റായി ബോല ടിനുബു സത്യപ്രതിജ്ഞ ചെയ്തു. ഫെബ്രുവരി 25-ന് നടന്ന തെരഞ്ഞെടുപ്പിൽ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (APC) സ്ഥാനാർത്ഥിയായി മത്സരിച്ച ടിനുബു 8 മില്യനിലധികം വോട്ട് നേടിയാണ് വിജയിച്ചത്. APC നേതാവും മുൻ പ്രസിഡന്റുമായ മുഹമ്മദ് ബുഹാരിയെ മറികടന്നാണ് ബോല ടിനുബു അധികാരം കൈപ്പിടിയിൽ ഒതുക്കിയത്. നൈജീരിയയിലെ ലാഗോസിലെ മുൻ ഗവർണർ ആയിരുന്നു ടിനുബു.

S2. Ans. (a)

Sol. ചൈന

 • ചൈനയിലെ എണ്ണ സമ്പുഷ്ട മേഖലയായ ഷിൻജിയാംഗിലെ താരിം നദീതട പ്രദേശത്താണ്  ഇതിന്റെ ഡ്രില്ലിംഗ് ആരംഭിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
 • ഭൂമിയ്ക്കടിയിൽ 145 ദശലക്ഷം പഴക്കമുള പാറകളാൽ നിറഞ്ഞ ഭൂവൽക്കം ലക്ഷ്യമാക്കിയാണ് ഡ്രില്ലിംഗ്.
 • ധാതുക്കൾ, ഊർജ വിഭവങ്ങൾ എന്നിവ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

S3. Ans. (d)

Sol. 75

 • രാജ്യത്തെ  ആദ്യ തദ്ദേശീയ സെമി-ഹൈ – സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് എല്ലാ  സ്ഥാനങ്ങൾക്കും അനുവദിക്കാൻ നടപടികളുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കൂടി 75 വണ്ടികൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇവ  നിർമിക്കുന്നത്.റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, ലത്തൂരിലെ മറാത്ത് വാഡ റെയിൽക്കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ ഉൽപാദന പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്ത് 18 വന്ദേ ഭാരത് എക്സ്പ്രസ്സുകളാണ് സർവീസ് നടത്തുന്നത്.

S4. Ans. (d)

Sol. മഹാരാഷ്ട്ര

 • മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിന്‍റെ പേര് പുനര്‍നാമകരണം ചെയ്യുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു. 
 • അഹല്യ ദേവി ഹോള്‍ക്കറുടെ ജന്മദിനത്തിലാണ് അഹമ്മദ് നഗറിനെ അഹല്യ നഗറാക്കി മാറ്റുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

S5. Ans. (a)

Sol. കോട്ടയം 

 • കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം.പൊതുജനങ്ങൾക്ക് മികവാർന്ന തും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമ യബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.കൂടാതെ റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, ജീവനക്കാരു ടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശി പ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരി ശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

S6. Ans. (c)

Sol. ചൈന

 • ആ​ദ്യ​ത്തെ സി​വി​ലി​യ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ ചൈ​ന​യു​ടെ ഷെ​ൻ​ഷൗ-16 പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. 
 • വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ജി​യു​ക്വാ​ൻ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് സെ​ന്റ​റി​ൽ​നി​ന്നുമാണ് ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പേ​ട​ക​വും വ​ഹി​ച്ചു​ള്ള ലോ​ങ് മാ​ർ​ച്ച്-2​എ​ഫ് റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്നത്.

.S7. Ans. (c)

Sol. ആട്ടക്കള  

 • ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ‘ആട്ടക്കള’.

S8. Ans. (a)

Sol. ഇന്ത്യ

 • ഒമാനിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്ത് ഇന്ത്യ കിരീടം ചൂടി.ഇത് നാലാം തവണയാണ് ഇന്ത്യ ജൂനിയർ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.
 • ഇതോടെ ഏറ്റവും കൂടുതൽ തവണ ജൂനിയർ ഏഷ്യാകപ്പ് നേടുന്ന രാജ്യമെന്ന റെക്കാഡും ഇന്ത്യൻ ടീം സ്വന്തമാക്കി. മൂന്ന് തവണ കിരീടം നേടിയിരുന്ന പാകിസ്ഥാന്റെ റെക്കാഡാണ് ഇന്ത്യ തകർത്തത്. 2004, 2008,2015 വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുമ്പ് കിരീടം നേടിയിരുന്നത്.

S9. Ans.(a)

Sol. K.പത്മകുമാർ

 • പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ക്ക് ദർവേസ് സാഹിബിനെ ഫയർഫോഴ്‌സ് മേധാവിയായും സർക്കാർ നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ പോലീസ് ആസ്ഥാനത്തെ ADGPയായും നിയമിച്ചിട്ടുണ്ട്.

S10. Ans.(b)

Sol. കവച്

 • 275 പേരുടെ മരണത്തിന് ഇടയാക്കിയ ബാലസോർ ദുരന്തത്തിന് ശേഷം ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം. ബാർഗാവ് ജില്ലയിൽ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ദുരന്തത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് പാളം തെറ്റിയിരിക്കുന്നത്. ചരക്ക് തീവണ്ടിയുടെ അഞ്ച് ബോഗികളാണ് മറിഞ്ഞത്.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.